Jump to content

ലാനാ വുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാനാ വുഡ്
Publicity photo of Wood in the ABC television series Peyton Place, 1966.
ജനനം
സ്വെറ്റ്ലാന ഗർഡിൻ

(1946-03-01) മാർച്ച് 1, 1946  (78 വയസ്സ്)
തൊഴിൽActress, producer
സജീവ കാലം1947–present
ജീവിതപങ്കാളി(കൾ)
Jack Wrather Jr.
(m. 1962; annulled 1962)

Karl Brent
(m. 1965; div. 1966)

(m. 1967; div. 1967)

Richard Smedley
(m. 1973; div. 1975)

Allan Balter
(1978⁠–⁠1981)
കുട്ടികൾ1 (with Smedley)[1]
കുടുംബംNatalie Wood (sister)
Natasha Gregson Wagner (niece)

ലാനാ വുഡ് (ജനന നാമം സ്വെറ്റ്ലാന ഗർഡിൻ, 1946 മാർച്ച് 1)[2] ഒരു അമേരിക്കൻ നടിയും[3] നിർമ്മാതാവുമാണ്.[4] ജെയിംസ് ബോണ്ട് സിനിമയായ, “ഡയമണ്ട്സ് ആർ ഫോർ ഫോർഎവർ” (1971) എന്ന ചിത്രത്തിലെ പ്ലെൻറി ഒ’ടൂൾ എന്ന കഥാപാത്രത്തിൻറെ പേരിലാണ് അവർ പ്രശസ്തിയാർജ്ജിച്ചത്. അവരുടെ മൂത്ത സഹോദരിയായിരുന്ന നതാലി വുഡ് ഒരു പ്രശസ്ത നടിയായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

നിക്കോളായ് സ്റ്റെഫാനോവിച്ച് സഖനെൻകോ, മരിയ സ്റ്റെപാനോവ്ന സുഡിലോവ എന്നീ ഉക്രൈൻ റഷ്യൻ കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് സ്വെറ്റ്ലാന ഗർഡിൻ[5] എന്ന പേരിലാണ്  ലാനാ വുഡ് ജനിച്ചത്. റഷ്യൻ വിപ്ലവത്തിനു ശേഷം മാതാപിതാക്കളോടൊപ്പം ശിശുക്കളായ അഭയാർത്ഥികളായി അവർ ഓരോരുത്തരും റഷ്യ വിട്ടുപോയ അവർ സ്വദേശത്തുനിന്നും ദൂരെ വളർന്നു. പിതാവിന്റെ കുടുംബം ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിലാണ് താമസമുറപ്പിച്ചു. 1918 ൽ അമ്മയുടെ അച്ഛൻ തെരുവു യുദ്ധത്തിൽ മരണമടഞ്ഞപ്പോൾ, ലാനയുടെ മുത്തശ്ശി മരിയയും സഹോരങ്ങളുമായി രാജ്യത്തുനിന്ന് പുറത്തേയ്ക്കു അഭയാർത്ഥികളായി പോകുകയും ചൈനയിലെ ഹാർബിനിൽ ഒരു റഷ്യൻ സമൂഹത്തോടൊപ്പം താമസമാരംഭിക്കുകയും ചെയ്തു. അവിടവച്ച് മരിയ അലക്സാണ്ടർ എന്നയാളുമായി വിവാഹിതയാവുകയും 1928 ൽ ഓൾഗ താത്തുലോവ (മരണം: മെയ് 2015)[6] എന്ന പേരിൽ ആദ്യഭർത്താവിൽ ഒരു മകൾ ജനിക്കുകയും ചെയ്തു.[7] മരിയ നിക്കോളായ് സ്റ്റെഫാനോവിച്ചിനെ രണ്ടാമതു വിവാഹം കഴിച്ചപ്പോൾ മകളായ ഓൾഗ തത്തുലോവയെ കുടുംബത്തോടൊപ്പം കൂട്ടി. ദമ്പതികൾക്ക് രണ്ടു കൂട്ടികൾ ജനിച്ചു. ആദ്യത്തെയാൾ നതാലിയയും (നതാഷ) രണ്ടാമത്തെയാൾ കുടുംബം കാലിഫോർണിയയിൽ ഹോളിവുഡിനു സമീപമുള്ള സാന്താ മോണിക്കയിൽ താമസമുറപ്പിച്ചതിനുശേഷം ജനിച്ച സ്വെറ്റ്ലാനയുമായിരുന്നു. കുടംബനാമം ഇതിനിടെ ഗർഡിൻ എന്നാക്കി മാറ്റിയിരുന്നു. മൂത്ത സഹോദരി ബാല്യകാലത്ത് അഭിനയം തുടങ്ങുന്ന സമയത്ത് അവരുടെ കുടുംബപ്പേര് നടാലി എന്നതിൽനിന്ന് വുഡ് എന്നാക്കി മാറ്റുകയും ചെയ്തു. സംവിധായകനായ ഇർവിംഗ് പിക്ച്ചെലിൻറെ സുഹൃത്ത് സാം വുഡിൻ പേരിൻറെ ഭാഗമാണ് അവരുടെ പേരിനോടൊപ്പം ചേർക്കപ്പെട്ടത്.[8] 1956 ൽ “ദ സേർച്ചേർസ്” എന്ന തൻറെ ആദ്യസിനിമയുടെ അരങ്ങേറ്റത്തോടെ മാതാവിൻറെ പിന്തുണയോടെ “വുഡ്” എന്ന സിനിമാമേഖലയിൽ അറിയപ്പെടുന്ന പേര് തൻറെ പേരിനോടൊപ്പവും ചേർത്തിരുന്നു.

ടെലിവിഷൻ, സിനിമ എന്നിവ

[തിരുത്തുക]

“Police Story-(1973)-June

അവലംബം

[തിരുത്തുക]
  1. Profile Archived 2015-07-10 at the Wayback Machine., sun-sentinel.com, July 20, 1985.
  2. Birth name per californiabirthindex.org; accessed June 24, 2015.
  3. Paul, Louis (2008). "Lana Wood". Tales From the Cult Film Trenches; Interviews with 36 Actors from Horror, Science Fiction and Exploitation Cinema. Detroit: Wayne State University Press. pp. 300–306. ISBN 978-0-7864-2994-3.
  4. "Lana Wood". The New York Times. Archived from the original on 2009-11-18. Retrieved 2018-03-07.
  5. Birth name per californiabirthindex.org; accessed June 24, 2015.
  6. "Olga Viripaeff's Obituary on San Francisco Chronicle". San Francisco Chronicle. Retrieved 2016-01-24.
  7. "EXCLUSIVE: Natalie Wood's Sister Blames Captain Dennis Davern For Her Death". rumorfix.com. rumorfix.com. November 2011. Retrieved July 27, 2015.
  8. Lana Wood, Natalie: A Memoir About Natalie Wood by Her Sister, p. 8
"https://ml.wikipedia.org/w/index.php?title=ലാനാ_വുഡ്&oldid=4101010" എന്ന താളിൽനിന്ന് ശേഖരിച്ചത്