ലാഷിങ്സ് ലോക ഇലവൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1984-ൽ ഡേവിഡ് ഫോൽബ് ഇംഗ്ലണ്ടിൽ സ്ഥാപിച്ച "ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്‌ " എന്ന് പ്രശസ്തമായ ക്രിക്കറ്റ്‌ ടീമാണ് ലാഷിങ്സ് ലോക ഇലവൺ.

നിലവിൽ മുൻ വെസ്റ്റ് ഇന്ത്യൻ താരം കാളിചരൺ മാനേജറായ ടീം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിക്കറ്റിന്റെ പ്രചാരണാർത്ഥം പ്രാദേശിക ടീമുകളുമായി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ കെന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീമിൽ സച്ചിൻ[1], ലാറ, വിവ് റിച്ചാർഡ്സ്,മുത്തയ്യ മുരളീധരൻ,കോർട്ണി വാൽ‌ഷ്, വസിം അക്രം, തുടങ്ങി നിരവധി ലോകപ്രശസ്തരായ ക്രിക്കറ്റ്‌ താരങ്ങൾ അംഗങ്ങളാണ്.

അവലംബം[തിരുത്തുക]

  1. സച്ചിൻ തെൻഡുൽക്കർ ലാഷിങ്സിനു വേണ്ടി കളിക്കുന്നു - ദി സൺ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാഷിങ്സ്_ലോക_ഇലവൺ&oldid=1805539" എന്ന താളിൽനിന്ന് ശേഖരിച്ചത്