ലച്ചു മഹാരാജ് (സംഗീതജ്ഞൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലക്ഷ്മി നാരായണൻ സിങ്ങ് (16 ഒക്ടോബർ 1944 – 28 ജൂലൈ 2016),[1] ലച്ചു മഹാരാജ് എന്നും അറിയപ്പെടുന്നു, ബനാറസ് ഘരാനയിൽ നിന്നുള്ള ഒരു തബല വാദ്യ കലാകാരനാണ്.[2]

അദ്ദേഹം 16 ഒക്ടോബർ 1944 ന് വാസുദേവ് നാരായൺ സിങ്ങിന് ജനിച്ചു. [1] ഗോവിന്ദ എന്ന ഹിന്ദി നടന്റെ അമ്മയാണ് അദ്ദേഹത്തിന്റെ സഹോദരി നിർമ്മല.[3] അദ്ദേഹം ടീന എന്ന ഫ്രഞ്ച് സ്ത്രീയെ വിവാഹം കഴിച്ചു. അവർക്ക് നാരായണി എന്ന പുത്രിയുമുണ്ട്. [3]

അദ്ദേഹം ലോകം മുഴുവനും വിവിധ പരിപാടികളിൽ സംഗീതാവിഷ്കാരം നടത്തി കൂടാതെ വിവിധ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.[4] അദ്ദേഹം പദ്മശ്രീക്ക് പരിഗണിക്കപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം അത് നിഷേധിച്ചു. സ്വന്തം കാണികളുടെ അഭിനന്ദനങ്ങളാണ് തനിക്ക് വിലപ്പെട്ട ബഹുമതികൾ എന്ന് അദ്ദേഹം വിശ്വസിച്ചു.[3][5]

മരണം[തിരുത്തുക]

മഹാരാജ് സിങ്ങ് അദ്ദേഹത്തിന്റെ 71-ാം വയസ്സിൽ 28 ജൂലൈ 2016ന് മരിച്ചു.[4] വാരണാസിയിലുള്ള മണികർണ്ണിക ഘട്ടിലാണ് അദ്ദേഹത്തിനെ ദഹിപ്പിച്ചത്.[6]

നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.[7] "അദ്ദേഹത്തിന്റെ സിനിമയിലും സംഗീതത്തിലുമുള്ള സംഭാവനകൾ എക്കാലവും നിലനിൽക്കുമെന്നും വരും തലമുറക്ക് പ്രചോദനമാവും" എന്നും സോണിയ ഗാന്ധി പറഞ്ഞു.[6][8]

അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തിൽ ലച്ചു മഹാരാജ് അദ്ദേഹത്തിന്റെ കഴിവുറ്റ ആവിഷ്കാരത്താൽ തബലക്ക് വളരെ പ്രചാരം നൽകിഎന്നും അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണെന്നും പറഞ്ഞു.[6][9]

അദ്ദേഹത്തിന്റെ മരണം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന് തബലയുടെ എല്ലാ വശങ്ങളും അറിയാമായിരുന്നെന്നും ക്ലാസിക്കൽ നർത്തകി ഗിരിജാ ദേവി പറഞ്ഞു.[2]

അദ്ദേഹത്തിന്റെ 74-ാം ജന്മദിനമായ ഒക്ടോബർ 16, 2018 ന്, ഗൂഗിൾ അദ്ദേഹത്തിനായി ഒരു ഡൂഡിൽ സമർപ്പിച്ചു.[10]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "Tabla beats stop(थम गई तबले की थाप)". epaper.jagran.com. ശേഖരിച്ചത് 2016-07-29.
  2. 2.0 2.1 "World Famous Tabla Player Lachhu Maharaj Passes Away". Nai Dunia - Jagran. ശേഖരിച്ചത് 2016-07-29.
  3. 3.0 3.1 3.2 "Famous Tabla exponent Lachhu Maharaj no more (बनारस घराने के मशहूर तबला वादक लच्छू महाराज का निधन, सीएम ने जताया शोक)". ABP Live. 2016-07-28. മൂലതാളിൽ നിന്നും 1 August 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-25.
  4. 4.0 4.1 "Tabla maestro Pandit Lacchu Maharaj dies in Varanasi". Indian Express. 2016-07-28. ശേഖരിച്ചത് 2016-07-29.
  5. "बचपन में ही गोविंदा ने लच्छू महाराज को बना लिया था गुरु..." Daily Bhaskar. ശേഖരിച്ചത് 2016-07-29.
  6. 6.0 6.1 6.2 "Mortal remains of Pt Lacchu Maharaj consigned to flames". Business Standard. ശേഖരിച്ചത് 2016-07-29.
  7. "Tabla maestro Pandit Lacchu Maharaj dies in Varanasi". മൂലതാളിൽ നിന്നും 20 November 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-26.
  8. "Sonia condoles death of Pandit Lacchu Maharaj". Bushiness Standard. ശേഖരിച്ചത് 2016-07-29.
  9. "CM Akhilesh gives condolence on death of Lachhu Maharaj,". Patrika. ശേഖരിച്ചത് 2016-07-29.
  10. Empty citation (help)