ലാ പാസ് കൗണ്ടി
ലാ പാസ് കൌണ്ടി, Arizona | ||
---|---|---|
| ||
Map of Arizona highlighting ലാ പാസ് കൌണ്ടി Location in the U.S. state of Arizona | ||
Arizona's location in the U.S. | ||
സ്ഥാപിതം | January 1, 1983 | |
സീറ്റ് | Parker | |
വലിയ town | Quartzsite | |
വിസ്തീർണ്ണം | ||
• ആകെ. | 4,514 sq mi (11,691 km2) | |
• ഭൂതലം | 4,500 sq mi (11,655 km2) | |
• ജലം | 14 sq mi (36 km2), 0.3% | |
ജനസംഖ്യ (est.) | ||
• (2017) | 20,601 | |
• ജനസാന്ദ്രത | 4.5/sq mi (2/km²) | |
Congressional district | 4th | |
സമയമേഖല | Mountain: UTC-7 | |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് ലാ പാസ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഇവിടുത്തെ ആകെ ജനസംഖ്യ 20,489 ആയിരുന്നു.[1] അരിസോണയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കൗണ്ടിയാണിത്. പാർക്കർ നഗരമാണ് കൗണ്ടി സീറ്റ്. "സമാധാനം" എന്ന അർത്ഥം വരുന്ന സ്പാനിഷ് പദമാണ് ഈ കൗണ്ടിയുടെ പേരിന് ആധാരമായിരിക്കുന്നത്. ഇത് കടംകൊണ്ടിരിക്കുന്നത് ഇപ്പോൾ ഗോസ്റ്റ് ടൌണായി അറിയപ്പെടുന്നതും കൊളറാഡോ നദീതീരത്തു സ്ഥിതിചെയ്തിരുന്നതുമായ ആദ്യകാല കുടിയേറ്റ കേന്ദ്രമായിരുന്ന ലാ പാസിൽ നിന്നാണ്.
യുമ കൗണ്ടിയുടെ വടക്കൻ ഭാഗം വേർതിരിക്കുന്നതിനു വോട്ടർമാരുടെ അംഗീകാരം ലഭിച്ചതിനുശേഷം 1983 ലാണ് ലാ പാസ് കൗണ്ടി നിലവിൽ വന്നത്. 1912 ൽ അരിസോണ ഒരു സംസ്ഥാനമായ ശേഷം രൂപീകരിക്കപ്പെട്ട ഒരേയൊരു കൌണ്ടിയും നിലവിൽ 2001 ൽ നിലവിൽവന്ന കൊളറാഡോയിലെ സംയോജിത നഗര-കൌണ്ടിയായ ബ്രൂംഫീൽഡിനു പിന്നിൽ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കൗണ്ടിയുമാണ് ലാ പാസ്.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-28. Retrieved May 18, 2014.