Jump to content

ലവ് ലെറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംഡോക്ടർ ബാലകൃഷ്ണൻ
നിർമ്മാണംഡോക്ടർ ബാലകൃഷ്ണൻ
രചനഡോക്ടർ ബാലകൃഷ്ണൻ
തിരക്കഥഡോക്ടർ ബാലകൃഷ്ണൻ
സംഭാഷണംഡോക്ടർ ബാലകൃഷ്ണൻ
അഭിനേതാക്കൾവിൻസന്റ്,
സുധീർ,
വിധുബാല,
ജോസ് പ്രകാശ്,
മണവാളൻ ജോസഫ്,
കെ പി എ സി ലളിത,
പട്ടം സദൻ
സംഗീതംകെ.ജെ. ജോയ്
പശ്ചാത്തലസംഗീതംകെ.ജെ. ജോയ്
ഗാനരചന[[]]സത്യൻ അന്തിക്കാട്
ഛായാഗ്രഹണംമധു അമ്പാട്ട്
സംഘട്ടനം[[]]
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർരേഖ സിനി ആർട്സ്
വിതരണംഹസീനാ ഫിലിംസ്
പരസ്യംകുര്യൻ വർണശാല
റിലീസിങ് തീയതി
  • 17 ജനുവരി 1975 (1975-01-17)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ഡോക്ടർ ബാലകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എന്നിവ നിർവ്വഹിച്ച് നിർമ്മിച്ച് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലവ് ലെറ്റർ. വിൻസന്റ്, സുധീർ, വിധുബാല, ജോസ് പ്രകാശ്, മണവാളൻ ജോസഫ്, കെ പി എ സി ലളിത, പട്ടം സദൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കെ.ജെ. ജോയ് സംഗീതസംവിധാനം നിർവഹിച്ചു. സത്യൻ അന്തിക്കാട് ആദ്യമായി ഗാനങ്ങൾ എഴുതിയ ചിത്രമാണിത്. ഭരണിക്കാവ് ശിവകുമാറും ഗാനങ്ങളെഴുതിയിട്ടുണ്ട്. [1] [2] [3]

കഥാംശം

[തിരുത്തുക]

രേണുവും രേഖയും കോടീശ്വരനായ ബലറാമിന്റെ പുത്രികളാണു് . അമ്മയില്ലാത്ത അവരെ പ്രാണനു തുല്യം സ്നേഹിക്കുന്ന ബലറാം ഒരു മാതൃകാ പിതാവാണു്. ആഹ്ലാദത്തിന്റെ പൂത്തിരി കത്തുന്ന അന്തരീക്ഷമാണു് ബലറാമിന്റെ വീട്ടിലേതു്. സരസു അവളുടെ ഭർത്താവു് കരുണൻഭാഗവതർ സരസുവിന്റെ അനിയൻ ഗുണ്ടുമണി തുടങ്ങിയ വേലക്കാർ കുടുംബാംഗങ്ങളെപ്പോലെയാണു് അവിടെ കഴിയുന്നതു്.

ഭക്ഷണം പാകം ചെയ്യുന്നതിൽ പോലും സംഗീതം ദർശിക്കുന്ന കരുണൻഭാഗവതർ ആ ഒരേയൊരു കാര്യം കൊണ്ടു് ആർമിയിൽ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടവനാണ്. കൊച്ചുകുഞ്ഞായിരിക്കുമ്പോൾ റബ്ബർ എസ്റ്റേറ്റിൽ ജോലിയുണ്ടായിരുന്ന അച്ഛനോടൊപ്പം കഴിഞ്ഞ സമയത്ത് അറിയാതെ റബ്ബർ പാൽ കുടിച്ചുപോയ ഗുണ്ടുമണി റബ്ബർ ബോൾ പോലെയാണു് നടത്തം.

കലാമണ്ഡലത്തിൽ നൃത്തം അഭ്യസിച്ചു എന്നു അവകാശപ്പെടുന്ന തില്ലാനാ മോഹനാംബാളുടെ അനിയൻ നടനം നാണുക്കുട്ടൻ രേണുവിനേയും രേഖയേയും നൃത്തം പഠിപ്പിക്കുന്ന വാദ്ധ്യാരാണു്. ബലറാമിന്റെ വീട്ടിലെ നിത്യസന്ദർശ്ശകനാണു് രാഘവമ്മാവനും ശീലാവതിഅമ്മയും. മക്കളില്ലാത്ത അവർക്കു് രേണുവും രേഖയും ജീവന്റെ ജീവനായിരുന്നു.

