ലാഗോ പ്യൂളോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാഗോ പ്യൂളോ ദേശീയോദ്യാനം
Puelo Lake.jpg
Map showing the location of ലാഗോ പ്യൂളോ ദേശീയോദ്യാനം
Map showing the location of ലാഗോ പ്യൂളോ ദേശീയോദ്യാനം
LocationChubut Province, Argentina
Coordinates42°11′S 71°41′W / 42.183°S 71.683°W / -42.183; -71.683Coordinates: 42°11′S 71°41′W / 42.183°S 71.683°W / -42.183; -71.683
Area276.74 കി.m2 (106.85 sq mi)
Established1971
Governing bodyAdministración de Parques Nacionales

ലാഗോ പ്യൂളോ ദേശീയോദ്യാനം (SpanishParque Nacional Lago Puelo) അർജന്റീനയിലെ പാറ്റഗോണിയയിൽ, ചുബുട്ട് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 276.74 ചതുരശ്ര കിലോമീറ്ററാണ്.

ഇവിടുത്തെ വിസ്മയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം ലോസ് അലെർസെസ് ദേശീയോദ്യാനത്തിൽനിന്ന് കൂട്ടിച്ചേർത്ത വാൽഡിവിയൻ സസ്യജാലങ്ങളെ സംരക്ഷിക്കുകയെന്ന ഉദ്ദേശങ്ങളോടുകൂടിയാണ് ഈ ദേശീയോദ്യാനം നിർമ്മിക്കപ്പെട്ടത്. 1971 ൽ ഇതൊരു ദേശീയോദ്യാനവും സ്വതന്ത്ര റിസർവ്വുമായി പ്രഖ്യാപിച്ചു

പ്യൂളോ തടാകത്തിൻറെ പേരാണ് ഈ സംരക്ഷിത പ്രദേശത്തിൻറെ പേരിനു നിദാനം. ഇതിൽ പാറ്റഗോണിക് വനങ്ങളും വിശാലമായ പുൽപ്രദേശങ്ങളും (സ്റ്റെപ്പികൾ), ആൻ്‍ീസിലെ ഉന്നത പരിസ്ഥിതി മേഖലകളും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന് ഇരുനൂറു മീറ്ററിലധികമാണ് ഈ പ്രദേശങ്ങളുടെ ഉയരം.

അവലംബം[തിരുത്തുക]