ലയൺ ഓഫ് ദി ഡീസർട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലയൺ ഓഫ്ദി ഡീസർട്, 1981ൽ ഇറങ്ങിയ ചരിത്രയുദ്ധ സിനിമയാണ്. സനൂസി സൂഫികളും ഫാസിസ്റ്റ്ഇ റ്റാലിയൻ തമ്മിലുള്ള യുദ്ധമാണ് ഇതിവൃത്തം. ആന്റണി ക്വിൻ ഉമർ മുഖ്താർ ആയി അഭിനയിച്ചു.ഇറ്റാലിയൻ റോയൽ ആർമിക്കെതിരെ പൊരുതുന്ന ബദു നേതാവായാണ് ഉമർ മുഖ്താറിനെ ചിത്രീകരിച്ചിരിക്കുന്നത്. ഇറ്റാലിയൻ ജനറൽ റോഡോൽഫോ ഗ്രാസിനി, ആയി ഒലിവ്ർ റീഡ് അഭിനയിച്ചു. കേണൽ മുഅമ്മർ ഗദ്ദാഫിയുടെ കീഴിലുള്ള ഗവൺമെന്റിന്റെ ധനസഹായത്തോടെയാണ്ഇത് സംവിധാനം ചെയ്തത്.1981 മെയ് മാസത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ചലച്ചിത്ര നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ ലഭിച്ചു. പക്ഷേ, ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവച്ചു. 35 മില്യൺ ഡോളർ ബജറ്റ് ഉണ്ടായിരുന്നിട്ടും ലോകമെമ്പാടും 1.5 മില്യൺ യുഎസ് ഡോളർ വരുമാനം മാത്രമേ നേടാൻ കഴിഞ്ഞുള്ളു. 1982-ൽ ഇറ്റലിയിൽ ഈ ചിത്രം നിരോധിക്കപ്പെട്ടു.മരുഭൂമിയിലെ സിംഹം എന്ന പേരിൽ മലയാളം പതിപ്പ് ഇറങ്ങിയിട്ടുണ്ട്.