ലയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലയ (നടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലയ
ജനനം13 January 1981 (1981-01-13) (43 വയസ്സ്)
തൊഴിൽ
സജീവ കാലം1992–2010 ,2018
ജീവിതപങ്കാളി(കൾ)
ഗണേഷ് ഗോർട്ടി
(m. 2006)

ലയ ഒരു ഇന്ത്യൻ അഭിനേത്രിയും കുച്ചിപ്പുടി നർത്തകിയുമാണ്. അവർ പ്രധാനമായും തെലുങ്ക് സിനിമകളിലെ അഭിനയത്തിനൊപ്പം മലയാളം, കന്നഡ, തമിഴ് സിനിമകളിലും പ്രശസ്തയാണ്. ഭദ്രം കൊടുക്കോ (1992) എന്ന സിനിമയിൽ ബാലതാരമായി ആദ്യം പ്രത്യക്ഷപ്പെട്ട ലയ പിന്നീട് സ്വയംവരം (1999) എന്ന ചിത്രത്തിലൂടെ നായികയായി രംഗത്ത് വന്നു. മികച്ച നടിക്കുള്ള നന്ദി അവാർഡ് തുടർച്ചയായി വർഷങ്ങളിൽ മനോഹരം (2000) ഉം പ്രേമിഞ്ചു (2001) എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ കരസ്ഥമാക്കി. [1] [2]

സ്വകാര്യ ജീവിതം[തിരുത്തുക]

ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് ലയ ജനിച്ചത്. വിജയവാഡയിലെ നിർമ്മല ഹൈസ്‌കൂളിൽ പഠിച്ചു. അവരുടെ അമ്മ വിജയവാഡയിലെ നിർമല ഹൈസ്‌കൂളിൽ സംഗീത അധ്യാപികയും [3] അച്ഛൻ ഡോക്ടറും ആയിരുന്നു. സ്‌കൂൾ പഠനകാലത്ത് ഏഴ് തവണ സംസ്ഥാന ചാമ്പ്യനായ അവർ ചെസിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും നേടി. പിന്നീട്, ഹൈദരാബാദിലേക്ക് താമസം മാറുകയും ക്ലാസിക്കൽ നർത്തകിയായി ഒരുപാട് സ്റ്റേജ് ഷോകളിൽ പങ്കെടുക്കുകയും 50 ലധികം സ്റ്റേജ് ഷോകളിൽ അവതരിക്കുകയും ചെയ്തു. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം നേടിയ ലയ 2006 ൽ ഡോ. ശ്രീ ഗണേഷ് ഗോർട്ടിയെ വിവാഹം കഴിച്ച അവർ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ സ്ഥിരതാമസമാക്കി. ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. [3]

ഫിലിമോഗ്രാഫി[തിരുത്തുക]

മലയാള ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2005 ആലീസ് ഇൻ വണ്ടർലാന്റ് സോഫിയ മലയാളം അരങ്ങേറ്റ ചലച്ചിത്രം
2005 തൊമ്മനും മക്കളും പൂങ്കാവനം മലയാളം
2005 ഉടയോൻ മായ മലയാളം
2006 രാഷ്ട്രം സെലിൻ മലയാളം

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

നന്ദി അവാർഡ് [4]
  • പ്രത്യേക ജൂറി അവാർഡ് - സ്വയംവരം (1999)
  • മികച്ച നടി - മനോഹരം (2000)
  • മികച്ച നടി - പ്രേമിഞ്ചു (2001)
ഫിലിംഫെയർ അവാർഡ് സൗത്ത്
  • നാമനിർദ്ദേശം ചെയ്യപ്പെട്ടത് – മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് – തെലുങ്ക് – പ്രേമിഞ്ചു (2001)

റഫറൻസുകൾ[തിരുത്തുക]

 

  1. "Nandi awards for 2000 announced". The Hindu. 2002-09-20.[പ്രവർത്തിക്കാത്ത കണ്ണി]
  2. "'Preminchu', best film for 2001". The Hindu. 2002-10-20.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 IBTimes. "Hoax busted: Telugu actress Laya rubbishes car accident reports [VIDEO]".
  4. "నంది అవార్డు విజేతల పరంపర (1964–2008)" [A series of Nandi Award Winners (1964–2008)] (PDF) (in Telugu). Information & Public Relations of Andhra Pradesh. Retrieved 21 August 2020.{{cite web}}: CS1 maint: unrecognized language (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലയ&oldid=3943520" എന്ന താളിൽനിന്ന് ശേഖരിച്ചത്