Jump to content

റ്റിയാൻഗോങ് ദൗത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൈനീസ് ബഹിരാകാശ സംഘടനയായ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്റ്റ്റേഷൻ സ്വന്തമായി സ്ഥാപിക്കുന്ന മൂന്നാം തലമുറ ബഹിരാകാശ നിലയമാണ് റ്റിയാൻഗോങ്. സ്വർഗീയ ഭവനം എന്നാണ് ചൈനീസ് ഭാഷയിൽ റ്റിയാൻഗോങിന്റെ അർഥം. ഗുരുത്വാകർഷണം ഉൾപ്പെടെ ഒട്ടേറെ കാരണങ്ങളാൾ ഭൂമിയിൽ നടത്താമെന്നതാണ് ബഹിരാകാശ നിലയത്തിനായുള്ള ദൗത്യത്തിന്റെ പിന്നിൽ. 2022 -ഓടെ ബഹിരാകാശത്ത് പൂർണ സജ്ജമായ പരീക്ഷണശാല യാഥാർഥ്യമാക്കുകയാണ് ചൈനയുടെ ലക്ഷ്യം.

2011 സെപ്തംബർ 29 നാണ് മനുഷ്യവാസമുള്ള ബഹിരാകാശത്തെ പരീക്ഷണശാല എന്ന ലക്ഷ്യത്തോടെ ചൈന റ്റിയാൻഗോങ് പദ്ധതിയിലെ ആദ്യ പേടകമായ റ്റിയാൻഗോങ് -1 നെ വിക്ഷേപിച്ചത്. ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാൻ വിക്ഷേപണത്തറയിൽനിന്നും ലോങ് മാർച്ച് റോക്കറ്റിന്റെ സഹായത്താൽ കുതിച്ച റ്റിയാൻ ഗോങ് -1 2016 മാർച്ച് 21 വരെ പ്രവർത്തനക്ഷമമായി നിലകൊണ്ടു. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ നിലയമായ സല്യൂട്ട് ബഹിരാകാശ നിലയത്തിന്റെ മാതൃകയിലാണ് റ്റിയാൻഗോങ്ങ് ബഹിരാകാശ നിലയം രൂപകൽപ്പന ചെയ്തിരുന്നത്. ബഹിരാകാശ വാഹനങ്ങളുടെ പറന്നിറങ്ങൽ, നിലയവുമായുള്ള സംയോജനം, തിരികെയുള്ള യാത്ര തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുണ്ടാക്കേണ്ട തയ്യാറെടുപ്പുകൾ പഠിക്കുക എന്നതായിരുന്നു ച റ്റിയാൻഗോങ്ങ്‌ 1 മോഡ്യൂളിന്റെ ലക്ഷ്യം. 2013-ൽ ഒരു വനിതയടക്കം മൂന്നു ഗവേഷകരുമായി ചൈനയുടെ ബഹിരാകാശ പേടകമായ ഷെൻഷ്യൂ-10 (ദൈവിക വാഹനം) ബഹിരാകാശത്തെത്തി. 15 ദിവസത്തോളം പേടകത്തിൽ താമസിച്ച് റ്റിയാൻഗോങ് -1ൻെറ പ്രവർത്തനക്ഷമത പരിശോധിക്കുന്ന പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഈ നിലയത്തിന്റെ നീളം 10.4 മീറ്ററും വ്യാസം 3.35 മീറ്ററുമാണ്. 15 ഘനമീറ്റർ വ്യാപ്തമുള്ള ഈ പരീക്ഷണനിലയത്തിന്റെ ഭാരം 8506 കിലോഗ്രാമാണ്. 363 കിലോമീറ്റർ പെരിജിയും 381 കിലോമീറ്റർ അപോജിയുമുള്ള ഭ്രമണപഥത്തിലൂടെയാണ് ടിയാന്ഗോങ് -1 ഭൂമിയെ വലം വയ്ക്കുന്നത്. 91.85 മിനിട്ടുകൊണ്ട് ഈ നിലയം ഒരു തവണ ഭൂമിയെ ചുറ്റുമായിരുന്നു.

2016 സെപ്തംബർ 15 ന് ദൗത്യത്തിലെ രണ്ടാമത്തെ വാഹനം റ്റിയാൻഗോങ് -2 വിജയകരമായി വിക്ഷേപിച്ചു. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് റ്റിയാൻഗോങ് -2 വിക്ഷേപിച്ചത്. ജിയുക്വാൻ കേന്ദ്രത്തിൽനിന്നു തന്നെയായിരുന്നു വിക്ഷേപണം. ചൈനയുടെ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പദ്ധതിയാണ് റ്റിയാൻഗോങ്. ഭൂമിക്ക് 393 കിലോമീറ്റർ ഉയരത്തിലാണ് പേടകം സ്ഥിതിചെയ്യുന്നത്. പരീക്ഷണം വിജയിച്ചതിനു പിന്നാലെ രണ്ട് ശാസ്ത്രജ്ഞരേയും പരീക്ഷണശാലയിലേക്ക് ചൈന അയച്ചു. 30 ദിവസത്തെ പരീക്ഷണങ്ങൾക്കായി ജിങ് ഹെയ്പെങ്, ഷെൻ ഡോങ് എന്നിവരെയാണ് ചൈന പരീക്ഷണശാലയിലേക്ക് അയച്ചത്. ഷിൻസോ 11 എന്ന പേടകത്തിലാണ് ഗവേഷകർ പുറപ്പെട്ടത്. ബഹിരാകാശത്തെ അത്യാഹിതങ്ങൾ നേരിടുന്നതിനും പ്രഥമശുശ്രൂഷ നൽകുന്നതിനും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് ഇവർ നടത്തുക. പട്ടുനൂൽപ്പുഴുക്കളെ ഉപയോഗിച്ചുള്ള ജൈവ പരീക്ഷണങ്ങളും ഹൃദയാരോഗ്യം സംബന്ധിച്ച നിരീക്ഷണ, ഗവേഷണങ്ങളും ചൈനീസ് ശാസ്ത്രജ്ഞർ നടത്തും.

റ്റിയാന്ഗോങ് -3 2020-ൽ വിക്ഷേപിക്കും. അതോടെ വലിപ്പത്തിലും പ്രവർത്തന മികവിലും റ്റിയാൻഗോങ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനെ മറികടക്കും. റ്റിയാൻഗോങ് -3 ൽ മൂന്നു ഗവേഷകർക്ക് 40 ദിവസം താമസിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും.

റഷ്യയ്ക്കും അമേരിക്കയ്ക്കും ശേഷം ബഹിരാകാശ രംഗത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. സൈനിക ആവശ്യത്തിനു വേണ്ടിയാണ് ചൈനയുടെ ബഹിരാകാശ ഗവേഷണമെന്ന അമേരിക്കയുടെ ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നടക്കുന്ന ഗവേഷണങ്ങളുമായി സഹകരിക്കാൻ ചൈനയെ അനുവദിച്ചിരുന്നില്ല.

അവലംബം

[തിരുത്തുക]

1. Guardian

"https://ml.wikipedia.org/w/index.php?title=റ്റിയാൻഗോങ്_ദൗത്യം&oldid=2456298" എന്ന താളിൽനിന്ന് ശേഖരിച്ചത്