Jump to content

ലാൻഡ് റോവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാൻഡ് റോവർ
ഉടമJaguar Land Rover (since 2013) [1]
നിർമ്മിച്ച മൂലംJaguar Land Rover
രാജ്യംEngland
പരിചയപ്പെടുത്തി1948 [2]
ബന്ധപ്പെട്ട ബ്രാൻഡുകൾJaguar
വിപണിയിൽWorldwide
മുമ്പത്തെ ഉടമകൾ
വെബ്സൈറ്റ്landrover.com
Land Rover Ltd. (company)
വ്യവസായംAutomotive
Fate2013 merged with Jaguar Cars to form Jaguar Land Rover
മുൻഗാമിBritish Leyland
പിൻഗാമിJaguar Land Rover [3]
സ്ഥാപിതം1978
സ്ഥാപകൻBritish Leyland
നിഷ്‌ക്രിയമായത്31 ഡിസംബർ 2012 (2012-12-31)
ആസ്ഥാനംEngland: Solihull, West Midlands (1978–2012)
മാതൃ കമ്പനി

ബ്രിട്ടീഷ് മട്ടി നാഷണൽ കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡാണ് ലാൻഡ് റോവർ. 2008 മുതൽ ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ് ലാൻഡ് റോവർ. ബ്രിട്ടീഷ് ഐക്കണാക്കാക്കുന്ന ലാൻഡ് റോവറിന് 1951 ൽ ജോർജ്ജ് ആറാമൻ രാജാവ് റോയൽ വാറന്റ് നൽകുകയുണ്ടായി. [4]

പേരിന് പിന്നിൽ

[തിരുത്തുക]

1948 ൽ സമാരംഭിച്ച ലാൻഡ് റോവർ സീരീസിനായി ലാൻഡ് റോവർ നാമം ആദ്യം ഉപയോഗിച്ചത് റോവർ കമ്പനിയാണ്. വളരെ പെട്ടെന്ന് വിപണിവിജയം നേടിയ ലാൻഡ് റോവർ ഡിഫെൻഡർ, ഡിസ്കവറി, ഫ്രീലാൻഡർ, റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്, റേഞ്ച് റോവർ ഇവോക്ക് എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഫോർ-വീൽ ഡ്രൈവ് ബ്രാൻഡായി വികസിച്ചു. ലാൻഡ് റോവറുകൾ നിലവിൽ ഇംഗ്ലണ്ട്, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളിൽ തങ്ങളുടെ നിർമ്മാണ സാമഗ്രികൾ കൂട്ടിയോജിപ്പിക്കുന്നു. [5]

ചരിത്രം

[തിരുത്തുക]

1947-ൽ ജീപ്പിന്റെ ചേസിസും എൻജിനുമായി റോവറിന്റെ ചീഫ് ഡിസൈനർ മൗറിസ് വീൽക്‌സിന്റെ ഭാവനയിലാണ് ലാൻഡ് റോവറിന്റെ തുടക്കം. ലാൻഡ് റോവർ എന്ന പേരും അദ്ദേഹം തന്നെയാണ് നൽകിയത്. ആദ്യ ലാൻഡ്റോവർ 1948-ൽ ആംസ്റ്റർഡാം മോട്ടോർഷോയിലായിരുന്നു അവതരിപ്പിക്കപ്പെട്ടത്. അതുവരെ വാഹനങ്ങൾക്ക് കാണാത്ത ചതുരപ്പെട്ടിപോലുള്ള രൂപമായിരുന്നു ഇവയ്ക്ക്. സൈനിക വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന ചാരകലർന്ന പച്ച നിറമായിരുന്നു ആദ്യത്തെ ലാൻഡ്റോവറുകൾക്ക്. പിന്നീട് സീരീസ് രണ്ട്, രണ്ട് എ എന്നിവയും പിന്നാലെ വന്നു. പിന്നീട് ലെയ്ലാൻഡ് മോട്ടോഴ്സ് റോവറിനെ ഏറ്റെടുത്തു. പിന്നീട് റോവർ ട്രയംഫ് എന്ന പേരിൽ ബ്രിട്ടീഷ് ലൈലാൻഡും ഇതിന്റെ ഉടമയായി. 1970 ലാണ് റേഞ്ച് റോവർ പിറക്കുന്നത്. [6]

