ലക്ഷ്മി നാരായണ താലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിരവധി അന്താരാഷ്ട്ര കലാ പ്രദർശനങ്ങളിലും ബിനലെകളിലും പങ്കെടുത്തിട്ടുള്ള ശ്രദ്ധേയനായ ഇന്ത്യൻ കലാകാരനാണ് ലക്ഷ്മി നാരായണ താലൂർ എന്ന എൽ.എൻ. താലൂർ(ജനനം:1971). ശിൽപ നിർമ്മാണത്തെ പുതിയ സങ്കേതകങ്ങളോടു കൂട്ടിച്ചേർത്ത് ഒരുക്കുന്ന ഇൻസ്റ്റലേഷനുകളാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികൾ. ഇപ്പോൾ ഇന്ത്യയിലും ദക്ഷിണ കൊറിയയിലുമായിട്ടാണ് കലാപ്രവർത്തനം.

ജീവിതരേഖ[തിരുത്തുക]

1971ൽ കർണാടകയിലെ താലൂരിൽ ജനിച്ചു. മൈസൂർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വൽ ആർട്സ്, ബറോഡ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി ഫൈൻ ആർട്സ്, മ്യൂസിയോളജി പഠനം. തുടർന്നാണ് കോമൺവെൽത്ത് സ്കോളർഷിപ്പോടുകൂടി ബ്രിട്ടനിലെ ലീഡ് മെട്രോപൊളിറ്റൻ സർവകലാശാലയിൽ എംഎ പഠനത്തിനെത്തുന്നത്.[1]

പ്രദർശനങ്ങൾ[തിരുത്തുക]

  • ക്വിന്റസൻഷ്യൽ, 2011, ഇന്ത്യ
  • ക്രോമാറ്റോ ഫോബിയ : ദ ഫിയർ ഓഫ് മണി,സൗത്ത് കൊറിയ, ചൈന
  • പ്ലെയിസ്ബോ, ഇന്ത്യ
  • ആന്റിമാറ്റർ,ന്യൂയോർക്ക്
  • ബോൺ അപ്പറ്റൈറ്റ്, സിയോൾ, കൊറിയ
  • ഏഷ്യൻ ആർട്ട് ബിനാലെ, തയ്വാൻ
  • എഗയിൻസ്റ്റ് ആൾ ഓഡ്സ്
  • ആർട്ടിസ്റ്റ് വിത്ത് അറോറിയ, കൊറിയ

ദക്ഷിണ കൊറിയയിലേയും ചൈനയിലും നടന്ന ബിനാലെകളിൽ പങ്കെടുത്തിട്ടുണ്ട്.

കൊച്ചി-മുസിരിസ് ബിനാലെ 2012[തിരുത്തുക]

വെനി,വിഡി,വിസി ഐ കെയിം,ഐ സോ, ഐ കോൺകേർഡ് എന്ന മൂവായിരത്തോളം ഓടു കൊണ്ടുള്ള ഇൻസ്റ്റളേഷനാണ് പ്രദർശിപ്പിച്ചത്. ഹഠയോഗ അനുഷ്ടിക്കുന്ന കളിമൺ കൊണ്ടുള്ള ചെറു രൂപങ്ങളും ഇതിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ‘ഓട്” ചരിത്രവും യോഗവിദ്യയും സംയോജിപ്പിക്കുന്ന ഒരു ഇൻസ്റ്റലേഷനാണിത്.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • സൻസ്കൃതി അവാർഡ് 2003
  • കോമൺവെൽത്ത് സ്കോളർഷിപ്പ് 2001
  • നാഷണൽ സ്കോളർഷിപ്പ് 1996
  • കർണാടക ലളിത കലാ അക്കാദമി സ്കോളർഷിപ്പ് 1995

അവലംബം[തിരുത്തുക]

  1. http://us.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897624&contentId=13012715&district=Cochin&BV_ID=@@@
  2. "കലയുടെ അഞ്ചാം മാനത്തിൻറെ വക്താവായി എൽ.എൻ. തല്ലൂർ". മനോരമഓൺലൈൻ. 2012 ഡിസം 10, തിങ്കൾ. Retrieved 16 മാർച്ച് 2013. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_നാരായണ_താലൂർ&oldid=3643581" എന്ന താളിൽനിന്ന് ശേഖരിച്ചത്