Jump to content

ലാപിസ് ലസൂലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാപിസ് ലസൂലി
Lapis lazuli from Afghanistan in its natural state
General
CategoryMetamorphic rock
Formula
(repeating unit)
mixture of minerals with lazurite as the main constituent.
Identification
നിറംBlue, mottled with white calcite and brassy pyrite
Crystal habitCompact, massive
Crystal systemNone, as lapis is a rock. Lazurite, the main constituent, frequently occurs as dodecahedra
FractureUneven-Conchoidal
മോസ് സ്കെയിൽ കാഠിന്യം5–5.5
Lusterdull
Streaklight blue
Specific gravity2.7–2.9
അപവർത്തനാങ്കം1.5
Other characteristicsThe variations in composition cause a wide variation in the above values.

ലാപിസ് ലസൂലി (ലാപിസ് എന്നു ചുരുക്കിയ രൂപം) ആഴമേറിയ നീലവർണ്ണത്തോടുകൂടിയ ഒരു മെറ്റാമോർഫിക് ശിലയാണ്.പുരാതന കാലം മുതൽക്കുതന്നെ തീവ്രതയേറിയ നീലവർണ്ണമുള്ള ഈ അർദ്ധ രത്നം ഒരു വിലയുള്ള ഒരു കല്ലായി ഉപയോഗിച്ചിരുന്നു. ക്രി.മു. ഏഴാം സഹസ്രാബ്ദത്തിന്റെ ആരംഭകാലത്തുതന്നെ അഫ്നാനിസ്ഥാനിലെ സാർ-ഇ-സാങ്,[1]  ഷോർട്ടുഗൈ, വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബഡ്ക്ഷാൻ പ്രവിശ്യയിലെ മറ്റു ഖനികൾ എന്നിവിടങ്ങളിൽനിന്ന് ഇതു ഖനനം ചെയ്തെടത്തിരുന്നു.[2] സിന്ധു നദീതടനാഗരികകാലത്ത് (ബി.സി 3300-1900) ലാപ്പിസ് ഏറെ മൂല്യമുള്ളതായി കണക്കാക്കിയിരുന്നു. കാക്കസസിലെ മെഹർഗാർഹിയിലെ നിയോലിത്തിക്ക് കാലത്തുള്ള ശവകുടീരങ്ങളിൽനിന്നും മൌറിത്താനിയപോലുള്ള അഫ്ഗാനിൽനിന്നു വിദൂരമായ പ്രദേശത്തുനിന്നുപോലും  ലാപിസ് മുത്തുകൾ കണ്ടെത്തിയിട്ടുണ്ട്.[3] തുത്തൻഖാമന്റെ (1341-1323 ബി.സി.) സംസ്കാര ചടങ്ങിലെ ആവരണത്തിൽ ഇത് ഉപയോഗിച്ചിരുന്നു.[4] മദ്ധ്യയുഗങ്ങളുടെ അവസാനത്തിൽ ഇത് യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കു കയറ്റമുതിചെയ്യുകയും അവിടെ അത് നേർമ്മയായി പൊടിച്ച് നീലനിറങ്ങളിൽ ഏറ്റവും വിലയേറിയതും അഗാധനീലിമ നൽകുന്നതുമായ നിറത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു.

മസാക്കിയോ, പെറുഗിനൊ, ടിഷ്യൻ, വെർമീർ എന്നിവരടക്കം നവോത്ഥാന കാലത്തേയും ബറോക്ക് കാലത്തേയും ഏറ്റവും പ്രധാനപ്പെട്ട ചില ചിത്രകാരന്മാർ ഇത് അവരുടെ ചിത്രരചനയ്ക്ക്  ഇത് ഉപയോഗിച്ചിരുന്നു. അവരുടെ ചിത്രങ്ങളിൽ പ്രത്യേകിച്ച് കന്യാ മറിയത്തേപ്പോലെയുള്ള കേന്ദ്രകഥാപാത്രങ്ങളുടെ വസ്ത്രങ്ങൾക്കു നിറം നൽകുന്നതിനായാണ് ഇത് പ്രത്യേകമായി ഉപയോഗിച്ചിരുന്നത്. ഇന്നും വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിലെ ഖനികൾ ലാപിസ് ലസൂലിയുടെ മുഖ്യ ഉറവിടങ്ങളാണ്. റഷ്യയിലെ ബെയ്ക്കൽ ഖനികൾ, ചിലിയിലെ ആൻഡീസ് മലനിരകൾ എന്നിവിടങ്ങളിൽനിന്നും മുഖ്യ അളവിൽ ഈ കല്ലുകൾ ഖനനം ചെയ്തെടുക്കുന്നുണ്ട്. ഇറ്റലി, മംഗോളിയ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നിവിടങ്ങളിൽനിന്നു ചെറിയ അളവിലുള്ള ഖനനം നടക്കുന്നുണ്ട്.[5]

