Jump to content

ലാമുറി സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുമാത്രയുടെ അറ്റത്തുള്ള ലാമുറിയുടെ സ്ഥാനം കാണിക്കുന്ന ശ്രീവിജയയുടെ ഭൂപടം
ഇസ്ലാമിക് കാലഘട്ടത്തിലെ ലാം റെഹ്, പിന്നീട് ഇത് സ്മാരകശില

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം വരെ ശ്രീവിജയ കാലഘട്ടത്തിൽ ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ലാമുറി (അല്ലെങ്കിൽ ലാമ്പ്രി)[1] ഏഴാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് ഹിന്ദുമതവിശ്വാസികളായ ജനസംഖ്യയാണുണ്ടായിരുന്നത്.[2] ഇവിടെ ബുദ്ധമതത്തിന്റെ തെളിവുകളും അവശേഷിക്കുന്നു.[3] ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിൽ ഇസ്ലാം സ്വീകരിക്കുന്ന ആദ്യ സ്ഥലങ്ങളിൽ ഒന്നായും ഈ പ്രദേശത്തെ കരുതുന്നു. പിൽക്കാല കാലഘട്ടത്തിൽ അവരുടെ ഭരണാധികാരികൾ മുസ്ലിങ്ങളായിരുന്നു.

ബന്ദാ അക്കെയ്ക്കടുത്തുള്ള അക്കെപ്രവിശ്യയിലാണ് ലാമുറി സ്ഥിതി ചെയ്യുന്നത്. കെട്ടിടങ്ങളുടെയും ശവകുടീരങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടുകിട്ടിയ ബന്ദ അക്കെയുടെ പടിഞ്ഞാറുള്ള ഇന്നത്തെ ലംബരോയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്[1] ചിലപ്പോൾ പുരാതന ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ലാ റെഹുമായി ലാമുറിയെ ബന്ധപ്പെടുത്തിയിട്ടുണ്ട്.[4] 9-ആം നൂറ്റാണ്ടിൽ നിന്ന് വിവിധ സ്രോതസ്സുകളിൽ ലാമുറിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അക്കെ സുൽത്താനേറ്റിലേക്ക് ഇത് വ്യാപിച്ചു കിടക്കുന്നു..

പേരുകൾ

[തിരുത്തുക]

9-ആം നൂറ്റാണ്ടിൽ ലാമുറി രാജവംശം റാം (n) ī (رامني), ലവ്രീ, ലാമുറി, എന്നീ പേരുകളിൽ അറബികൾക്കിടയിൽ അറിയപ്പെട്ടിരുന്നു,[5] 1030-ൽ തഞ്ചാവൂർ ലിഖിതത്തിലും ഇന്ത്യൻ സ്രോതസ്സുകളിലും ഈ സാമ്രാജ്യത്തെപ്പറ്റി പരാമർശിക്കുന്നു. ഇതിനെ തമിഴിൽ ഇലമുറിദേശം എന്ന് വിളിക്കുന്നു.[5] 1179-ൽ ഷൗ ക്യൂഫിയുടെ ചൈനീസ് രേഖകളിൽ ലിഗ്വായി ദൈദയിൽ ഇത് ആദ്യം ലാൻലി എന്നും, പിന്നീട് ഴു ഫാൻ ഴിയിൽ ലൻവുലി (藍 無 裡),എന്നും ഡിയോയി സിലൂയിയിൽ നാൻവുലി (藍無里),എന്നും കൂടാതെ മറ്റ് സമാനമായ വ്യതിയാനങ്ങളും പേരുകളിൽ ഉപയോഗിച്ചിരുന്നു.[6] യൂറോപ്യൻ സ്രോതസ്സുകളിൽ ഇത് ലാമ്പ്രി (ഉദാഹരണമായി ദി ട്രാവൽസ് ഓഫ് മാർക്കോ പോളോ),[7] ലാമുറി, അല്ലെങ്കിൽ അവയുടെ വകഭേദങ്ങൾ (ലാമുറി, ലാമ്പ്രി തുടങ്ങിയവ) ആയി കാണുന്നു. 1365-ൽ നഗരക്രേതാഗാമ‎ എന്ന ജാവനീസ് ഗ്രന്ഥത്തിൽ ലാമുറി എന്നും മലയ് ചരിത്രരേഖകളിൽ ലാമ്പ്രിയെന്നും സൂചിപ്പിച്ചിരിക്കുന്നു[5]അക്കെനീസുകാർ ലാം എന്ന പദം "അകത്ത്" അഥവാ "ആഴത്തിൽ" എന്നർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. അക്കെ പ്രദേശത്തിന് ചുറ്റുമുള്ള പല സ്ഥലങ്ങളിലും ഇതൊരു പ്രിഫിക്സ് ആയി ഉപയോഗിക്കുന്നു.[1]

