ലാൽ കിത്താബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമുദ്രികശാസ്ത്രം ആധാരമാക്കി പത്തൊമ്പതാം നൂറ്റാണ്ടിൽ ഉർദുവിൽ രചിക്കപ്പെട്ട അഞ്ച് ജ്യോതിഷഗ്രന്ഥങ്ങളുടെ സമാഹാരമാണ് ലാൽ കിത്താബ് (ഉർദു: لالکتاب, ചുവന്ന പുസ്തകം എന്നർത്ഥം). ഉത്തരേന്ത്യയിലാണ് ഇതിന് പ്രചാരമുള്ളത്. ചുവന്ന പുസ്തകം ദൈവത്തിലേക്കുള്ള ജാലകങ്ങളാണെന്നാണ് ഈ ജ്യോതിഷത്തിൽ പ്രാവീണ്യം നേടിയിട്ടുള്ളവർ പറയുന്നത്. ലാൽ കിതാബ് നവരത്നങ്ങളെ ദൈവങ്ങളായി സങ്കൽപ്പിക്കാറുണ്ട്. സൂര്യനെ വിഷ്ണുവായും ചന്ദ്രനെ ശിവനായും ഒക്കെ ഉപമിക്കുന്നു. ലാൽകിതാബ് രീതിയിൽ രത്നങ്ങൾ പ്രധാനപ്പെട്ട പരിഹാരങ്ങളിൽ ഒന്നാണ്.

ലാൽകിതാബിൽ രണ്ടായിരത്തി അഞ്ഞൂറ് ശ്ലോകങ്ങൾ ഉണ്ട്. നിരവധി ചിത്രങ്ങൾ അടങ്ങിയ താളുകളിൽ ചുവന്ന മഷികൊണ്ടാണ് ശ്ലോകങ്ങൾ എഴുതിയിട്ടുള്ളത്.

"https://ml.wikipedia.org/w/index.php?title=ലാൽ_കിത്താബ്&oldid=2867625" എന്ന താളിൽനിന്ന് ശേഖരിച്ചത്