ലത്തീഫ
Latifa | |
|---|---|
Latifa gives press statements to the Egyptian newspaper "EL Osboa" (2022). | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | Latifa Bint Alaya Al Arfaoui لطيفة بنت عليه العرفاوي |
| ജനനം | ഫെബ്രുവരി 14, 1961 വയസ്സ്) |
| ഉത്ഭവം | Manouba, Tunisia |
| വിഭാഗങ്ങൾ | Arab pop, Classic, Arab Tarab, Khaleeji, Arabic music, Arabesque music, Middle Eastern music, Raï |
| തൊഴിൽ(കൾ) | Singer, Actress |
| വർഷങ്ങളായി സജീവം | 1980s–present |
| ലേബലുകൾ | La Reine, Universal Music, Warner Brothers, EMI, Virgin Records, Alam Al Phan, LATISOL, Rotana, Akurama Records, Awakening, GP Records, HP Music, HP Record, Musica Studio's |
| വെബ്സൈറ്റ് | Latifaonline.net |
ഒരു ടുണീഷ്യൻ പോപ്പ് ഗായികയും മുൻ നടിയുമാണ് ലത്തീഫ (അറബിക്: لطيفة) എന്നറിയപ്പെടുന്ന ലത്തീഫ ബിന്റ് അലയ എൽ അർഫൗയി (അറബിക്: لطيفة بنت العرفاوي العرفاوي ഉച്ചാരണം: [ɫɑˈt̪ˤiːfæ bɪnt ʕælɛi̯jæ (e) l.ʕɑrˤˈfɛːwi]; ജനനം ഫെബ്രുവരി 14, 1961).
മുൻകാലജീവിതം
[തിരുത്തുക]1983-ൽ, പിതാവ് മരിച്ചതിനുശേഷം, ലത്തീഫയും കുടുംബവും വിശ്രമിക്കാനും വിലപിക്കാനും ആയി ഈജിപ്തിലേക്ക് ഒരു യാത്ര പോയി. അവിടെ വച്ച് അവർ കമ്പോസർ ബാലി ഹംദിയെ കണ്ടുമുട്ടുകയും അവരുടെ തൊഴിലിന്റെ ഭാഗമായി ഈജിപ്തിലേക്ക് പോകാൻ അദ്ദേഹം അവരെ ഉപദേശിക്കുകയും ചെയ്തു. എന്നിരുന്നാലും ലത്തീഫ തന്റെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ചു. അവരുടെ ഹൈസ്കൂൾ കാലഘട്ടത്തിലെ അവസാനത്തെ പരീക്ഷകൾ പൂർത്തിയാക്കാൻ ടുണീഷ്യയിലേക്ക് മടങ്ങി. സാമ്പത്തിക കാരണങ്ങളാൽ, അവർക്ക് ഈജിപ്തിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. അതിനാൽ ടുണീഷ്യയിലെ കോളേജിൽ ചേർന്നു ഒന്നര വർഷം ഡച്ച് സാഹിത്യം പഠിച്ചു. ഈജിപ്തിലേക്ക് പോകുന്നതിന് അവരുടെ കുടുംബം പണം നൽകിയതിനാൽ അവർ ടുണീഷ്യയിലെ കോളേജ് പഠനം ഉപേക്ഷിച്ച് ഈജിപ്തിലെ അറബ് അക്കാദമി ഓഫ് മ്യൂസിക്കിൽ ചേർന്നു. അവിടെ അവർ ബിരുദം പൂർത്തിയാക്കി.[1]