രതി എന്ന സാമൂഹ്യ പ്രവർത്തക ഇവരുടെയെല്ലാം ജീവിതത്തിലേയ്ക്കു് ഒരു ധൂമകേതു എന്നതുപോലെ കടന്നുവരുന്നു.

പണത്തിനുവേണ്ടി എന്തും ചെയ്യുന്ന രതിയുടെ കുടുംബത്തിന്റെ കെണിയിൽ ബലറാം വീണു. രതിയെ വിവാഹം ചെയ്യാൻ അയാൾ നിർബന്ധിതനായി. രതിയും രതിയോടൊപ്പം അവളുടെ സംഘവും ബലറാമിന്റെ വീട്ടിലേക്കു താമസം മാറ്റി. രേണുവിന്റെയും രേഖയുടെയും ജീവിതത്തിലെ ദുർദ്ദിനങ്ങൾ ആരംഭിക്കുന്നു. ശീലാവതിയമ്മയേയും അലവലാതിപ്പട്ടാളം അപമാനിച്ചു.

രാഘവമ്മാവനും ശീലാവതിയമ്മയും സരസുവും കൂട്ടരും ചുണയുള്ള രണ്ടു ചെറുപ്പക്കാരെ വിവാഹം കഴിക്കുക മാത്രമാണു് ഈ അപകടസന്ധിയിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം എന്നു് രേണുവിനേയും രേഖയേയും ഉപദേശിച്ചു. ബലറാമിന്റെ കുത്തഴിഞ്ഞ ജീവിതം അറിയുന്ന ആരും വിവാഹാഭ്യർത്ഥനയുമായി വരില്ല. പോരാത്തതിനു ചെറിയമ്മയായ രതി ഗുണ്ടാസംഘത്തിലെ ബാബുവിനും ഹരിക്കും നിർബന്ധപൂർവ്വം തങ്ങളെ വിവാഹം ചെയ്തുകൊടുക്കാൻ പ്ലാനിടുന്നുണ്ടെന്നും മനസ്സിലായപ്പോൾ മറ്റാരെയെങ്കിലും പ്രേമിച്ചു് വിവാഹം കഴിക്കുക്കാൻ രേണുവും രേഖയും തീരുമാനിക്കുന്നു.

പ്രേമത്തെപ്പറ്റി എബിസിഡി അറിയാത്ത ആ പാവങ്ങൾ ആലോചിച്ചു കണ്ടെത്തിയ മാർഗ്ഗം അജ്ഞാതകാമുകന്മാർക്കു് ലൗ ലെറ്റർ കൊടുക്കുക എന്നതായിരുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 വിൻസെന്റ്
2 വിധുബാല
3 ജോസ് പ്രകാശ്
4 സുധീർ
5 റീന
6 കെപിഎസി ലളിത
7 മണവാളൻ ജോസഫ്
8 പട്ടം സദൻ
9 ടി.ആർ. ഓമന
10 ശങ്കരാടി
11 നിലമ്പൂർ ബാലൻ
12 ഖദീജ
13 മല്ലിക സുകുമാരൻ
14 സുരാസു
15 ടി പി മാധവൻ
11 ജനാർദ്ദനൻ
12 കടുവാക്കുളം ആന്റണി
13 സാധന
14 ലിസി
15 സ്വപ്ന

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ദുഃഖിതരേ സീറോ ബാബു ,കോറസ്‌ സത്യൻ അന്തിക്കാട്
2 സ്വർണ്ണമാലകൾ അമ്പിളി രാജശേഖരൻ സത്യൻ അന്തിക്കാട്
3 കാമുകിമാരേ കന്യകമാരേ യേശുദാസ്
4 കണ്ടു മാമാ കേട്ടു മാമി ബി വസന്ത|,അമ്പിളി രാജശേഖരൻ ,പട്ടം സദൻ|
4 മധുരം തിരുമധുരം കെ ജെ യേശുദാസ് ,ബി. വസന്ത

അവലംബം

[തിരുത്തുക]
  1. "ലവ് ലെറ്റർ(1975)". മലയാളചലച്ചിത്രം.കോം. Retrieved 2022-10-15.
  2. "ലവ് ലെറ്റർ(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-15.
  3. "ലവ് ലെറ്റർ(1975)". സ്പൈസി ഒണിയൻ. Retrieved 2022-10-15.
  4. "ലവ് ലെറ്റർ(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "ലവ് ലെറ്റർ(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലവ്_ലെറ്റർ&oldid=3802376" എന്ന താളിൽനിന്ന് ശേഖരിച്ചത്