ലമ്പാങ് പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lampang

ลำปาง
പതാക Lampang
Flag
Official seal of Lampang
Seal
Map of Thailand highlighting Lampang Province
Map of Thailand highlighting Lampang Province
CountryThailand
CapitalNakhon Lampang
ഭരണസമ്പ്രദായം
 • GovernorSuwat Phromsuwan (since October 2016)
വിസ്തീർണ്ണം
 • ആകെ12,534.0 ച.കി.മീ.(4,839.4 ച മൈ)
•റാങ്ക്Ranked 10th
ജനസംഖ്യ
 (2014)
 • ആകെ753,013
 • റാങ്ക്Ranked 30th
 • ജനസാന്ദ്രത60/ച.കി.മീ.(160/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 67th
HDI
 • HDI (2009)0.748 (medium) (30th)
സമയമേഖലUTC+7 (ICT)
ഏരിയ കോഡ്054
ISO കോഡ്TH-52
വാഹന റെജിസ്ട്രേഷൻลำปาง

ലമ്പാങ് ((Thai: ลำปาง, pronounced [lām.pāːŋ]) തായ്ലൻഡിലെ വടക്കൻ പ്രവിശ്യകളിൽ ഒന്നാണ്. ലാമ്പാങ്ങിന്റെ പഴയ പേര് ഖേലാംഗ് നഖോൺ എന്നാായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

വാറ്റ് ഫ്ര താറ്റ് ലമ്പാങ് ലുവാങ്.

ലമ്പാങ് പർവ്വതനിരകളാൽ വലയം ചെയ്യപ്പെട്ട വാങ് നദിയുടെ വിശാലമായ നദീതടത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ പ്രവിശ്യയിലെ മായേ മോ ജില്ലയിൽ ലിഗ്നൈറ്റ് കണ്ടെത്തുകയും തുറന്ന കുഴികളിൽനിന്നു ഖനനം ചെയ്തെടുക്കുകയും ചെയ്യുന്നു. പ്രവിശ്യയുടെ വടക്കുഭാഗത്തായി 1,697 മീറ്റർ (5,568 അടി) ഉയരമുള്ള ഡോയി ലുവാങ് നിലനിൽക്കുന്നു. പ്രവിശ്യക്കുള്ളിലായി ചായെ സോൺ, ഡോയി ഖുൻ താൻ ദേശീയോദ്യാനങ്ങൾ ഖുൻ താൻ മലനിരകളിലും അതുപോലെതന്നെ താം ഫാ തായി, ഡോയി ലുവാങ് ദേശീയോദ്യാനം, ഹുവായി ടാക് ടീക്ക് ബോയോസ്ഫിയർ റിസർവ്വ് എന്നിവ പി പാൻ നാം മലനിരയിലും സ്ഥിതിചെയ്യുന്നു.[1]



സാമ്പത്തികം[തിരുത്തുക]

വാങ് നുയേയ ജില്ലയിലെ നെല്ലിന്റെ വിളവെടുപ്പ്, പശ്ചാത്തലത്തിൽ ഫി പാൻ നാം പർവ്വതനിരകൾ.

സെറാമിക് ഉത്പന്നങ്ങളുടേയും ഉപോത്പന്നങ്ങളുടേയും ഖനന പ്രവർത്തനങ്ങളുടെ പേരിൽ ലമ്പാങ് പ്രശസ്തമാണ്. ചുറ്റുപാടുമുള്ള പർവത പ്രദേശങ്ങളിൽനിന്ന് ധാരാളം കളിമൺ ഉരുളകൾ, ചൈന ശിലകൾ, ലിഗ്നൈറ്റ് എന്നിവ വേർതിരിച്ചെടുക്കുന്നു. മുയെയാങ് ലാമ്പാങ്ങ് ജില്ലയിലും ചുറ്റുപാടുകളിലുമായി ഏകദേശം 200 സെറാമിക് ഫാക്ടറികൾ സ്ഥിതിചെയ്യുന്നുണ്ട്. സെറാമിക് ഫാക്ടറികളിൽ ഭൂരിഭാഗവും ലഘുവായതും ഇടത്തരത്തിലുള്ളതുമായി സാമഗ്രികളുടെ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയിൽ കൗതുകവസ്തുക്കളും (പാവകൾ, ചെടിച്ചട്ടികൾ തുടങ്ങിയവ)  പാത്രങ്ങൾ, നിർമ്മാണ സാമഗ്രികൾ (ടൈലുകൾ, റെയിലിങ്) എന്നിവയും ഉൾപ്പെടുന്നു.

