ലമ അബു ഔദ
പലസ്തീൻ- അമേരിക്കൻ പ്രഫസറും എഴുത്തുകാരിയുമാണ് ലമ അബു ഔദ. (English: Lama Abu-Odeh (അറബി: لمى أبو عودة) വാഷിങ്ടൺ ഡിസിയിലെ ജോർജ്ടൗൺ യൂനിവേഴ്‌സിറ്റി ലോ സെന്ററിലെ അദ്ധ്യാപികയാണ്. ഇസ്ലാമിക് ലോ, ഫെമിനിസം, കുടുംബ നിയമം എന്നിവയെ കുറിച്ച് ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ജനനം
[തിരുത്തുക]ജോർദാനിലെ അമ്മാനിൽ 1962ൽ ജനിച്ചു.ജോർദാൻ ഹൗസ് ഓഫ് പാർലമെന്റിലെ സെനറ്റ് അംഗവും അംബാസഡറുമായിരുന്ന അദ്‌നാൻ അബു ഔദയുടെ മകളാണ് ലമ[1] . ജോർദാൻ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. ഇംഗ്ലണ്ടിലെ ബ്രിസ്റ്റൽ സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ഇംഗ്ലണ്ടിലെ യോർക്ക് സർവ്വകലാശാലയിൽ നിന്ന് എംഎയും കരസ്ഥമാക്കി. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ കാലഫോർണിയയിലെ സ്റ്റാൻഫോർഡ് ലോ സ്‌കൂളിൽ പഠിച്ച ലമ, ലോക ബാങ്കിന്റെ മിഡിൽ ഈസ്റ്റ് / നോർത്ത് ആഫ്രിക്ക ഡിവിഷനിൽ പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-29. Retrieved 2017-10-01.