അക്കാദമിയിൽ ആയിരുന്നപ്പോൾ, സംഗീതസംവിധായകൻ മുഹമ്മദ് അബ്ദൽ വഹാബ് റേഡിയോയിലൂടെയാണ് അവരെ കണ്ടെത്തിയത്. അക്കാലത്ത് പ്രധാനമായും അവർ താരാബ് ഗാനങ്ങൾ ആലപിച്ചിരുന്നു. പക്ഷേ ഈജിപ്‌റ്റിലേക്കുള്ള ആദ്യ സന്ദർശന വേളയിൽ കണ്ടുമുട്ടിയ സംഗീതസംവിധായകൻ അമ്മാർ എൽ ഷെറി, കവി അബ്ദുൽവഹാബ് മുഹമ്മദ് എന്നിവരോടൊപ്പം ഒരു ദിശമാറ്റം ആരംഭിച്ചു. [2]
റെക്കോർഡിംഗ് കരിയർ
[തിരുത്തുക]1984 മുതൽ ലത്തീഫയുടെ ആദ്യകാല ആൽബങ്ങൾ പ്രധാനമായും അറബ് ശൈലിയിലായിരുന്നു. മെസ അൽ ജമാൽ ("ഈവനിംഗ് ഓഫ് ബ്യൂട്ടി") എന്ന ആൽബം ലത്തീഫ ബിന്റ് അലായ അൽ അർഫൗയിയെ ഈജിപ്തിൽ പ്രശസ്തയാക്കി. അക്തർ മിൻ റൂഹി ("എന്റെ ആത്മാവിനെക്കാൾ കൂടുതൽ") 1986 -ൽ പുറത്തിറങ്ങി. ലത്തീഫ അറബ് പോപ്പ് ഗാനങ്ങൾ അമ്മാർ എൽ ഷെറെയുടെ സംഗീതവും അബ്ദുൽവഹാബ് മുഹമ്മദിന്റെ വരികളും ആലപിക്കാൻ തുടങ്ങി. ഹ്രസ്വ ഗാനങ്ങളും ടാംഗോ സംഗീതം പോലുള്ള വ്യത്യസ്തതയും ചേർന്നപ്പോൾ ആൽബം അറബ് ലോകമെമ്പാടും വിജയിച്ചു. അവർ ഒരു മ്യൂസിക് വീഡിയോ ഹിറ്റ് സിംഗിൾ "ഇവാ തെഗീർ" ("അസൂയപ്പെടരുത്") റെക്കോർഡ് ചെയ്തു. ഈ ആൽബത്തിന്റെ വിജയം ലത്തീഫയ്ക്ക് അവരുടെ നിർമ്മാതാവിന്റെ കമ്പനിയുടെയും സ്റ്റുഡിയോയായ ലാ റെയ്നിന്റെയും പകുതി ഓഹരികൾ വാങ്ങാൻ സഹായിച്ചു. അതിനുശേഷം, അവരുടെ എല്ലാ ആൽബങ്ങളും സംഗീത വീഡിയോകളും അവർ സഹനിർമ്മാതാക്കളോടൊപ്പം നിർമ്മിച്ചു. [3]
1997-ൽ ലത്തീഫ അൽ ഗിന്‌വ ("ദി സോംഗ്") എന്ന ആൽബം പുറത്തിറക്കി. ഇത് അവരുടെ മുൻ ആൽബമായ "അക്തർ മിൻ റൂഹി" യുടെ തുടർച്ചയായി കണക്കാക്കപ്പെടുന്നു. [4] ലത്തീഫ പിന്നീട് പുതിയ രീതിയിലുള്ള ഗാനങ്ങൾ ഖസാഇദ് ഫോസ്ഹ അവതരിപ്പിക്കാൻ തുടങ്ങി. ലത്തീഫ അവരുടെ അടുത്ത ആൽബം കവി നിസാർ ഖബ്ബാനി എഴുതിയ വരികൾ 1998 -ലെ താലൂമോനി അൽ ഡോന്യ ("ദി വേൾഡ് എന്നെ കുറ്റപ്പെടുത്തുന്നു") അവതരിപ്പിച്ചു. [5]
1999 ൽ അറബ് ലോകത്ത് വഡെ ("ക്ലിയർ") എന്നും അന്താരാഷ്ട്ര തലത്തിൽ ഇഞ്ചല്ല ("ദൈവം ഇച്ഛിക്കുന്നു") എന്നും അറിയപ്പെടുന്ന ഹിറ്റ് ആൽബവുമായി ലത്തീഫ തിരിച്ചെത്തി. ആൽബം വിതരണം ചെയ്തത് യൂണിവേഴ്സൽ മ്യൂസിക് ഫ്രാൻസ് ആണ്, ഒരു വിദേശ ഭാഷയിൽ ലത്തീഫ അവതരിപ്പിച്ച ആദ്യ ആൽബമായിരുന്നു ഇത്. ഫ്രാങ്കോ-അറബ് ഗാനം "ഇഞ്ചല്ല" എല്ലെ മാഗസിനെ ഒന്നാമതെത്തിച്ചു. "ഇഞ്ചല്ല" ("ദൈവം ഇച്ഛിക്കുന്നു"), "കെരെഹ്തക്" ("ഞാൻ നിങ്ങളെ വെറുത്തു"), "വദേഹ്" ("ക്ലിയർ") എന്നിവ അറബ് ലോകത്തിലെ പ്രശസ്ത സിംഗിൾസ് ആയിരുന്നു. [6]
