ലക്ഷ്മി (ഹിന്ദി ചലച്ചിത്രം)
ദൃശ്യരൂപം
ലക്ഷ്മി | |
---|---|
![]() പോസ്റ്റർ | |
നിർമ്മാണം | നാഗേഷ് കുക്കുനൂർ |
രചന | നാഗേഷ് കുക്കുനൂർ |
അഭിനേതാക്കൾ | മൊണാലീ ഠാക്കൂർ |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 104 മി. |
രാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങാൻ പോകുന്ന ഒരു ഹിന്ദി ചലച്ചിതമാണ് ലക്ഷ്മി. ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നടക്കുന്ന മനുഷ്യക്കടത്തിനേയും ബാലവേശ്യാവൃത്തിയേയുമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. മൊണാലീ ഠാക്കൂർ ലക്ഷ്മി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. 2014 ജനുവരിയിൽ ചിത്രം കാലിഫോർണിയയിലെ പാം സ്പ്രിങ്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ഓഡിയൻസ് അവാഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ജനുവരി 17നു ചിത്രം പുറത്തിറങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കുട്ടികൾക്കെതിരായ ലൈംഗിക അധിക്രമം ചിത്രത്തിലുള്ളതിനാൽ സെൻസർ ബോഡ് അനുമതി നിഷേധിക്കുകയായിരുന്നു.