ലക്ഷ്മി അഗർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മി അഗർവാൾ
ലക്ഷ്മി വാഷിങ്ടണിൽ അവാർഡ് സ്വീകരിക്കുന്നു
ജനനം1 ജൂൺ 1990
പങ്കാളി(കൾ)അലോക് ദീക്ഷിത്
കുട്ടികൾപിഹു (മകൾ)

പ്രണയാഭ്യർഥന നിരസ്സിച്ചതു കാരണം ആസിഡ്‌ അക്രമണത്തിനു ഇരയായ പെൺകുട്ടിയാണ്‌ ലക്ഷ്മി സാ. മുപ്പത്തിരണ്ടുകാരൻ നദീം ഖാന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന്‌ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പതിനാറാം വയസ്സിലാണു ലക്ഷ്മി ആസിഡ്‌ അക്രമണത്തിന്‌ ഇരയാകുന്നത്‌[1].ആസിഡ്‌ ആക്രമണത്തിനും തീകൊളുത്തലിനും വിധേയരായ 300പേരെ പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരകാരിയാണ്‌ ലക്ഷ്മി .യു.എസ്‌ ഭരണകൂടം നൽകുന്ന രാജ്യാന്തര വനിതാധീരതാ അവാർഡ്‌ ജേതാവാണ് ലക്ഷ്മി.ലക്ഷ്മി പേരിനൊപ്പം ചേർത്ത “സാ” ഒരു സന്ദേശമാണ്‌;സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്ക്‌.

ആസിഡ് ആക്രമണം[തിരുത്തുക]

ദക്ഷിണ ഡൽഹിയിലെ തിരക്കേറിയ ഖാൻ മാർക്കറ്റിലെ ബസ്‌ സ്റ്റോപ്പിൽ വച്ച് നദീം ഖാൻ(ഗുഡ്ഡൂ) എന്ന യുവാവാണ്‌ ലക്ഷ്മിയുടെ മുഖത്ത് ആസിഡ്‌ ഒഴിച്ചത്‌.ലക്ഷ്മിയുടെ സുഹൃത്തായ രാഖിയുടെ അറിവോടെയായിരുന്നു ആക്രമണം.2005ലെ സംഭവത്തിനു ശേഷം 2009 വരെ ശാരീരികമായ പല ബുദ്ധിമുട്ടുകളും ലക്ഷ്മി അനുഭവിച്ചു.ആസ്ഡ്‌ ഒഴിക്കുമ്പോൾ കൈകൾ കൊണ്ട്‌ കണ്ണു പൊത്തിയതിനാൽ മുഖത്തു കാഴ്ച്ച മാത്രം ബാക്കിയായി.ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിലായി ഏഴ്‌ വലിയ ശസ്ത്രക്രിയകൾ .തുടയിൽ നിന്നും അരക്കെട്ടിനു താഴെ നിന്നുമായി തൊലിയെടുത്താണ്‌ ലക്ഷ്മിയുടെ മുഖം പുന:സൃഷ്ടിച്ചത്‌.2009ലെ സങ്കീർണമായ അവസാന ശസ്ത്രക്രിയക്കുശേഷം കുറച്ചു ദിവസം വെന്റിലേറ്ററിലായിയിരുന്നു .പണം തടസമകാതിരിക്കാതിരിക്കാൻ കുടുംബം വളരെ ബുദ്ധിമുട്ടി.നൃത്ത സംഗീത പരിപാടികളിൽ തിളങ്ങി നിന്ന ലക്ഷ്മിയുടെ മുഖം നഷ്ടമായത്‌ പിതാവിനെ വിഷാദരോഗത്തിലേക്കു തള്ളിയിട്ടു.സഹോദരനു ക്ഷയം ബാധിച്ചു.വേദന നിറഞ്ഞ നെഞ്ചുമായി ജീവിക്കേണ്ടി വന്ന പിതാവ്‌ മുന്നുലാൽ 2012ൽ ഹൃദയാഘാതത്തിൽ മരിച്ചു.ഗുഡ്ഡുവിനെ 10 വർഷത്തേക്കും രാഖിയെ ഏഴു വർഷത്തേക്കും തടവിനു ശിക്ഷിച്ചു.ഇതിനിടെ,ആക്രമണത്തിനുശേഷം ഒരു മാസം കഴിഞ്ഞ്‌ ഗുഡ്ഡു ആഘോഷപൂർവം മറ്റോരാളെ വിവാഹം കഴിച്ചു.

