Jump to content

റ്റാണ്ടി ന്യൂട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാണ്ടി ന്യൂട്ടൺ

റ്റാണ്ടി ന്യൂട്ടൺ 2019 ലെ സാൻ ഡിയാഗോ കോമിക് കോൺ വേളയിൽ
ജനനം
മെലാനി റ്റാണ്ടി ന്യൂട്ടൺ

(1972-11-06) 6 നവംബർ 1972  (51 വയസ്സ്)
ദേശീയതബ്രിട്ടീഷ്
കലാലയംഡൗണിംഗ് കോളേജ്, കേംബ്രിഡ്ജ്
തൊഴിൽനടി
സജീവ കാലം1991–മുതൽ
ജീവിതപങ്കാളി(കൾ)
ഓൾ പാർക്കർ
(m. 1998)
കുട്ടികൾ3

മെലാനി റ്റാണ്ടി ന്യൂട്ടൺ (ജനനം: 6 നവംബർ 1972) ഒരു ബ്രിട്ടീഷ് നടിയാണ്. ബിലവ്ഡ് (1998), മിഷൻ: ഇംപോസിബിൾ 2 (2000), ക്രാഷ് (2004), ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ് (2006),  ഡബ്ല്യു. (2008), 2012 (2009), സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി (2018) എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ആണ് റ്റാണ്ടി ന്യൂട്ടൺ അറിയപ്പെടുന്നത്. ക്രാഷ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അവർക്ക് മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡ് ലഭിച്ചു.

2016 മുതൽ, ന്യൂട്ടൺ എച്ച്ബി‌ഒയുടെ വെസ്റ്റ്‌വേൾഡ് എന്ന സയൻസ് ഫിക്ഷൻ പരമ്പരയിൽ മാഡം മേവ് മില്ലേ എന്ന ആൻഡ്രോയിഡ് റോബോട്ടിനെ അവതരിപ്പിക്കുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന് റ്റാണ്ടി ന്യൂട്ടണ് മികച്ച സഹനടിക്കുള്ള പ്രൈംടൈം എമ്മി അവാർഡും, രണ്ട് ക്രിട്ടിക്സ് ചോയ്സ് അവാർഡുകളും ലഭിച്ചു, കൂടാതെ ഗോൾഡൻ ഗ്ലോബ് അവാർഡ്, സാറ്റേൺ അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തു. 2017 ൽ  ബിബിസിയുടെ ലൈൻ ഓഫ് ഡ്യൂട്ടി എന്ന പരമ്പരയിൽ അവർ ഡിസിഐ റോസ് ഹണ്ട്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിനു ന്യൂട്ടണ് മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡിന് നാമനിർദ്ദേശം ലഭിച്ചു.

ചലച്ചിത്രത്തിനും ജീവകാരുണ്യപ്രവർത്തനത്തിനുമുള്ള സേവനങ്ങൾക്കായി 2019 ൽ റ്റാണ്ടി ന്യൂട്ടണ് ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ (ഒബിഇ) എന്ന പട്ടം ലഭിച്ചു.[1]

ചെറുപ്പകാലം[തിരുത്തുക]

സിംബാബ്‌വെ സ്വദേശിയായ നയാഷയുടെയും[2] ഇംഗ്ലീഷ് ലബോറട്ടറി ടെക്നീഷ്യനും കലാകാരനുമായ നിക്ക് ന്യൂട്ടന്റെയും[3] മകളായി ഇംഗ്ലണ്ടിലെ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലാണ് ന്യൂട്ടൺ ജനിച്ചത്. ചില ജീവചരിത്രങ്ങളിൽ അവളുടെ ജന്മസ്ഥലം സാംബിയയാണെന്ന് തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[4] എന്നാൽ താൻ ലണ്ടനിൽ ജനിച്ചതാണെന്ന് അഭിമുഖങ്ങളിൽ ന്യൂട്ടൺ സ്ഥിരീകരിച്ചിട്ടുണ്ട്.[5][6] റ്റാണ്ടി എന്ന പേരിന് ആധാരമായ "തണ്ടിവെ" എന്ന വാക്കിന് ഡെബെലെ, സുലു, ഷോസ, സ്വാതി എന്നീ ഭാഷകളിൽ "പ്രിയപ്പെട്ട” എന്നാണ് അർഥം.