ബ്രിട്ടീഷ് ലൈലാൻഡ് തകർച്ച നേരിട്ടപ്പോൾ റോവറിൽ നിന്ന് ലാൻഡ്റോവർ വേറെ കമ്പനിയാക്കി മാറ്റാൻ തീരുമാനിച്ചു. തുടർന്ന് ലാൻഡ് റോവർ ലൈലാൻഡ് ഗ്രൂപ്പായി മാറി. പിന്നീട് ബ്രിട്ടീഷ് ലൈലാൻഡിന്റെ സബ്സിഡിയറിയായി ലാൻഡ് റോവർ മാറി. ബി.എം.ഡബ്ല്യു. വിന്റെ കൈയിലെത്തിയപ്പോഴായിരുന്നു ലാൻഡ് റോവറിൽ മാറ്റങ്ങൾ വരാൻ തുടങ്ങിയത്. വിൽപ്പന കുതിക്കാൻ തുടങ്ങി. പുതിയ വാഹനങ്ങൾ നിരത്തിലെത്തി. പച്ചയിൽ നിന്നുള്ള നിറംമാറ്റവും ഇക്കാലത്താണുണ്ടായത്. [7]

2007-ൽ 40 ലക്ഷം ലാൻഡ് റോവറുകൾ ലോകത്ത് ഓടാൻ തുടങ്ങി. അക്കാലത്ത് ഉടമകളായ ഫോർഡ് ലാൻഡ് റോവറിന്റെ വിൽപ്പന പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് ടാറ്റയും, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായിരുന്നു വാങ്ങാൻ മുന്നിലെത്തുകയും ടാറ്റ, ലാൻഡ് റോവറിനെ സ്വന്തമാക്കുകയും ചെയ്തു. ഇന്ന് ടാറ്റയുടെ പുതു തലമുറ വാഹനങ്ങൾക്കെല്ലാം സാങ്കേതിക വാഗ്ദാനം ചെയ്യുന്നത് ലാൻഡ് റോവറാണ്. [8]

ഇന്ത്യയിലെ ലാൻഡ് റോവർ കാർ മോഡലുകൾ

[തിരുത്തുക]
  • നിലവിൽ 7 കാറുകളാണ് ലാൻഡ് റോവർ ഇന്ത്യയിൽ പുറത്തിറക്കുന്നത്. [9]
  1. ലാൻഡ് റോവർ ഡിസ്കവറി സ്പോർട്
  2. റേഞ്ച് റോവർ ഇവോഖ്
  3. റേഞ്ച് റോവർ വെലാർ
  4. ഡിസ്കവറി
  5. റേഞ്ച് റോവർ സ്പോർട്
  6. ഇവോഖ് ഫെയ്‌സ്‌ലിഫ്റ്റ്‌
  7. ലാൻഡ് റോവർ ഡിഫെൻഡർ

അവലംബം

[തിരുത്തുക]
  1. "Trade mark number EU000026625". Intellectual Property Office. Crown (UK Government). Archived from the original on 2019-03-28. Retrieved 24 January 2018.
  2. Robson, Graham (1981). The Rover company (2 ed.). Patrick Stephens. ISBN 0-85059-543-6.
  3. Parment, Anders (2014). Auto Brand. London: Kogan Page. p. 190. ISBN 9780749469306. Retrieved 20 August 2017. Since 2008, Jaguar and Land Rover is a wholly owned subsidiary of Tata Motors of India, a subsidiary of the large Tata Group.
  4. https://www.thrillist.com/cars/20-things-you-didn-t-know-about-land-rover-the-history-of-the-british-suv-maker
  5. https://www.landrover.in/experiences/news/range-rover-history.html
  6. https://www.ifixit.com/Wiki/The_History_of_Land_Rover_-_Small_Beginnings-Big_Results
  7. https://www.osv.ltd.uk/history-of-land-rover/
  8. https://www.autoevolution.com/land-rover/
  9. https://www.cardekho.com/cars/Land_Rover
"https://ml.wikipedia.org/w/index.php?title=ലാൻഡ്_റോവർ&oldid=3989047" എന്ന താളിൽനിന്ന് ശേഖരിച്ചത്