ലവ്‍ലിന ബോർഗോഹെയ്ൻ
Lovlina Borgohain | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Statistics | ||||||||||||||||||||||||||||||||
Rated at | 69 kg | |||||||||||||||||||||||||||||||
Height | 1.78 m | |||||||||||||||||||||||||||||||
Nationality | Indian | |||||||||||||||||||||||||||||||
Born | Golaghat, Assam, India | 2 ഒക്ടോബർ 1997|||||||||||||||||||||||||||||||
Medal record
|
2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ വനിതാ ബോക്സിങ്ങ് താരമാണ് ലവ്ലിന ബോർഗോഹെയ്ൻ ( Lovlina Borgohain )(ജനനം 2 ഒക്റ്റോബർ 1997). വനിതകളുടെ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ 64-69 കിലോ ഇനത്തിലാണ് ലവ്ലിന മത്സരിച്ചത്.[1] 2018, 2019 ലോക എ.ഐ.ബി.ഐ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ നേടിയിരുന്നു.[2][3][4] ന്യൂഡൽഹിയിൽ വച്ചു നടന്ന ആദ്യ അന്താരാഷ്ട്ര ഓപ്പൺ ബോക്സിങ്ങ് ടൂർണമെൻ്റിൽ സ്വർണ്ണവും ഗുവാഹാട്ടിയിൽ വച്ചു നടന്ന രണ്ടാം അന്താരാഷ്ട്ര ഓപ്പൺ ബോക്സിങ്ങ് ടൂർണമെൻ്റിൽ വെള്ളിയും 64-69 കിലോ വിഭാഗത്തിൽ 3 ആം റാങ്കും നേടി.[5] ഒളിമ്പിക്സിൽ യോഗ്യത നേടുന്നവരിൽ അസ്സാമിൽ നിന്നുള്ള ആദ്യ വനിതയും ഷിവ ഥാപ്പയ്ക്കു ശേഷം രണ്ടാമത്തെ ആസാം താരവുമാണ് ലവ്ലിന.[6] 2020 ൽ അർജ്ജുന പുരസ്കാരം നേടി.[7]
ജീവിതരേഖ
[തിരുത്തുക]ആസ്സാമിലെ ഗോലാഘട്ട് ജില്ലയിൽ 1997 ഒക്റ്റോബർ 2 നാണ് ലവ്ലിന ജനിച്ചത്.[8][9] ടിക്കൻ ബൊർഗോഹെയ്നും മൊമോണി ബൊർഗോഹെയുനുമാണ് മാതാപിതാക്കൾ. പിതാവ് ടിക്കൻ ഒരു ചെറുകിട വ്യവസായി ആയിരുന്നു. അദ്ദേഹം മകളുടെ ആഗ്രഹം പൂർത്തീകരിക്കാൻ നന്നേ പാടുപെട്ടു. ലവ്ലിനയുടേ മൂത്ത സഹോദരികളായ ലിച്ചയും ലിമയും ദേശീയ അളവിൽ കിക്ക്ബോക്സിങ്ങ് പങ്കെടുത്തിട്ടുണ്ട്. ലവ്ലിനയും കിക്ബോക്സിങ്ങിലൂടെയാണ് ആദ്യം മത്സരവേദികളിൽ എത്തുന്നത് എങ്കിലും ബോക്സിങ്ങിൽ ഉള്ള അവസരം മനസ്സിലാക്കി പിന്നീട് അതിലേക്കു കൂടുമാറുകയായിരുന്നു.[10] ലവ്ലിൻ പഠിച്ചിരുന്ന ബർപതാർ ഗേർൾസ് ഹൈസ്കൂളിൽ സ്പോർട് അതോരിറ്റി ഓഫ് ഇന്ത്യ ട്രയലുകൾ നടത്തിയിരുന്നു. അവിടെ മത്സരിച്ചിരുന്ന ലവ്ലിനയെ പ്രശസ്ത പരിശീലകരായ പഡും ബോറോ യും അഭിഷേക് മാൾവിയയും തിരിച്ചറിഞ്ഞു. തുടർന്ന് കൂടുതൽ പരിശീലനത്തിനായി അവർ ലവ്ലിനയെ തിരഞ്ഞെടുത്തു.[11][12]
ബോക്സിങ്ങ് രംഗത്ത്
[തിരുത്തുക]2018 കോമൺവെൽത്ത് മത്സരത്തിൽ വെൽറ്റർ വെയിറ്റ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ലവ്ലിനയുടേ ജീവിതത്തിലെ എറ്റവും വഴിത്തിരിവായത്.[9][13] മത്സരത്തിൽ ക്വാർട്ടർ ഫൈനൽസിൽ വച്ച് സാൻഡീ റയാൻ എന്ന ബ്രിട്ടിഷ് താരത്തോട് തോറ്റു പു റത്തായി. സാൻഡിയാണ് ആ വിഭാഗത്തിൽ സ്വർണ്ണം നേടിയത്. പിന്നീട് 2018 ൽ തന്നെ ന്യൂഡൽഹിയിൽ വച്ച് നടന്ന ലോക ഓപ്പൺ ചാമ്പ്യൻഷിപ്പിൽ വെൽറ്റർ വെയിറ്റ് വിഭാഗത്തിൽ ലവ്ലിന സ്വർണ്ണ ജേതാവായി. .[14][9] 2017 ൽ വിയറ്റ്നാമിൽ വച്ചു നടന്ന ഏഷ്യൻ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡലും [15]ആസ്റ്റാനയിൽ വെച്ചു നടന്ന പ്രസിഡൻസ്റ്റ് കപ്പ് മത്സരത്തിൽ വെങ്കലമെഡലും ലവ്ലിന നേടിയിട്ടുണ്ട്.[16][17][10]
