ലക്ഷ്മിറാണി മാജി
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | Bagula, Ghatshila, Jharkhand | 26 ജനുവരി 1989|||||||||||||
താമസം | Chittaranjan, Asansol, West Bengal | |||||||||||||
ഉയരം | 1.61 മീ (5 അടി 3 in) | |||||||||||||
ഭാരം | 55 കി.g (121 lb) | |||||||||||||
Sport | ||||||||||||||
രാജ്യം | ![]() | |||||||||||||
കായികയിനം | Archery | |||||||||||||
Event(s) | recurve | |||||||||||||
Medal record
| ||||||||||||||
Updated on 10 സെപ്റ്റംബർ 2015. |
ഇന്ത്യയിലെ ഒരു വനിതാ അമ്പെയ്ത്ത് താരമാണ് ലക്ഷ്മിറാണി മാജി.
ജീവിത രേഖ[തിരുത്തുക]
ഝാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭൂം ജില്ലയിലെ ബഗുള ഗ്രാമത്തിൽ 1989 ജനുവരി 26ന് ജനിച്ചു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അമ്പെയ്ത്ത് അക്കാദമിയിൽ സെലക്ഷൻ ലഭിച്ചു.[1] ഛത്തിസ്ഗഢിലെ ബിലാസ്പൂരിൽ ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥയാണ്.[2]
നേട്ടങ്ങൾ[തിരുത്തുക]
2015 ജൂലൈ 27 മുതൽ ഓഗസ്റ്റ് 2വരെ ഡൻമാർക്കിൽ നടന്ന ലോക അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. വ്യക്തിഗത ഇനത്തിൽ നാലാം സ്ഥാനം ലഭിച്ചു. ഇതേ ചാംപ്യൻഷിപ്പിൽ മാജി അംഗമായ വനിതാ ടീം റീകർവ് അമ്പെയ്ത്തിൽ വെള്ളി മെഡൽ നേടി.[3] 2016ലെ റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ വനിതാ അമ്പെയ്ത്ത് ടീമിൽ അംഗമായി.[4] ബോബെയ്‌ല ദേവി ലൈശ്രാം, ദീപിക കുമാരി എന്നിവരാണ് റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീമിലെ മറ്റംഗങ്ങൾ. വനിത റിക്കർവ് ടീം ക്വാർട്ടറിൽ റഷ്യയോട് തോറ്റ് പുറത്തായി. ഇരു ടീമും നാലു സെറ്റ് വീതം സ്വന്തമാക്കിയതിനെത്തുടർന്ന് ഷൂട്ടൗട്ടിലാണ് ഇന്ത്യൻ സംഘം തോൽവി വഴങ്ങിയത്.
കോപ്പഹേഗനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിലെത്തിയാണ് മാജി റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയത്. റിയോ ഒളിമ്പിക്‌സിൽ വനിതകളുടെ വ്യക്തിഗത അമ്പെയ്ത്തിന്റെ യോഗ്യതാ റൗണ്ടിൽ സ്ലോവാക്യയുടെ അലക്‌സാൻഡ്ര ലോങ്‌ഗോവയോട് തോറ്റ് ലക്ഷ്മിറാണി പുറത്തായി.
അവലംബം[തിരുത്തുക]
- ↑ "Laxmirani Majhi, Archer - UNICEF".
- ↑ "Shooting Olympics arrow".
- ↑ "2015 World Archery Championships: Entries by country" (PDF). ianseo.net. pp. 7–18. ശേഖരിച്ചത് 26 August 2015.
- ↑ "2016 Rio Olympics: Indian men's archery team faces last chance to make cut". Zee News. 11 June 2016. ശേഖരിച്ചത് 8 August 2016.