കന്യാസ്ത്രീകൾ നടത്തുന്ന, വെള്ളക്കാർ മാത്രമുള്ള ഒരു സ്കൂളിൽ, കറുത്തവർഗക്കാരിയായ, നിരീശ്വരവാദിയായ താൻ ഒരു അസ്വാഭാവികതയാണെന്ന് ഏകദേശം 5 വയസ്സുമുതൽ തനിക്കറിയാമായിരുന്നു എന്ന് ന്യൂട്ടൺ അവരുടെ കുട്ടിക്കാലത്തെക്കുറിച്ച് ഒരു ടെഡ് കോൺഫറൻസിൽ അഭിപ്രായപ്പെട്ടു.[7] ലണ്ടനിലും കോൺ‌വാളിലെ പെൻസൻസിലുമായി വളർന്ന ന്യൂട്ടൺ, ട്രിംഗ് പാർക്ക് സ്‌കൂൾ ഫോർ പെർഫോമിംഗ് ആർട്‌സിൽ നിന്ന് നൃത്തം അഭ്യസിച്ചു. 992 നും 1995 നും ഇടയിൽ, ന്യൂട്ടൺ കേംബ്രിഡ്ജിലെ ഡൗണിംഗ് കോളേജിൽ ചേർന്ന് സാമൂഹിക നരവംശശാസ്ത്രം പഠിച്ചു.

കരിയർ[തിരുത്തുക]

ഫ്ലർട്ടിംഗ് (1991) എന്ന ചിത്രത്തിനുശേഷം ന്യൂട്ടൺ ബ്രാഡ് പിറ്റ്, ടോം ക്രൂയ്‌സ് എന്നിവർ അഭിനയിച്ച ചിത്രം ഇന്റർവ്യൂ വിത്ത് ദി വാമ്പയർ (1994) എന്ന സിനിമയിൽ വിശ്വസ്തനായ ഒരു വീട്ടു അടിമയായി അഭിനയിച്ചു. ടോണി മോറിസന്റെ ബിലവ്ഡ് എന്ന നോവലിനെ (1998) അടിസ്ഥാനമാക്കി നിർമിച്ച ജോനാഥൻ ഡെമ്മെയുടെ ബിലവ്ഡ് എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. ഓപ്ര വിൻഫ്രി, ഡാനി ഗ്ലോവർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മിഷൻ: ഇംപോസിബിൾ 2 എന്ന സിനിമയിൽ ന്യൂട്ടൺ വീണ്ടും ടോം ക്രൂയിസിനൊപ്പം അഭിനയിച്ചു.

2003 നും 2005 നും ഇടയിൽ, ഇ.ആർ എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയിൽ ജോൺ കാർട്ടറിന്റെ കാമുകിയായ മകെംബ "കെം" ലികാസു എന്ന കഥാപാത്രത്തെ ന്യൂട്ടൺ അവതരിപ്പിച്ചു. 2004 ൽ ദി ക്രോണിക്കിൾസ് ഓഫ് റിഡിക്, ക്രാഷ് എന്നീ ചിത്രങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു. ക്രാഷിലെ അഭിനയത്തിന് ന്യൂട്ടൺ 2006 ൽ മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡ് നേടി. ദ പർസ്യൂട്ട് ഓഫ് ഹാപ്പിനെസ് എന്ന ചിത്രത്തിൽ ലിൻഡ ഗാർഡ്നർ എന്ന വേഷം അവർ കൈകാര്യം ചെയ്തു.

2007 ൽ ന്യൂട്ടൺ എഡ്ഡി മർഫിയോടൊപ്പം നോർബിറ്റ് എന്ന കോമഡി ചിത്രത്തിൽ അഭിനയിച്ചു, തുടർന്ന് സൈമൺ പെഗിനൊപ്പം റൺ ഫാറ്റ്ബോയ് റൺ എന്ന കോമഡി ചിത്രത്തിലും അവർ അഭിനയിച്ചു. യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ജീവചരിത്രം അടിസ്ഥാനമാക്കി നിർമിച്ച ഡബ്ല്യു എന്ന ചിത്രത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസിനെ ന്യൂട്ടൺ അവതരിപ്പിച്ചു. 2008 ഒക്ടോബർ 17 നാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