ലാപിസ് എന്നത് "കല്ല്" എന്നുള്ള അർത്ഥം വരുന്ന ലത്തീൻ പദവും, ലസൂലി എന്നത് അറബിയിൽ നിന്നെടുത്ത lājaward എന്ന മധ്യകാല ലത്തീൻ പദത്തിൻറെ പ്രാക് രൂപവുമാണ്. ഇതുതന്നെ യഥാർത്ഥത്തിൽ പേർഷ്യൻ ഭാഷയിൽ[6] ഈ കല്ലിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദവും കൂടാതെ ലാപിസ് ലസൂലി ഖനനം ചെയ്തിരുന്ന സ്ഥലനാമവുമാണ്.[7][8] ഇംഗ്ലീഷ് വാക്കായ azure, ഫ്രെഞ്ച് azur, ഇറ്റാലിയൻ azzurro,, പോളിഷ് lazur, റൊമാനിയൻ azur, azuriu, പോർച്ചുഗീസും സ്പാനിഷും azul, ഹംഗേറിയൻ azúr എന്നിവയെല്ലാംതന്നെ ലാപിസ് ലസൂലിയുടെ പേരിൽനിന്നോ നിറത്തിൽനിന്നോ ഉത്ഭവിച്ച പദങ്ങളാണ്.

ലാപിസ് ലസുലിയിലെ ഏറ്റവും പ്രധാനപ്പെട്ട മിനറൽ ഘടകം ലാസുറൈറ്റ്[9] ആണ് (25% മുതൽ 40% വരെ). ഫെൽസ്പതോയ്ഡ് (Felspathoid) ധാതുസമൂഹത്തിൽപ്പെട്ട ഈ സിലിക്കേറ്റ് ധാതുവിൻറെ രാസസംഘടനം (Na,Ca)8(AlSiO4)6(S,SO4,Cl)1-2 ആണ്.[10] ഭൂരിപക്ഷം ലാപിസ് ലസൂലിയിലും കാൽസൈറ്റ് (വെളുപ്പ്), സോഡലൈറ്റ് (നീല), പൈററ്റ് (ലോഹ മഞ്ഞ) എന്നിവ അടങ്ങിയിരിക്കുന്നു. ലാപിസിയുടെ ചില മാതൃകകളിൽ ആഗൈറ്റ്, ഡയോപ്സൈഡ്; എൻസ്റ്റാറ്റൈറ്റ്; അഭ്രം, ഹൌവ്നൈറ്റ്; ഹോൺബ്ലെൻഡ്, നോസീൻ, സൾഫർ-സമ്പുഷ്ട ലോല്ലിൻഗൈറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.

ഉപയോഗം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. David Bomford and Ashok Roy, A Closer Look- Colour (2009), National Gallery Company, London, (ISBN 978-1-85709-442-8)
  2. Moorey, Peter Roger (1999). Ancient Mesopotamian Materials and Industries: the Archaeological Evidence. Eisenbrauns. pp. 86–87. ISBN 978-1-57506-042-2.
  3. Bowersox & Chamberlin 1995
  4. Alessandro Bongioanni & Maria Croce
  5. "All about colored gemstones," the International Colored Gemstones Association
  6. Oxford English Dictionary
  7. Senning, Alexander (2007). "lapis lazuli (lazurite)". Elsevier's Dictionary of Chemoetymology. Amsterdam: Elsevier. p. 224. ISBN 978-0-444-52239-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. Weekley, Ernest (1967). "azure". An Etymological Dictionary of Modern English. New York: Dover Publications. p. 97. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. Mindat entry relating to lapis lazuli
  10. Mindat – Lazurite
"https://ml.wikipedia.org/w/index.php?title=ലാപിസ്_ലസൂലി&oldid=3999184" എന്ന താളിൽനിന്ന് ശേഖരിച്ചത്