പിന്നീട് 2018 ജൂണിൽ മംഗോളിയയിൽ നടന്ന ഉലാൻബത്താർ കപ്പിൽ വെള്ളി മെഡലും 2018 സെപ്റ്റംബറിൽ പോളണ്ടിൽ നടന്ന 13 -ാമത് അന്താരാഷ്ട്ര സൈലേഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും നേടി.[18][19] വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം വിഭാഗത്തിൽ ലൊവ്ലിന ബോർഗോഹെയ്ൻ മൊറോക്കോയുടെ ബെൽ അഹ്ബിബ് ഉമയ്മയെ അവസാന 16-മത്സരത്തിൽ 5-0ന് പരാജയപ്പെടുത്തി. [20] 2021 ഓഗസ്റ്റിൽ നടന്ന ടോക്കിയോ സമ്മർ ഒളിമ്പിക്സ് 2020 ൽ ലോവ്ലിന വെങ്കല മെഡൽ നേടി [21]
2018 ലെ എ.ഐ.ബി.എ. വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്
[തിരുത്തുക]ന്യൂഡൽഹിയിൽ നടന്ന AIBA വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അവർ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചു, അവിടെ 2018 നവംബർ 23 ന് വെൽറ്റർവെയ്റ്റ് (69 കിലോഗ്രാം) വിഭാഗത്തിൽ വെങ്കല മെഡൽ നേടി.[2]
2019 ലെ എ.ഐ.ബി.എ. വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്
[തിരുത്തുക]ബോർഗോഹെയ്ൻ തന്റെ രണ്ടാമത്തെ വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് (2019) റഷ്യയിലെ ഉലാൻ-ഉഡെയിൽ ഒക്ടോബർ 3-13 മുതൽ പരീക്ഷണങ്ങളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.[22] 69 കിലോഗ്രാം വിഭാഗം സെമി ഫൈനലിൽ ചൈനയുടെ യാങ് ലിയുവിനോട് 2-3 ന് തോറ്റു, വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.[4]
2020 ഏഷ്യ & ഓഷ്യാനിയ ബോക്സിംഗ് ഒളിമ്പിക് ക്വാളിഫികേഷൻ ടൂർണമെന്റ്
[തിരുത്തുക]2020 മാർച്ചിൽ, ബോർഗോഹെയ്ൻ 69 കിലോഗ്രാം ഒളിമ്പിക് ബെർത്ത് ഉറപ്പിച്ചു, 2020 ഏഷ്യ & ഓഷ്യാനിയ ബോക്സിംഗ് ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ ഉസ്ബെക്കിസ്ഥാനിലെ മഫ്തുനഖോൺ മെലീവയെ 5-0ന് തോൽപ്പിച്ചു. ഇതോടെ, അസമിൽ നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ കായിക വനിതയായി.[23] 2018 AIBA വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ ചൈനയുടെ ഗു ഹോംഗിനോട് 5-0 ന് ഏകകണ്ഠമായി തോറ്റു, ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ വെങ്കല മെഡൽ നേടി. [24]
2020 ടോക്യോ ഒളിമ്പിക്സ്