2016 ൽ ന്യൂട്ടൺ എച്ച്ബി‌ഒ സയൻസ് ഫിക്ഷൻ നാടക പരമ്പരയായ വെസ്റ്റ്‌വേൾഡിൽ മേവ് മില്ലെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തുടങ്ങി, ഇതിന് മികച്ച സഹനടിക്കുള്ള പ്രൈംടൈം എമ്മി അവാർഡ് അവർ നേടി. 2017 ൽ ന്യൂട്ടൺ ബിബിസി വൺ അവതരിപ്പിച്ച ബിൽ കോസ്ബി: ഫാൾ ഓഫ് എ അമേരിക്കൻ ഐക്കൺ എന്ന ഡോക്യുമെന്ററിയുടെ ആഖ്യാതാവായി. 2018 മെയ് മാസത്തിൽ പുറത്തിറങ്ങിയ സ്റ്റാർ വാർസ് ചിത്രമായ സോളോ: എ സ്റ്റാർ വാർസ് സ്റ്റോറിയിൽ ന്യൂട്ടൺ വാൽ എന്ന വേഷം അവതരിപ്പിച്ചു. .

സ്വകാര്യ ജീവിതം[തിരുത്തുക]

1998 ൽ ന്യൂട്ടൺ ഇംഗ്ലീഷ് എഴുത്തുകാരനും, സംവിധായകനും, നിർമ്മാതാവുമായ ഓൾ പാർക്കറെ വിവാഹം കഴിച്ചു. അവർക്ക് മൂന്ന് മക്കളുണ്ട്: പെൺമക്കളായ റിപ്ലി (ജനനം 2000), നിക്കോ (ജനനം 2004), മകൻ ബുക്കർ ജോംബെ (ജനനം 2014).

ഫിലിമോഗ്രാഫി[തിരുത്തുക]

