ലളിത വെങ്കട്ടറാം
Lalita Venkatram | |
---|---|
![]() Lalita Venkatram, from a 1939 issue of The Indian Listener | |
ജനനം | 1909 Thiruvannamalai, Tamil Nadu |
മരണം | 1992 |
മറ്റ് പേരുകൾ | Lalita Venkataram, Lalitha Venkataraman |
തൊഴിൽ(s) | Singer, music educator |
ഒരു ഇന്ത്യൻ കർണാടകസംഗീതജ്ഞയും വീണ വാദകയുമായിരുന്നു ലളിത വെങ്കട്ടറാം (1909-1992). തമിഴ് സിനിമയിലെ ആദ്യത്തെ പിന്നണി ഗായികയും ബോംബെയിലെ ഓൾ ഇന്ത്യ റേഡിയോയിൽ കച്ചേരി നടത്തിയിരുന്ന ആദ്യത്തെ കർണാടക സംഗീതജ്ഞയുമായിരുന്നു അവർ.[1]
ആദ്യകാല ജീവിതം
[തിരുത്തുക]തമിഴ്‍നാട് തിരുവണ്ണാമലയിൽ, മാനവസി വി. രാമസ്വാമി അയ്യരുടെയും സുബ്ബലക്ഷ്മി രാമസ്വാമിയുടെയും മകളായി ലളിത വെങ്കട്ടറാം ജനിച്ചു. ഒരു പൊതുമരാമത്ത് എഞ്ചിനീയറും സംഗീതസംവിധായകനുമായിരുന്നു പിതാവ്. [1][2]
കരിയർ
[തിരുത്തുക]ലളിത വെങ്കട്ടറാം ഇന്ത്യയിലും സിലോണിലും കച്ചേരികൾ നടത്തി. പാടുകയും ഒപ്പം വീണാവാദനം നടത്തുകയും ചെയ്തു. 1935ലെ ക്വറ്റ ഭൂകമ്പത്തിന് ശേഷം കൊളംബോയിൽ അവർ ഒരു ബെനിഫിറ്റ് പ്രകടനം നടത്തി. 1933 ൽ ബോംബെയിലെ ഓൾ ഇന്ത്യ റേഡിയോസ്റ്റേഷന്റെ ആദ്യ പ്രക്ഷേപണത്തിൽ പാടി.[1] എ. വി. മേയപ്പൻ്റെ നന്ദകുമാർ (1938) എന്ന ചിത്രത്തിലെ ഒരു നടിയ്ക്കായി അവർ പാടി, അങ്ങനെ ഒരു തമിഴ് ചിത്രത്തിലെ ആദ്യത്തെ പിന്നണി ഗായികയായി.[1] 1940 കളുടെ അവസാനം വരെ അവർ ഓൾ ഇന്ത്യ റേഡിയോയിൽ കച്ചേരികൾ അവതരിപ്പിക്കുന്നത് തുടർന്നു.[3]
അഭിനയത്തിൽ നിന്ന് വിരമിച്ച ശേഷം ലളിത വെങ്കട്ടറാം ബോംബെയിൽ വിദ്യാർത്ഥികളെ സംഗീതം പഠിപ്പിച്ചു.[1] അവരുടെ പ്രശസ്തരായ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ.[4]
വ്യക്തിജീവിതം
[തിരുത്തുക]ലളിത, കെ. എസ്. വെങ്കട്ടറാമിനെ വിവാഹം കഴിച്ചു. ബോംബെയിൽ താമസിച്ചിരുന്ന അവർക്ക് ഗായിക കല്യാണി രാംദാസ് ഉൾപ്പെടെ അഞ്ച് മക്കളുണ്ടായിരുന്നു. അവരുടെ കൊച്ചുമക്കളിൽ ഒരാളായ കൃഷ്ണ രാംദാസ് ഒരു പ്രൊഫഷണൽ തബല വാദകനാണ്. 1992ൽ ലളിത വെങ്കട്ടറാം അന്തരിച്ചു.[5]
പരാമർശങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Sriram, Krishnan. "The First Playback Voice of Tamil Cinema". The Verandah Club (in ഇംഗ്ലീഷ്). Retrieved 2021-11-21.
- ↑ "The Making of the Saranagati Song". Arunachala Ashrama, The Archives. Retrieved 2021-11-21.
- ↑ The Indian Listener: Vol. XIII. No. 15: Madras 1 (in ഇംഗ്ലീഷ്). All India Radio (AIR),New Delhi. 1948-08-07. p. 53.
- ↑ "Shankar Mahadevan". Kennedy Center (in ഇംഗ്ലീഷ്). Retrieved 2021-11-21.
- ↑ "Krishna Ramdas TABLA". Krishna Ramdas TABLA. Archived from the original on 2021-11-21. Retrieved 2021-11-21.