[തിരുത്തുക]ടോക്യോ ഒളിമ്പിക്സ് മത്സരങ്ങളുടേ ആദ്യ റൗണ്ടുകളിൽ ജർമ്മൻ ബോക്സിംഗ് താരം നദിൻ അപെറ്റ്സിനെ പരാജയപ്പെടുത്തി. 2021 ജൂലൈ 30-ന് അവർ തായ്‌വാനിലെ ചെൻ നിയൻ-ചിന്നിനെ പരാജയപ്പെടുത്തി മെഡൽ ഉറപ്പിച്ചു.[25][26][27] ഏകകണ്ഠമായ തീരുമാനത്തിലൂടെ ടോപ് സീഡ് തുർക്കിയിലെ ബുസെനാസ് സുർമേനേലിയോട് സെമി ഫൈനൽ പോരാട്ടത്തിൽ തോറ്റ ലവ്ലിന ബോർഗോഹെയ്ൻ വെങ്കല മെഡൽ സ്വന്തമാക്കി. [28] എല്ലാ ജഡ്ജിമാരും ടർക്കിഷ് ബോക്സർക്ക് അനുകൂലമായി തീരുമാനം നൽകിയതിനാൽ ലൗവ്ലിന ആദ്യ റൗണ്ടിൽ 0: 5 തോറ്റു. ലോവ്ലിനയ്ക്ക് മുന്നറിയിപ്പ് നൽകുകയും രണ്ടാം റൗണ്ടിലെ അവളുടെ മൊത്തം പോയിന്റുകളിൽ നിന്ന് ഒരു പോയിന്റ് കുറയ്ക്കുകയും ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും റൗണ്ടിൽ, ലോവ്ലിനയെ നിലവിലെ ലോക ചാമ്പ്യൻ പൂർണ്ണമായും അടിയറവു പറയിച്ചു. [29]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2020 ലെ അർജ്ജുന പുരസ്കാരം ലഭിച്കു.
റഫറൻസുകൾ
[തിരുത്തുക]- ↑ "Boxing Schedule & Results - 4 Aug | Tokyo 2020". .. (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 19 ജൂലൈ 2021. Retrieved 4 ഓഗസ്റ്റ് 2021.
- ↑ 2.0 2.1 Tirkey, John. "Women's Boxing World Championships: India's Mary Kom Enters Final, Lovlina Borgohain Takes Home The Bronze Medal". sports.ndtv.com. NDTV. Retrieved 23 നവംബർ 2018.
- ↑ "Mary Kom storms into World Boxing Championships final, Lovlina Borgohain gets bronze". timesofindia.com. timesofindia. Retrieved 22 നവംബർ 2018.
{{cite web}}
: CS1 maint: url-status (link) - ↑ 4.0 4.1 "Lovlina Borgohain settles for bronze in AIBA Women's World Championships". www.aninews.in (in ഇംഗ്ലീഷ്). 12 ഒക്ടോബർ 2019. Retrieved 8 ഡിസംബർ 2019.
- ↑ "Lovlina Borgohain Achieves World No.3 Rank". pratidintime.com. pratidintime. Archived from the original on 20 മാർച്ച് 2020. Retrieved 13 ഫെബ്രുവരി 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Telegraph
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Boxer Lovlina Borgohain becomes 6th from Assam to receive Arjuna Award". www.eastmojo.com. 22 ഓഗസ്റ്റ് 2020. Retrieved 7 ഒക്ടോബർ 2020.
- ↑ "Boxing | Athlete Profile: Lovlina BORGOHAIN – Gold Coast 2018 Commonwealth Games". results.gc2018.com (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). Archived from the original on 17 നവംബർ 2018. Retrieved 17 നവംബർ 2018.
- ↑ 9.0 9.1 9.2 "Assam's boxer Lovlina to represent India in Commonwealth Games; boxer yet to be intimated!". NORTHEAST NOW (in അമേരിക്കൻ ഇംഗ്ലീഷ്). 28 ഫെബ്രുവരി 2018. Retrieved 17 നവംബർ 2018.