ഫിലിം[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
1991 ഫ്ലിർട്ടിങ് തണ്ടിവെ അഡ്‌ജേവ
1993 ദ യങ് അമേരിക്കൻസ് റേച്ചൽ സ്റ്റീവൻസ്
1994 ലോഡഡ് സീറ്റ
1994 ഇന്റർവ്യൂ വിത്ത് ദ വാംപയർ യെവെറ്റ്
1995 ജെഫേഴ്സൺ ഇൻ പാരീസ് സാലി ഹെമിംഗ്സ്
1995 ദ ജേർണി ഓഫ് ഓഗസ്റ്റ് കിംഗ് അന്നലീസ്
1996 ദ ലീഡിങ് മാൻ ഹിലാരി റൂൾ
1997 ഗ്രിഡ്‌ലോക്ക്ഡ് ബാർബറ "കുക്കി" കുക്ക്
1998 ബിസീജ്ഡ് ഷണ്ടുറായ് നാമനിർദ്ദേശം ചെയ്യപ്പെട്ടു– Black Reel Award for Best Actress
1998 ബിലവ്ഡ് ബിലവ്ഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു– NAACP Image Award for Outstanding Supporting Actress in a Motion Picture
നാമനിർദ്ദേശം ചെയ്യപ്പെട്ടു– Satellite Award for Best Supporting Actress - Motion Picture
2000 മിഷൻ: ഇംപോസിബിൾ 2 നിയാ നോർഡോഫ്-ഹാൾ നാമനിർദ്ദേശം ചെയ്യപ്പെട്ടു– Blockbuster Entertainment Award for Favourite Female - Newcomer
നാമനിർദ്ദേശം ചെയ്യപ്പെട്ടു– Empire Award for Best British Actress
നാമനിർദ്ദേശം ചെയ്യപ്പെട്ടു– NAACP Image Award for Outstanding Supporting Actress in a Motion Picture
നാമനിർദ്ദേശം ചെയ്യപ്പെട്ടു– Razzie Award for Worst Supporting Actress
2000 ഇറ്റ് വാസ് ആൻ ആക്സിഡന്റ് നൊരീൻ ഹർലോക്ക്
2002 ദ ട്രൂത് എബൌട്ട് ചാർലി റെജീന ലാംബർട്ട് നാമനിർദ്ദേശം ചെയ്യപ്പെട്ടു– Black Reel Award for Best Actress
നാമനിർദ്ദേശം ചെയ്യപ്പെട്ടു– NAACP Image Award for Outstanding Actress in a Motion Picture
2003 ഷേഡ് ടിഫാനി
2004 ദി ക്രോണിക്കിൾസ് ഓഫ് റിഡിക്ക് ഡേയ്മ് വാക്കോ
2004 ക്രാഷ് ക്രിസ്റ്റിൻ തായർ BAFTA Award for Best Actress in a Supporting Role
Black Reel Award for Best Ensemble
Broadcast Film Critics Association Award for Best Cast
Empire Award for Best Actress
Hollywood Film Festival Award for Ensemble of the Year
London Film Critics Circle Award for British Supporting Actress of the Year
Phoenix Film Critics Society Award for Best Cast
Satellite Award for Best Cast – Motion Picture
Screen Actors Guild Award for Outstanding Performance by a Cast in a Motion Picture
Washington D.C. Area Film Critics Association Award for Best Ensemble Cast
നാമനിർദ്ദേശം ചെയ്യപ്പെട്ടു– BET Award for Best Actress
നാമനിർദ്ദേശം ചെയ്യപ്പെട്ടു– Black Movie Award for Outstanding Performance by an Actress in a Supporting Role
നാമനിർദ്ദേശം ചെയ്യപ്പെട്ടു– Black Reel Award for Best Supporting Actress
നാമനിർദ്ദേശം ചെയ്യപ്പെട്ടു– Gotham Independent Film Award for Best Ensemble Cast
നാമനിർദ്ദേശം ചെയ്യപ്പെട്ടു– NAACP Image Award for Outstanding Supporting Actress in a Motion Picture
2006 ദ ഇന്ററോഗേഷൻ ഓഫ് ലിയോ ആൻഡ് ലിസ ദി മോനലിസ Short film
2006 ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ് ലിൻഡ നാമനിർദ്ദേശം ചെയ്യപ്പെട്ടു– NAACP Image Award for Outstanding Supporting Actress in a Motion Picture
2007 നോർബിറ്റ് കേറ്റ് തോമസ്
2007 റൺ ഫാറ്റ്ബോയ് റൺ ലിബി
2008 റോക്ക് ൻ റോള സ്റ്റെല്ല
2008 ഹൗ റ്റു ലൂസ് ഫ്രണ്ട്സ് ആൻഡ് ഏലിയനേറ്റ് പീപ്പിൾ സ്വയം
2008 ഡബ്ലിയു കോൻടോലീസ്സ റൈസ്
2009 2012 ലോറ വിൽസൺ
2010 ഹ്യുജ് ക്രിസ്
2010 വാനിഷിങ് ഓൺ 7ത് സ്ട്രീറ്റ് റോസ്മേരി
2010 ഫോർ കളേർഡ് ഗേൾസ് ടാംഗി Black Reel Award for Best Ensemble
നാമനിർദ്ദേശം ചെയ്യപ്പെട്ടു– Black Reel Award for Best Actress
2011 റിട്രീറ്റ് കേറ്റ്
2012 ഗുഡ് ഡീഡ്സ് ലിൻഡ്സെ വേക്ക്ഫീൽഡ്
2013 ഹാഫ് ഓഫ് എ യെല്ലോ സൺ ഒലന്ന
2018 ഗ്രിംഗോ ബോണി സോയിങ്ക
2018 സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി വാൽ
2018 ദ ഡെത് ആൻഡ് ലൈഫ് ഓഫ് ജോൺ എഫ്. ഡോനോവൻ ഓഡ്രി ന്യൂഹൌസ്
TBA റെമിനിസെൻസ് Post-production

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം Notes
1991 പൈറേറ്റ് പ്രിൻസ് ബെക്കി ന്യൂട്ടൺ ടെലിവിഷൻ ഫിലിം
1997 ഇൻ യുവർ ഡ്രീംസ് ക്ലെയർ ടെലിവിഷൻ ഫിലിം
2003–2009 ഇ.ആർ മകെംബ "കെം" ലികാസു ആവർത്തിച്ചുള്ള റോൾ
2006 അമേരിക്കൻ ഡാഡ്!' മകേവ എപ്പിസോഡ്: "ക്യാമ്പ് റഫൂജി"
2013–2015 റോഗ് ഗ്രേസ് ട്രാവിസ് പ്രധാന റോൾ
2015 ദ സ്ലാപ്പ് ആയിഷ പ്രധാന റോൾ
2016–present വെസ്റ്റ്‌വേൾഡ് മേവ് മില്ലേ പ്രധാന റോൾ
Critics' Choice Television Award for Best Supporting Actress in a Drama Series (2016, 2018)
Primetime Emmy Award for Outstanding Supporting Actress in a Drama Series (2018)
Nominated—Golden Globe Award for Best Supporting Actress – