ലാ ബെല്ലെ സിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
La belle Zélie, Ingres, 49cm × 59cm, 1806. Musée des Beaux-Arts de Rouen

1806-ൽ ജീൻ ആഗസ്തീ-ഡൊമിനിക് ആംഗ്ര ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ലാ ബെൽ സിലി. റോമിൽ താമസമാക്കുന്നതിനു തൊട്ടുമുമ്പ് ആൻഗ്ര് പൂർത്തിയാക്കിയ ഈ ചിത്രം ആദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ്. 1867-ൽ പാരീസിൽ നടന്ന ആൻഗ്ര് എക്സിബിഷനിലാണ് ഇത് ആദ്യമായി പൊതുജന ശ്രദ്ധയിൽപ്പെട്ടത്. 1870-ൽ ഈ ചിത്രം റൂവനിലെ ഫൈൻ ആർട്സ് മ്യൂസിയം ഏറ്റെടുത്തു. (Musee des Beaux-Arts de Rouen ) .[1]

ക്യാൻവാസിന്റെ താഴെ ഇടതുവശത്ത് സൃഷ്ടി ഒപ്പിട്ട് തീയതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും [1] മാതൃകയുടെ വ്യക്തിത്വം അജ്ഞാതമാണ്. മ്യൂസി ഡെസ് ബ്യൂക്സ്-ആർട്സ് ഡി റൂവന്റെ ശേഖരത്തിൽ പ്രവേശിക്കുമ്പോൾ ചിത്രത്തിന് പേരിട്ടിരുന്നില്ല. താൽക്കാലികമായി മാഡം അയ്മോൺ (ബ്യൂക്സ്-ആർട്സ് ഡി റൂവൻ തർക്കിച്ചിരുന്നു) എന്ന് തിരിച്ചറിഞ്ഞെങ്കിലും [1] ചിത്രത്തിൽ പ്രകടമാകുന്ന "അശ്ലീലതയുടെ നിഗൂഢമായ സൂചന" കാരണം 1870 കളിലെ ഒരു ജനപ്രിയ ഗാനത്തെ പരാമർശിച്ചുകൊണ്ട് ഛായാചിത്രത്തിന് ലാ ബെല്ലെ സിലി വിളിപ്പേര് നൽകിയിരുന്നതായി പരാമർശിക്കുന്നു.[2]മാതൃക മാഡം അയ്മോൺ ആണെങ്കിൽ, ആൻഗ്ര് അവരുടെ ഭർത്താവിനെയും ചിത്രീകരിച്ചിരിക്കാം.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Conisbee, 60
  2. "La Belle Zélie". Musée des Beaux-Arts de Rouen. Retrieved 22 September 2017
  3. Wildenstein, 43

ഉറവിടങ്ങൾ[തിരുത്തുക]

  • Conisbee, Philip. Portraits by Ingres: Image of an Epoch. New York: Metropolitan Museum of Art, 1999. ISBN 978-0-300-08653-9
  • Friedlaender, Walter F. David to Delacroix. MA: Harvard University Press, 1974. ISBN 978-0-6741-9401-4
  • Rosenblum, Robert. Ingres. New York: New York University, 1956
  • Wildenstein, Georges. "The Paintings of J. A. D. Ingres". London:n Phaidon Press, 1954

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാ_ബെല്ലെ_സിലി&oldid=3260049" എന്ന താളിൽനിന്ന് ശേഖരിച്ചത്