ചരിത്രപരമായ രേഖകൾ

[തിരുത്തുക]
അക്കെയിൽ നിന്നും അവലോകിതേശ്വരൻറെ തലയുടെ ശില്പം കണ്ടെടുത്തിരുന്നു. അമിതാഭയുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കിരീടം അലങ്കരിച്ചിരുന്നു.c. 9--ാം നൂറ്റാണ്ടിലെ നാഷണൽ മ്യൂസിയം ഓഫ് ഇൻഡോനേഷ്യമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീവിജയയിലെ കലാവശിഷ്ടങ്ങൾ

ലാമുറിയെക്കുറിച്ചുള്ള ആദ്യ പരാമർശം ഒമ്പതാം നൂറ്റാണ്ടിൽ അറബ് ഭൂമിശാസ്ത്രജ്ഞനായ ഇബ്നു ഖുർദാദ്ബിഹ് എഴുതിയിട്ടുണ്ട്: "സെറാണ്ടിബിനു പുറകിൽ റാം എന്ന ദ്വീപിൽ കാണ്ടാമൃഗങ്ങളെ കാണാൻ കഴിയും...... ഈ ദ്വീപ് മുള, ബ്രസീൽവുഡ് എന്നിവ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ വേരുകൾ മരണകാരകമായ വിഷങ്ങൾക്കുള്ള മറുമരുന്ന് ആയി നൽകുന്നു.......ഈ രാജ്യം കർപ്പൂരം മരങ്ങൾ വളർത്തുന്നു. അക്ബർ അൽ സിൻ വാൽ ഹിന്ദ് (ചൈനയെയും ഇന്ത്യയെയും സംബന്ധിക്കുന്ന രേഖകൾ) അനുസരിച്ച് രാംനി "അനേകം ആനകളും ബ്രസീൽവുഡും മുളയും ഉത്പ്പാദിപ്പിച്ചിരുന്നു. സലാഹിത്, ഹാർകണ്ട് എന്നീ സമുദ്രങ്ങൾ ഈ ദ്വീപിൽ കാണുന്നു.[1][8] പത്താം നൂറ്റാണ്ടിൽ അൽ-മസൂദി എഴുതിയത് റാമീൻ (അതായത് ലാമൂറി) "വളരെയധികം ജനസംഖ്യയുള്ളതും രാജാക്കന്മാരുടെ വളരെ നല്ല ഭരണപ്രദേശം" ആയിരുന്നു എന്നാണ്. അവിടെ സ്വർണ്ണഖനികൾ നിറഞ്ഞിരിക്കുന്നു. സമീപത്തുള്ള ഫാൻസൂർ പ്രദേശത്ത് ഫൻസൂരി കർപ്പൂരം ലഭിക്കുന്നു. നിരവധി കൊടുങ്കാറ്റുകളും ഭൂകമ്പങ്ങളും വർഷങ്ങളായി വലിയ അളവിൽ ഇവിടെ ആഘാതമേൽപ്പിക്കുന്നതായി കാണപ്പെടുന്നു.[1]

