ലാസ് ബൌളാസ് ദേശീയോദ്യാനം

Coordinates: 10°19′05″N 85°51′54″W / 10.318°N 85.865°W / 10.318; -85.865
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Las Baulas National Marine Park
Playa Grande at Las Baulas park entrance
Map showing the location of Las Baulas National Marine Park
Map showing the location of Las Baulas National Marine Park
Location within Costa Rica
LocationGuanacaste Province, Costa Rica
Nearest cityTamarindo
Coordinates10°19′05″N 85°51′54″W / 10.318°N 85.865°W / 10.318; -85.865[1]
Area7.7 square kilometres (1,900 acres) terrestrial
167.3 square kilometres (41,300 acres) marine
Established9 July 1991
Governing bodyNational System of Conservation Areas (SINAC)
www.costarica-nationalparks.com/lasbaulasnationalmarinepark.html

ലാസ് ബൌളാസ് ദേശീയ മറൈൻ ഉദ്യാനം, ടെമ്പിസ്ക്വെ കൺസർവേഷൻ ഏരിയയുടെ ഭാഗമായ കോസ്റ്റാറിക്കയിലെ ദേശീയ ഉദ്യാനമാണ്. ഏകദേശം 43.243 ഏക്കർ (175 ചതുരശ് കിലോമീറ്റർ) വിസ്തൃതിയിലുള്ള സമുദ്ര മേഖല തമറിൻഡോ പട്ടണത്തിൻറെ വടക്കുഭാഗത്തായി വ്യാപിച്ചു കിടക്കുന്നു. അമേരിക്കയുടെ പസഫിക് തീരത്ത് ലെതർബാക്ക് കടലാമകളുടെ ഏറ്റവും വലിയ കൂടുകെട്ടൽ കോളനിയാണിത്. പ്ലായ ഗ്രാൻറ (ഗ്രേറ്റ് ബീച്ച്) തീരത്തേയ്ക്ക് പെൺ ലെതർബാക്ക് കടലാമകൾ ഒക്ടോബറിനും മെയ് മാസത്തിനുമിടയിലള്ള കാലത്ത് എത്തുകയും മുട്ടയിടുകയും ചെയ്യുന്നു.

ദേശീയോദ്യാനത്തിൻറെ പകുതിയിലധികം പ്രദേശങ്ങളും വെള്ളത്തിനടിയിലുള്ള പരിരക്ഷിതപ്രദേശങ്ങളാണെങ്കിലും സ്കൂബാ ഡൈവിംഗ് പോലയുള്ള വിനോദങ്ങൾ ഇവിടെ അനുവദനീയമാണ്. ദേശീയോദ്യാനത്തിൽ വെള്ളമണലുള്ള ബീച്ചുകളും വനമേഖലയുമുണ്ട്. ഇവിടുത്തെ വനങ്ങൾ ഏകദേശം 174 തരം പക്ഷികളുടേയും മറ്റനേകം മൃഗങ്ങളുടേയും സ്വാഭാവിക ആവാസ സ്ഥലമാണ്. കണ്ടൽവനങ്ങളും അഴിമുഖങ്ങളും ഇവിടെ വേണ്ടുവോളമുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Las Baulas De Guanacaste National Park". protectedplanet.net. Archived from the original on 2012-06-03. Retrieved 2017-06-19.