2002-ൽ പുറത്തിറങ്ങിയ വൈവിധ്യമാർന്ന ആൽബം ഡെസേർട്ട് റോസസ്, അറേബ്യൻ റിഥംസ് II എന്നിവയിൽ "ടേക്ക് മി ഐ ആം യുവർസ്" എന്ന ഗാനത്തിൽ ലത്തീഫ ഒരു അറബ് മവ്വൽ അവതരിപ്പിക്കുകയും സ്ക്വീസ് ബാൻഡിലെ ക്രിസ് ഡിഫോർഡ്, ഗ്ലെൻ ടിൽബ്രൂക്ക് എന്നിവരോടൊപ്പം അറബിയിലും ഇംഗ്ലീഷിലും ഒരു ചെറിയ ഭാഗം ആലപിക്കുകയും ചെയ്തു. [6]മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും മികച്ച വിൽപ്പനയുള്ള ആൽബത്തിന്റെ കലാകാരനുള്ള 2004 ലെ ലോക സംഗീത അവാർഡ് 2003 ൽ ആലം എൽ ഫാൻ (മാസിക്ക ടിവി) നിർമ്മിച്ച മാ എട്രോഷ് ബെയ്ദ് ("പോകരുത്") എന്ന ആൽബത്തിന് ലത്തീഫ നേടി. 2004 ൽ, വാർണർ ബ്രദേഴ്സ് ഫ്രാൻസ്, വിതരണം ചെയ്ത ഒരു ആൽബം ലെസ് പ്ലസ് ബെല്ലസ് ചാൻസൺസ് ഡി ലത്തീഫ ("ലത്തീഫയുടെ മികച്ച ഗാനങ്ങൾ") ലത്തീഫ നിർമ്മിച്ചു. ആൽബം മിക്കവാറും ഏറ്റവും മികച്ച ഹിറ്റുകളുടെ ഒരു ശേഖരമാണെങ്കിലും, "ഖല്ലിയോണി" ("ലെറ്റ് മി") എന്ന പേരിൽ ഒരു പുത്തൻ റാസ് ഗാനവും ഇതിൽ അവതരിപ്പിച്ചു. റായിയിലെ ആദ്യ ശ്രമമായിരുന്നു ഇത്. [7] 2006 നവംബറിൽ ലത്തീഫ തന്റെ റകോർഡുകൾ അറബ് ലോകമെമ്പാടും വിതരണം ചെയ്യുന്നതിനായി റോട്ടാനയുമായി മറ്റൊരു കരാർ ഒപ്പിട്ടു. [8]
2016 ഫെബ്രുവരിയിൽ ലത്തീഫ തന്റെ സിംഗിൾ "ഫ്രഷ്" പുറത്തിറക്കി. [9]
അവലംബം
[തിരുത്തുക]- ↑ "Arabic reference". Archived from the original on 4 February 2009. Retrieved 29 July 2018.
- ↑ "Arabic reference". Archived from the original on 4 February 2009. Retrieved 29 July 2018.
- ↑ نت, المؤتمر. "لطيفة: لم أقع بغرام ثري خليجي". www.almotamar.net. Retrieved 29 July 2018.
- ↑ "Third paragraph". Archived from the original on 4 February 2009. Retrieved 29 July 2018.
- ↑ Archived 2007-09-27 at the Wayback Machine Latifaonline.net
- 1 2 "Fourth paragraph". Archived from the original on 3 February 2009. Retrieved 29 July 2018.
- ↑ "Fifth paragraph". Archived from the original on 3 February 2009. Retrieved 29 July 2018.
- ↑ "لطيفة: عدت إلى بيتي الأوّل". Elaph.com (in അറബിക്). 23 November 2006.
- ↑ "Fresher Than Ever, Latifa Releases New Music Video (with Video)". Albawaba. February 28, 2018.