ലമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലമു
പട്ടണം
ലമു പട്ടണത്തിന്റെ ഒരു ദൃശ്യം
ലമു പട്ടണത്തിന്റെ ഒരു ദൃശ്യം
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Kenya" does not exist
Coordinates: ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/KE' not found
Country Kenya
CountyLamu County
Founded1370
സമയമേഖലUTC+3 (EAT)

കെനിയയിലെ ലമു ദ്വീപസമൂഹത്തിൽ പെടുന്ന ലമു ദ്വീപിലെ ഒരു ചെറു പട്ടണമാണ് ലമു (ഇംഗ്ലീഷ്: Lamu). ഒരു യുനെസ്കോ ലോകപൈതൃക നഗരം കൂടിയാണ് ലമു. തുടർച്ചയായി ജനം വസിച്ചുവരുന്ന കെനിയയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രമാണ് ഇത്. തുടക്കത്തിൽ സ്വാഹിലി ജനവിഭാഗക്കരാണ് ഇവിടെ താമസമാക്കിയത്. 1370ലാണ് ഈ പട്ടണം സ്ഥാപിതമായത് എന്ന് കരുതുന്നു.[1] ഇന്ന് ലമു ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.[2]

1505-ൽ പറങ്കികൾ ഈ പ്രദേശം കീഴടക്കി.[3] താമസ്സിയാതെ ഇന്ത്യൻ മഹാസമുദ്ര തീര മേഖലയിലെ വ്യാപാരരംഗത്ത് ശക്തമായ സ്വാധീനം ചെലുത്താൻ പറങ്കികൾക്ക് ഇത് സഹായകമായി. വളരെ കാലത്തോളം കിഴക്കൻ ആഫ്രിക്കൻ തീരദേശത്തെ വ്യാപാരങ്ങളുടെ കുത്തക പറങ്കികൾക്കായിരുന്നു.[4]

ലമു കോട്ട

1820ൽ ഫ്യൂമൊ മാദി ഇബ്ൻ അബി ബക്കറിന്റെ നേതൃത്വത്തിൽ പണികഴിച്ച ലമു കോട്ടയും ഈ ചരിത്രനഗരത്തിൽ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. This is Kenya. Struik. 2005. p. 18. ISBN 978-1-84537-151-7.
  2. Oded, Arye (2000). Islam and Politics in Kenya. Lynne Rienner Publishers, p. 11
  3. Trillo 2002, പുറം. 566.
  4. Jackson 2009, പുറം. 89.
"https://ml.wikipedia.org/w/index.php?title=ലമു&oldid=2533858" എന്ന താളിൽനിന്ന് ശേഖരിച്ചത്