നിയമ പോരാട്ടം[തിരുത്തുക]

2006ൽ ആസിഡ്‌ ആക്രമണത്തെ അതിജീവിച്ച രൂപ എന്ന പെൺകുട്ടിയോടൊപ്പം സുപ്രീംകോടതിയിൽ സുലഭമായ ആസിഡ് വില്പനയ്ക്കെതിരെ പൊതുതാല്പര്യ ഹർജി നൽകി.രാജ്യത്ത്‌ ആസിഡ്‌ വില്പനയ്ക്കു കർശന നിയന്ത്രണം ഏർപ്പെടുത്തണം എന്നതയിരുന്നു അവശ്യം. പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന്‌ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു .ആസിഡ്‌ വില്പനയ്ക്കു കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്നും വാങ്ങുന്നവർ തിരിച്ചറിയൽ രേഖ നല്കണമെന്നുമുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു.

സമൂഹത്തിലേക്ക്[തിരുത്തുക]

പത്രപ്രവർത്തക ഉപ്നീതയാണ്‌ സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്ക്‌(സാ) പ്രചരണങ്ങൾക്ക്‌ ലക്ഷ്മിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്‌.പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ അലോക്‌ ദീക്ഷിത്‌ ലക്ഷ്മിയെ തേടിയെത്തി .സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്കിന്റെ ക്യാമ്പെയിൻ കോഓർഡിനേറ്ററായി ലക്ഷ്മി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.പിന്നേട് അലോക്‌ ലക്ഷ്മിയുടെ ജീവിതത്തിലേക്ക് കടന്ന് വന്നു.ആഗ്രയിൽ സ്റ്റോപ്പ്‌ ആസിഡ്‌ പ്രവർത്തകർ കഫേ ഷീറോസ്‌ ഹാങ്ങ്ഔട്ട്‌ എന്ന പേരിൽ സ്ഥാപനം തുടങ്ങി.റിഡേഴ്സ്‌ കഫേ,ആക്ടിവിസം വർൿഷോപ്പ്‌,ഹാൻഡി ക്രാഫ്റ്റ്സ്‌ ആൻഡ്‌ എക്സിബിഷൻ സെന്റർ എന്നിവ അവിടെയുണ്ട്‌.ആസിഡ് ആക്രമണത്തിൽ ഇരകളായവരാണ്‌ ഇതിന്റെ നടത്തിപ്പുകാർ.ഛാന്വ്‌ എന്ന പേരിൽ കിഴക്കൻ ഡൽഹിയിലെ നിർമാൺ വിഹറിൽ പുനരധിവാസ കേന്ദ്രവും തുടങ്ങി.ആസിഡ്‌ ആക്രമണം ഏറ്റുവാങ്ങിയവരുടെ ഫാഷൻ ഡിസൈനിങ്ങ്‌ സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്‌ ലക്ഷ്മി ഒരേസമയം അവരുടെ സംഘാടകയും മോഡലുമാണ്‌.

യൂ.എസ്‌.രാജ്യാന്തര ധീരത അവാർഡ്[തിരുത്തുക]

