ലാബിയോ ചെക്കിഡ
ദൃശ്യരൂപം
കറുത്ത ചെറിയ മത്സ്യമാണ് ലാബിയോ ചെകിട. വലിപ്പത്തിൽ ചെറുതും ശരീരത്തിന് ഇരുണ്ട നിറവുമാണ് .പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തിയ പുതിയ മത്സ്യയിനമാണിത്. നാഷണൽ ബ്യൂറോ ഒഫ് ഫിഷ് ജനററ്റിക് റിസോഴ്‌സ് സെന്ററിന്റെ കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് ചാലക്കുടി നദിയിൽ ഇവയെ കണ്ടെത്തിയത്. ലാബിയോ ഉരു, ലാബിയോ ചെക്കിഡ രണ്ട് ഇനങ്ങളും അതാത് നദീതടങ്ങളിൽ മാത്രം കാണപ്പെടുന്നതിനാൽ, ജൈവവൈവിധ്യത്തിന്റെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ പശ്ചിമഘട്ടത്തിന്റെ പങ്ക് എടുത്തുകാണിക്കുന്നു.[1]