ലക്ഷ്മി കുമാരി ചുൻഡാവത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജസ്ഥാൻ‌ സ്വദേശിയായ ഒരു എഴുത്തുകാരിയും രാഷ്ട്രീയപ്രവർത്തകയും ആണ് ലക്ഷ്മി കുമാരി ചുൻഡാവത് (Lakshmi Kumari Chundawat). (ജൂൺ 24, 1916 – മെയ് 24, 2014).[1][2] രാജസ്ഥാനിലെ മേവാറിലെ ദേവ്ഗഡിലെ വിജയസിംഗിന്റെ പുത്രിയാണ്. 1934 -ൽ രാവത്‌സറിലെ റാവത് തേജ് സിംഗിനെ വിവാഹം ചെയ്തു. 2004 മെയ് 24ന് 97 -ആം വയസ്സിൽ ചുൻഡാവത് അന്തരിച്ചു. 1962 മുതൽ 1971 വരെ രാജസ്ഥാൻ നിയമസഭയിൽ അംഗമായിരുന്നു. 1972 ഏപ്രിൽ മുതൽ 1978 ഏപ്രിൽ വരെ രാജ്യസഭയിലും അംഗമായിരുന്നു. രാജസ്ഥാൻ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ അദ്ധ്യക്ഷ കൂടെയായിരുന്നു അവർ.

രാജസ്ഥാനി സാഹിത്യത്തിനു അവർ നൽകിയ സംഭാവനകൾ പരിഗണിച്ച് 1984ൽ അവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. സാഹിത്യമഹാമഹോപാദ്ധ്യായ്, രാജസ്ഥാൻ രത്ന, ടെസ്സിറ്ററി ഗോൾഡ് അവാർഡ്, മഹാറാണ കുംഭ അവാർഡ്, സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

പുസ്തകങ്ങൾ[തിരുത്തുക]

 • ഫ്രം പർദ്ദ റ്റു ദി പീപ്പിൾ
 • ഫോൿലോർ ഓഫ് രാജസ്ഥാൻ
 • സാംസ്കൃതിക രാജസ്ഥാൻ
 • മുമൽ
 • ലെനിൻ രി ജീവനി
 • ഹിന്ദുക്കുഷ് കേ ഉസ് പാർ
 • ശാന്തി കേലിയെ സംഘർഷ
 • അന്തർദ്ധ്വനി
 • രാജസ്ഥാൻ കെ രീതി രിവാസ്

അവലംബം[തിരുത്തുക]

 1. "Birthdate reference". Archived from the original on 2003-06-10. Retrieved 2016-09-05.
 2. PTI. "Scholar, Politician Laxmi Kumari Chundawat Dead". The New Indian Express. Archived from the original on 2014-05-25. Retrieved 2014-05-24.