തെക്കുകിഴക്കൻ ഏഷ്യയിലെ[2] ഏറ്റവും വലിയ കൽക്കരിയാൽ ഉത്തേജിപ്പിക്കപ്പെടുന്ന വൈദ്യുത നിലയം ലിഗ്നൈറ്റ് മൈനിംഗ് മേഖലയ്ക്കു സമീപമുള്ള മായേ മോ ജില്ലയിൽ സ്ഥിതിചെയ്യുന്നു. ഈ വൈദ്യുതനിലയം ലിഗ്നൈറ്റ് ഇന്ധനമായി ഉപയോഗിക്കുന്നു. ഏറ്റവും വലിയ കോൺക്രീറ്റ് ഫാക്ടറിയും മുയെയാങ് ലാമ്പാങ്ങിനു വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇതും ലിഗ്നൈറ്റ് ഇന്ധനമായി ഉപയോഗിക്കുന്നതാണ്. ലമ്പാങിൽ ഖനനം ചെയ്തെടുക്കുന്ന മറ്റൊരു ശില ചുണ്ണാമ്പുകല്ലാണ്.


ഇവിടെ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളിൽ നെല്ല്, കൈതച്ചക്ക എന്നിവ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

ഏഴാം നൂറ്റാണ്ടിൽ ഉദയം ചെയ്ത ലാമ്പാങ്, ദ്വാരവതി കാലഘട്ടത്തിൽ മോണിലെ ഹരിഫുൻചായി രാജവംശത്തിന്റെ ഭാഗമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഖെമർ സാമ്രാജ്യം ലമ്പാങ് പ്രദേശം പിടിച്ചടക്കി, പക്ഷേ 1292 ൽ ലന്നയിലെ രാജാവായിരുന്ന മെൻഗ്രായി, ഹരിഫുൻചായി സാമ്രാജ്യത്തെ ഒന്നടങ്കം തന്റെ രാജ്യത്തിലേയ്ക്ക് സംയോജിപ്പിച്ചു. ലന്ന സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം  പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ലമ്പാങ് അഥവാ നഖോൺ ലമ്പാങ് അല്ലെങ്കിൽ ലഖോൺ ബർമ്മയുടെ ആധിപത്യത്തിയലായിത്തീർന്നു.  18 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ സിയാമിലെ പുതിയ രാജാക്കന്മാർ ബർമയുടെ ഭരണത്തിനെതിരായി കലാപമുയർത്തിയ കാലത്ത് ഒരു പ്രാദേശിക ലമ്പാങ് നേതാവ് സയാമിന്റെ സഖ്യകക്ഷിയായി മാറി. കലാപത്തിന്റെ വിജയത്തിനുശേഷം ഈ പ്രാദേശിക നേതാവ് ലന്നയുടെ മുൻ കേന്ദ്രമായിരുന്ന ചിയാങ് മായിയിലെ ഭരണാധികാരിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതേസമയം അദ്ദേഹത്തിന്റ ബന്ധു ലമ്പാങിന്റെ അധിപതിയായി മാറി.  വടക്കൻ മേഖലയിലെ പ്രധാന സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രങ്ങളിലൊന്നായി ലമ്പാങ് അപ്പോഴും തുടർന്നു. 1892 ൽ ലമ്പാങ് തായ്ലാന്റിലെ ഒരു പ്രവിശ്യയായി ഉയർത്തപ്പെട്ടു.[3]

ചിഹ്നം[തിരുത്തുക]

ലമ്പാങ് പ്രവിശ്യയുടെ മുദ്രയിൽ, ഫ്രാ താറ്റ് ലാമ്പാങ്ങ് ലുവാംഗ് ക്ഷേത്രകവാടത്തിനുള്ളിൽ ഒരു വെളുത്ത പൂവൻകോഴിയെ കാണിക്കുന്നു. പ്രാദേശിക ഐതിഹ്യമനുസരിച്ച് ബുദ്ധൻ തന്റെ ജീവിതകാലത്ത് ഈ പ്രവിശ്യ സന്ദർശിച്ചിരുന്നു.

പ്രവിശ്യാ പുഷ്പം ഹെലിക്കോണിയയും (Heliconia sp.) പ്രവിശ്യാ വൃക്ഷം ഇന്ത്യൻ എൽമും (ഹോളോപ്ടെലിയ  (Holoptelea integrifolia) ആണ്. ഐതിഹ്യമനുസരിച്ച് ബുദ്ധന്റെ സന്ദർശനകാലത്താണ് ഈ വൃക്ഷം ക്ഷേത്രത്തിൽ നട്ടുപിടിപ്പിച്ചത്.

അവലംബം[തിരുത്തുക]

  1. UNESCO - MAB Biosphere Reserves Directory - Huai Tak Teak Biosphere Reserve
  2. Kongrut, Anchalee (2015-10-21). "Sustaining environmental activism". Bangkok Post. Retrieved 21 October 2015.
  3. Burmese-influenced Architecture in lampang
"https://ml.wikipedia.org/w/index.php?title=ലമ്പാങ്_പ്രവിശ്യ&oldid=2916246" എന്ന താളിൽനിന്ന് ശേഖരിച്ചത്