- ↑ 10.0 10.1 "Women's World Boxing Championship: Meet India's 10-member squad – Times of India". The Times of India. Retrieved 17 നവംബർ 2018.
- ↑ "EXCLUSIVE: Lovlina Borgohain 'Will Definitely Get Gold', Says Boxer's First Coach". Kamalika Sengupta. News18. 30 ജൂലൈ 2021. Retrieved 31 ജൂലൈ 2021.
- ↑ "High hopes for Lovlina – Times of India". The Times of India. Retrieved 17 നവംബർ 2018.
- ↑ "The other boxer from North East India". The Bridge (in അമേരിക്കൻ ഇംഗ്ലീഷ്). 8 ഏപ്രിൽ 2018. Retrieved 17 നവംബർ 2018.
- ↑ "Mary Kom, Pwilao Basumatary, Lovlina Borgohain, Sanjeet win gold at India Open boxing". www.sportsavour.com (in അമേരിക്കൻ ഇംഗ്ലീഷ്). ഫെബ്രുവരി 2018. Retrieved 17 നവംബർ 2018.
- ↑ "Asian Boxing Championship round-up: Mary Kom, Sonia Lather progress to finals". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 17 നവംബർ 2018.
- ↑ "Boxing: Lovlina assures India a bronze at Astana". mid-day (in ഇംഗ്ലീഷ്). 8 ജൂൺ 2017. Retrieved 17 നവംബർ 2018.
- ↑ "High hopes for Lovlina – Times of India". The Times of India. Retrieved 17 നവംബർ 2018.
- ↑ NDTVSports.com. "Ulaanbaatar Cup: Mandeep Jangra Wins Gold, Four Others Grab Silver – NDTV Sports". NDTVSports.com (in ഇംഗ്ലീഷ്). Retrieved 17 നവംബർ 2018.
- ↑ "Gold for Mary Kom, Manisha gets silver in Polish boxing tourney". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 16 സെപ്റ്റംബർ 2018. Retrieved 17 നവംബർ 2018.
- ↑ Ulan-UdeOctober 9, Indo-Asian News Service; October 9, 2019UPDATED:; Ist, 2019 13:28. "Women's World Boxing Championships: Lovlina Borgohain enters quarterfinals". India Today (in ഇംഗ്ലീഷ്). Retrieved 3 ഓഗസ്റ്റ് 2021.
{{cite web}}
:|first3=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ DelhiAugust 4, Pratyush Raj New; August 4, 2021UPDATED:; Ist, 2021 12:40. "Lovlina Borgohain's inspirational journey: From helping her father in paddy field, to an Olympic bronze". India Today (in ഇംഗ്ലീഷ്). Retrieved 4 ഓഗസ്റ്റ് 2021.
{{cite web}}
:|first3=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ G. Krishnan (13 സെപ്റ്റംബർ 2019). "'Whenever I train, Olympics is right in my mind. It is my father's dream': Lovlina Borgohain". Retrieved 13 സെപ്റ്റംബർ 2019.
- ↑ "Lovlina Borgohain's Tokyo qualification big boost to boxing: AABA Official". www.telegraphindia.com (in ഇംഗ്ലീഷ്). 11 മാർച്ച് 2020. Retrieved 11 മാർച്ച് 2020.
- ↑ "Olympic-bound Lovlina Borgohain ends with bronze at Asian Qualifiers". www.outlookindia.com (in ഇംഗ്ലീഷ്). 10 മാർച്ച് 2020. Retrieved 10 മാർച്ച് 2020.
- ↑ Lovelina Borgohain assured of Olympic boxing medal after reaching semifinals sportstar.thehindu.com. Retrieved 30 July 2021
- ↑ Well done, Lovlina! Vijender Singh, Anurag Thakur lead wishes as boxer assures India's second medal at Tokyo Times Now. Retrieved 30 July 2021
- ↑ [1]
- ↑ "EXCLUSIVE | I dedicate this medal to the nation: Lovlina Borgohain after winning bronze at Tokyo Olympics 2020" (in ഇംഗ്ലീഷ്). Retrieved 4 ഓഗസ്റ്റ് 2021.
- ↑ "Tokyo Olympics 2020 Live Updates: Golfer Aditi Ashok Tied 2nd, Bronze For Lovlina Borgohain, Wrestlers Shine | Olympics News" (in ഇംഗ്ലീഷ്). Retrieved 4 ഓഗസ്റ്റ് 2021.