Jump to content

ലഘു ഉപഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ESTCube-1

വലിപ്പവും ഭാരവും സാധാരണയിലും വളരെക്കുറവായ കൃത്രിമോപഗ്രഹങ്ങളാണ്‌ ലഘു ഉപഗ്രഹങ്ങൾ (Miniaturised satellites). ഇവയുടെ ഭാരം 500 കിലോഗ്രാമിലും കുറവായിരിക്കും[1]. ഇത്തരം ഉപഗ്രഹങ്ങളെ ഭാരമനുസരിച്ച് വീണ്ടും വർഗ്ഗീകരിക്കാം.

ചെലവ് കുറയ്ക്കുന്നതിനായാണ്‌ സാധാരണയായി ഉപഗ്രഹങ്ങളെ ചെറുതാക്കുന്നത് : വലിയ ഉപഗ്രഹങ്ങളെ നിർമ്മിക്കുന്നതിനുള്ള ചെലവും അവയെ ഭ്രമണപഥത്തിലെത്തിക്കാനാവശ്യമായ ഇന്ധനവും വളരെക്കൂടുതലായിരിക്കും. ലഘു ഉപഗ്രഹങ്ങളെ ചെറിയ വാഹനങ്ങളിൽ ഭ്രമണപഥത്തിലെത്തിക്കാനാകും. ഒന്നിലധികം ലഘു ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിക്കുകയോ സാധാരണ ഉപഗ്രഹങ്ങളോടൊരുമിച്ച് വിക്ഷേപിക്കുകയോ ചെയ്യുകയുമാകാം.

വലിയ ഉപഗ്രഹങ്ങളെക്കൊണ്ട് സാധിക്കാത്ത ചില ഉപയോഗങ്ങളും ലഘു ഉപഗ്രഹങ്ങളെക്കൊണ്ടുണ്ട്:

  • ഡാറ്റ റേറ്റ് കുറവായ വാർത്താവിനിമയത്തിനുവേണ്ടിയുള്ള ഗണങ്ങൾ
  • ഒന്നിലേറെ സ്ഥലത്തുനിന്ന് വിവരശേഖരണം നടത്തുന്നതിനായുള്ള ഘടനകൾ
  • വലിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വച്ചുതന്നെ പരിശോധന നടത്തുക

തരങ്ങൾ

[തിരുത്തുക]

മിനിസാറ്റലൈറ്റ്

[തിരുത്തുക]

ഇന്ധനമുൾപ്പെടെ ഉപഗ്രഹത്തിന്റെ ഭാരം 100 മുതൽ 500 കിലോഗ്രാം വരെയായ ലഘു ഉപഗ്രഹങ്ങളാണ്‌ മിനിസാറ്റലൈറ്റുകൾ. സാധാരണ ഉപഗ്രഹങ്ങളെക്കാൾ ചെറുതാണെങ്കിലും അതേ സാങ്കേതികവിദ്യ തന്നെയാണ്‌ ഇവ ഉപയോഗിക്കുക.

മൈക്രോസാറ്റലൈറ്റ്

[തിരുത്തുക]

10 മുതൽ 100 കിലോഗ്രാം വരെയാണ്‌ ഇവയുടെ ഭാരം. എന്നാൽ ഇതിലും ഭാരക്കൂടുതലുള്ള ചില ലഘു ഉപഗ്രഹങ്ങളെയും ചിലപ്പോൾ ഈ ഗണത്തിൽ പെടുത്താറുണ്ട്. ഒന്നിലേറെ ഉപഗ്രഹങ്ങൾ ഒരു ഘടനയായി വർത്തിക്കുന്ന രീതിയിൽ ഇവയെ ഉപയോഗിക്കാറുണ്ട്.

നാനോസാറ്റലൈറ്റ്

[തിരുത്തുക]

ഇവയുടെ ഭാരം 1 - 10 കിലോഗ്രാമായിരിക്കും. ഒന്നിലധികം നാനോസാറ്റലൈറ്റുകൾ ഒരു ഘടനയായി വർത്തിക്കുന്ന രീതിയിലാകാം ഇവയുടെയും ഉപയോഗം. വാർത്താവിനിമയം, വിക്ഷേപണം എന്നിവയ്ക്ക് ഒരു മാതൃ ഉപഗ്രഹം ആവശ്യമായ രൂപകല്പനകളുമുണ്ട്.

പികോസാറ്റലൈറ്റ്

[തിരുത്തുക]

100 ഗ്രാം മുതൽ 1 കിലോഗ്രാം വരെയാണ്‌ ഇവയുടെ ഭാരം.

അവലംബം

[തിരുത്തുക]
  1. SSHP Archived 2010-03-08 at the Wayback Machine.. Accessed 6 Jun 2007.
"https://ml.wikipedia.org/w/index.php?title=ലഘു_ഉപഗ്രഹം&oldid=3643599" എന്ന താളിൽനിന്ന് ശേഖരിച്ചത്