2013ൽ അവസാനം ,അമേരിക്കൻ എംബസിയിൽ നിന്നു ലക്ഷ്മിക്ക് വിളി വന്നു.വനിതകൾക്കുള്ള യൂ.എസ്‌.രാജ്യാന്തര ധീരത അവാഡിന്‌ ലക്ഷ്മിയെ പരിഗണിക്കുന്നതായി അവർ അറിയിച്ചു.2014ൽ വാഷിങ്ങ്ടണിലെ യൂ എസ്‌ സ്റ്റേറ്റ്‌ ഡിപ്പർട്ട്മെന്റ്‌ സമ്മേളനഹാലിൽ മിഷേൽ ഒബാമയാണ്‌ അവാർഡ്‌ സമ്മനിച്ചത്‌.അവാർഡിന്റെ മറുപടി പ്രസംഗ സമയത്ത്‌ കൊച്ചുകവിത അവതിരിപ്പിക്കുകയാണ്‌ ലക്ഷ്മി ചെയ്തത്‌ .കവിത തീർത്ത്‌ പുഞ്ചിരിയോടെ ലക്ഷ്മി മുഖമുയർത്തി.തിങ്ങി നിറഞ്ഞ സദസ്സ്‌ അപ്പോൾ തുടങ്ങിയ കരഘോഷം ഏറെ നേരം നീണ്ട്‌ നിന്നു‘നിങ്ങൾ ആസിഡൊഴിച്ചത്‌ എന്റെ മുഖത്തല്ല;സ്വപ്നങ്ങളിലാണ്‌.നിങ്ങളുടെ ഉള്ളിലുള്ളതോ സ്നെഹമല്ല;നിറയെ ആസിഡാണ്‌’എന്നയിരുന്നു കവിതയുടെ തുടക്കം.അതേ വർഷത്തേ NDVT ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്ക്കാരവും ലക്ഷ്മിക്കായിരുന്നു[2].

കേരളത്തിലേക്ക്[തിരുത്തുക]

കേരളത്തിൽ ആസിഡ്‌ ആക്രമണത്തിന്‌ ഇരയാകുന്നവർ ഉണ്ടോ എന്ന ചോദ്യത്തിന്‌ അലോകിന്റെ ഉത്തരം ഉണ്ട്‌ എന്ന്‌ തന്നെയാണ്‌ പല സംഭവങ്ങളും പുറത്തറിയുന്നില്ല അറിയുന്ന സംഭവങ്ങൾ വിളക്ക്‌ തട്ടിമറിഞ്ഞെന്നോ പൊള്ളലേറ്റേതെന്നോ മറ്റോ പറഞ്ഞ്‌ മറച്ച്‌ വയ്ക്കുന്നു.കേസ്‌ റജിസ്റ്റർ ചെയ്യുന്നതും അങ്ങനെതന്നെ.ആക്രമണത്തിനാണു കേസ്‌.ആസിഡ്‌ ആക്രമണത്തിന്‌ പ്രത്യേക ഉപവകുപ്പ്‌ അനുസരിച്ച്‌ കേസ്‌ റജിസ്റ്റർ ചെയ്യുന്നില്ലന്ന്‌ അലോക്‌ 2014 ഡിസംബറിൽ പറഞ്ഞിരുന്നു.കേരളത്തിൽ വിവരശേഖരണം,സന്നദ്ധശൃഗലയുണ്ടാക്കൽ,ആക്രമണങ്ങൾ റിപ്പോർട്ട്‌ ചെയ്യൽ,ആനുകൂല്യങ്ങൾക്കായി സമ്മർദം ചെലുത്തൽ എന്നിവയാണ്‌ ലക്ഷ്മിയുടെയും അലോകിന്റെയും കർമ്മപദ്ധതികൾ.കേരളത്തിൽ മലപ്പുറത്ത്‌ കുറ്റിപ്പുറം പതഞ്ജലിയിൽ ഒരാഴ്ച്ച താമസിച്ച ലക്ഷ്മിയെ കാണാൻ ഒരു ആലപുഴ സ്വദേശിനി എത്തി പൊള്ളിയ മുഖവുമായി,അവരും ആസിഡ്‌ ആക്രമണത്തിന്റെ ഒരു ഇരയായിരുന്നു.

മമ്മൂട്ടിയും റസൂൽ പൂക്കുട്ടിയും[തിരുത്തുക]

