ലിങ്ക് സ്റ്റേറ്റ് പ്രോടോക്കോളും ഡിസ്ടൻസ് വെക്ടർ പ്രോടോകൊളും തമ്മിലുള്ള അന്തരങ്ങൾ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡിസ്ടൻസ് വെക്ടർ പ്രോട്ടോകോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രൌടെരുകൾ പുതിയ അപ്ടെറ്റുകൾ മറ്റുള്ള രൌട്ടെരുകൾക്ക് അയക്കുമ്പോൾ മൊത്തം റൌട്ടിംഗ് ടേബിൾ അയച്ചു കൊടുക്കുന്നു.എന്നാൽ ലിങ്ക് സ്റ്റേറ്റ് പ്രോട്ടോകോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രൌടെരുകൾ പുതിയ അപ്ടെറ്റുകൾ മറ്റുള്ള രൌട്ടെരുകൾക്ക് അയക്കുമ്പോൾ എന്താണോ പുതിയ അപ്ടെറ്റുകൾ,അവ മാത്രം അപ്ടെട്ടു ചെയ്യപ്പെടേണ്ട രൌട്ടെർന്നു മാത്രം അയച്ചു കൊടുക്കുന്നു.

ഡിസ്ടൻസ് വെക്ടർ പ്രോട്ടോകോൾ പ്രത്യേകമായി തീരുമാനിക്കപ്പെട്ടിട്ടുള്ള ഇന്റെർവെല്ലുകളിൽ ആണ് അപ്ടെറ്റുകൾ അയക്കുന്നത്.എന്നാൽ ലിങ്ക് സ്റ്റേറ്റ് പ്രോട്ടോകോൾ എപ്പഴാണോ മാറ്റങ്ങൾ സംഭവിക്കുന്നത്‌ അത് അപ്പോൾ തന്നെ രൌടിംഗ് ടാബിളിൽ അപ്ഡേറ്റ് ചെയ്യുന്നു.

ഡിസ്ടൻസ് വെക്ടർ പ്രോട്ടോകോളുകളിൽ മൊത്തം നെട്വോർക്കിന്റെ വിവരങ്ങൾ ഓരോ രൌട്ടെരിനും അറിയില്ല അതിനാൽ താനുമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള രൌട്ടെരുകൾക്ക് ബ്രോട്കാസ്റ്റ് രീതിയിൽ വിവരക്കൈമാറ്റം നടത്തുന്നു.അതെ സമയം ലിങ്ക് സ്റ്റേറ്റ് പ്രോട്ടോകോൾ ആവട്ടെ നെട്വോർക്കിലെ എല്ലാ രൌറ്റെര്സിന്റെയും വിവരങ്ങൾ അറിഞ്ഞിരിക്കുകയും അപ്ഡേറ്റ് അയക്കേണ്ട രൌട്ടെര്നു മാത്രമായി മല്ടികാസ്റ്റ് രീതിയിൽ അയക്കുന്നു.അതുകൊണ്ട് ഡിസ്ടൻസ് വെക്ടർ പ്രോട്ടോകോളുകളിൽ ഉണ്ടാവുന്ന പോലെ രൌടിംഗ് ലൂപ് എന്ന പ്രശ്നത്തിൽ നിന്നും രക്ഷയവുന്നു.