Jump to content

റ്റിയാനെറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tianeti District

ജോർജ്ജിയയുടെ കിഴക്ക്-മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റ്റിയാനെറ്റി - Tianeti (Georgian: თიანეთის მუნიციპალიტეტი). റ്റിയാനെറ്റി മുൻസിപാലിറ്റിയുടെ ഭരണ സിരാകേന്ദ്രമാണ് ഈ നഗരം. സിയോണി പട്ടണം ഉൾപ്പെടെ 43 അയൽ ഗ്രാമങ്ങൾ ചേർന്നതാണ് റ്റിയാനെറ്റി മുൻസിപാലിറ്റി. റഷ്യൻ ഭരണകാലത്ത് റ്റിയോനെറ്റ്സ് -Tionets എന്ന പേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. 2003ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ജോർജ്ജിയയിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾ വസിക്കുന്ന പ്രദേശമാണിത്. ജനസംഖ്യയുടെ 63 ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്.

"https://ml.wikipedia.org/w/index.php?title=റ്റിയാനെറ്റി&oldid=2485765" എന്ന താളിൽനിന്ന് ശേഖരിച്ചത്