ശ്രീവിജയ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു നഗരമാണ് ലാമുറി എന്നാണ് കരുതപ്പെടുന്നത്. 1025-ൽ രാജേന്ദ്രചോളയുടെ ശ്രീവിജയയിലെ റെയ്ഡുകളിൽ തുറമുഖത്തെ ആക്രമിക്കുകയും, തമിഴരുടെ സ്വാധീനം അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടോടു കൂടി ശ്രീവിജയയുടെ നിയന്ത്രണത്തിലായിരുന്ന നഗരം സൻഫോക്കിക്ക് (സാധാരണയായി ശ്രീവിജയ എന്നു കരുതപ്പെടുന്നു) കപ്പം നൽകിയിരുന്നതായി ഴു ഫാൻ ഴിയുടെ കുറിപ്പിൽ പറയുന്നു. 1292-ൽ മാർക്കോ പോളോ കുബ്ലായി ഖാന്റെ പ്രതിജ്ഞയും വാഗ്ദാനങ്ങളെക്കുറിച്ചും പറയുന്നു.(ജാവയുടെ പരാജയത്തിന് തൊട്ടു മുൻപ് മംഗോളുകൾ ആ വർഷം വിവിധ സംസ്ഥാനങ്ങളുടെ സമർപ്പണം ആവശ്യപ്പെട്ടിരുന്നു)[9]മദ്ധ്യകാല ഫ്രാൻസിസ്കൻ സന്യാസി-മിഷണറി പര്യവേക്ഷകനായ പോർഡിനോനിലെ ഓഡോറികിൻറെ സൂചനയനുസരിച്ച്, ലാമുറിയും സമൂദരയും പരസ്പരം യുദ്ധം സ്ഥിരമായി തുടരുകയും ചെയ്തിരുന്നു.[10] പതിനാലാം നൂറ്റാണ്ടിലെ നഗരക്രേതാഗാമയിൽ ലാമുറിയെ മജപഹിത് സാമ്രാജ്യത്തിൻറെ സാമന്ത സംസ്ഥാനങ്ങളിൽ ഒന്നായി രേഖപ്പെടുത്തിയിട്ടുണ്ട്.[11]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 E. Edwards McKinnon (October 1988). "Beyond Serandib: A Note on Lambri at the Northern Tip of Aceh". Indonesia. 46: 102–121. doi:10.2307/3351047.
  2. "Indra Patra Fortress". Indonesia Tourism.
  3. "Situs Lamuri Dipetakan". Banda Aceh Tourism. 28 September 2014. Archived from the original on 2015-01-19. Retrieved 2018-11-19.
  4. Suprayitno (2011). "Evidence of the Beginning of Islam in Sumatera: Study on the Acehnese Tombstone" (PDF). TAWARIKH: International Journal for Historical Studies. 2 (2). Archived from the original (PDF) on 2013-12-28.
  5. 5.0 5.1 5.2 H.K.J. Cowan (1933). "LAMURI — LAMBRI — LAWRI — RAM(N)I — LAN-LI — LAN-WU-LI — NAN-PO-LI". Journal of the Humanities and Social Sciences of Southeast Asia. 90 (1): 422–424. doi:10.1163/22134379-90001421.
  6. Derek Heng Thiam Soon (June 2001). "The Trade in Lakawood Products between South China and the Malay World from the Twelfth to Fifteenth Centuries AD". Journal of Southeast Asian Studies. 32 (2): 133–149. doi:10.1017/s0022463401000066. JSTOR 20072321.
  7. J.M. Dent (1908), "Chapter 36: Of the Town of Lop Of the Desert in its Vicinity - And of the strange Noises heard by those who pass over the latter", The travels of Marco Polo the Venetian, p. 344
  8. Thomas Suarez. Early Mapping of Southeast Asia: The Epic Story of Seafarers, Adventurers and Cartographers Who First Mapped the Regions Between China and India. Periplus Editions. ISBN 9781462906963.
  9. John Norman Miksic, Goh Geok Yian. Ancient Southeast Asia. Routledge. ISBN 9781317279037.
  10. Sir Henry Yule (ed.). Cathay and the Way Thither: Being a Collection of Medieval Notices of China, Issue 36. p. 86.
  11. Book of Duarte Barbosa, Volume 1. pp. 183–184. ISBN 978-8120604513. {{cite book}}: Cite uses deprecated parameter |authors= (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലാമുറി_സാമ്രാജ്യം&oldid=3960396" എന്ന താളിൽനിന്ന് ശേഖരിച്ചത്