ലക്ഷദീപ സമർപ്പണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്ഷേത്രത്തിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിച്ചു വയ്ക്കുന്ന ചടങ്ങാണ് 'ലക്ഷദീപ സമർപ്പണം'[1]. ത്രിസന്ധ്യയിൽ ലക്ഷദീപം തെളിയിച്ച് ചടങ്ങ് നടത്തുന്നു. ചടങ്ങ് തുടങ്ങുന്നതോടെ ക്ഷേത്ര പരിസരം പ്രഭാപൂരിതമാകുകയും കണ്ണിനും മനസ്സിനും ഒരുപോലെ ഭക്‌തിയുടെ പരമാനന്ദം നൽകുകയും ചെയ്യും.

Lakshadeepam at Madikai Madam in Kasaragod district

ലക്ഷ്യം[തിരുത്തുക]

ഗ്രാമത്തിന്റെ സർവ്വശ്വൈര്യമാണ് ലക്ഷദീപ സമർപ്പണം കൊണ്ട് ലക്ഷ്യമിടുന്നത്. പുതുതലമുറയെ ക്ഷേത്രാചാരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഓരോ ഭക്‌തകുടുംബത്തിൽ നിന്നുള്ള എല്ലാ അംഗങ്ങളുടേയും പേരിൽ ഓരോ വിളക്ക് തെളിയിക്കുന്നതാണ് ചടങ്ങ്. [2]

ക്രമീകരണം[തിരുത്തുക]

ആരാധനാലയങ്ങളിലെ ചുറ്റുവിളക്കുകൾക്ക് പുറമേ, പ്രത്യേക ചിരാതുകൾ പല തട്ടുകളിലായി ക്രമീകരിച്ച് വിളക്കു കൊളുത്തുന്നു. എള്ളെണ്ണ ഉപയോഗിച്ചാണ് പൊതുവേ വിളക്കുതിരി കത്തിക്കുന്നത്. നെയ്യ് ഉപയോഗിച്ചും വിളക്കു കത്തിക്കാറുണ്ട്.[3]

Lakshadeepam at Madikai Madam in Kasaragod district

പുറംകണ്ണികൾ[തിരുത്തുക]

  1. http://www.mathrubhumi.com/news/kerala/malayalam/guruvayoor-malayalam-news-1.660697
  2. http://www.deepika.com/localnews/Localdetailnews.aspx?id=375439&Distid=KL2
  3. http://www.janmabhumidaily.com/news468464
"https://ml.wikipedia.org/w/index.php?title=ലക്ഷദീപ_സമർപ്പണം&oldid=2909248" എന്ന താളിൽനിന്ന് ശേഖരിച്ചത്