മമ്മൂട്ടിയും റസൂൽ പൂക്കുട്ടിയും ചേർന്നാണ്‌ ലക്ഷ്മിയെ കേരളത്തിലേക്ക്‌ കൊണ്ട്‌ വന്നത്‌.മമ്മൂട്ടി ഡയറക്ടറയ കുറ്റിപ്പുറം പതൻജലിയ അയുർവേദ ചികിൽസായത്തിൽ മുഖചർമം വീണ്ടെടുക്കൻ ചികിൽസ നടക്കുകയാണ്‌.നടൻ ആമീർ ഖാന്റെ ടീവി ഷോയിൽ പങ്കെടുത്ത ലക്ഷ്മിയെ മമ്മൂട്ടിക്ക്‌ വേണ്ടി റസൂൽ പൂക്കുട്ടി കണ്ടെത്തുകയായിരുന്നു.ആമിർ ഖാന്റെ അഭ്യർഥന കൂടിയായപ്പോൾ സൗജന്യചികിൽസ എത്രയും പെട്ടെന്നു ലഭ്യമാക്കൻ പതൻജലി തീരുമാനിച്ചു.ഒരാഴ്ചത്തേ ആദ്യഘട്ട ചികിൽസയ്ക്കു ശേഷം ലക്ഷ്മി തിരിച്ച്‌ പോയി.കേരളത്തിലെ സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്ക്‌ പ്രചരണങ്ങൾക്കു മമ്മൂട്ടി പിന്തുണ ഉറപ്പാക്കിടുണ്ട്‌.പതൻജലിയിലെ ജോതിഷ്‌ കുമാറണു ചികിൽസയ്ക്ക്‌ നേതൃത്വം നല്കുന്നത്‌.

ന്യൂബോൺ[തിരുത്തുക]

ദേശീയ അവാർഡ്‌ ജേതാവ്‌ ആനന്ദ്‌ ഗാന്ധിയുടെ “ന്യൂബോൺ” എന്ന ചിത്രത്തിൽ ലക്ഷ്മിയാണ്‌ നായികയവുന്നത്‌.ആസിഡ അക്രമണത്തിന്റെ പിന്നമ്പുറവും ആക്രമണമേറ്റ്‌ വാങ്ങുന്നവരുടെ ജീവിതസാഹചര്യങ്ങളും വിശദമാകുന്ന വിശാദമായ രണ്ടു മണിക്കൂ​‍ൂർ സിനിമ.ആസിഡ്‌ ആക്രമണത്തിനിരയായ നസ്രീൻ എന്ന കുട്ടിയും സിനിമയിൽ പ്രധാനവേഷത്തിലുണ്ട്‌.മേഘാ രാമസ്വാമിയാണു ചിത്രത്തിന്റെ ശില്പ്പി.പ്രീതി രതി എന്ന പെൺകുട്ടിയുടെ ദുരന്തം പത്രത്തിൽ വായിച്ച്‌ മേഘ നിർമ്മിച്ച എട്ടു മിനിറ്റ്‌ ചിത്രത്തിന്റെ വലിയ പതിപ്പണ്‌ ഇത്‌.

ലക്ഷ്മിയുടെ ലക്ഷ്യം[തിരുത്തുക]

ലക്ഷ്മി പറയുന്നത്‌-“ആസിഡ്‌ ആക്രമണം നിന്ദ്യമായ പ്രവർത്തിയാണെന്ന്‌ സമൂഹത്തിനു ബോധ്യമാകണമെന്നും.ഇനിയൊരാൾ അതിനു മുതിരത്തതരത്തിൽ സമൂഹം ഉണർന്നിരിക്കണമെന്നും.ആക്രമണം നടത്തിയ കുറ്റവാളി മാന്യമായി ജീവിക്കുകയും ഏറ്റുവാങ്ങിയയാൾ ജീവിതകാലം മുഴുവനും വീട്ടിനുള്ളിൽ തളയ്ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ മാറണമെന്നും.കുറ്റവാളികളുടെ ശിക്ഷയേക്കാൾ അതിനു വിധേയമാകുന്ന വ്യക്തിയുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കാണ്‌ പ്രാധാന്യം നൽകേണ്ട്തെന്ന് അവർ പറയുന്നു. [3]

അവലംബം[തിരുത്തുക]

  1. hindustantimes.com1
  2. SANGEETA BAROOAH PISHAROTY. "Tea with Laxmi". The Hindu.
  3. മലയാള മനോരമ ഞായറാഴ്ച 2014 ഡിസംബർ 14 ഞായർ
"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_അഗർവാൾ&oldid=3270307" എന്ന താളിൽനിന്ന് ശേഖരിച്ചത്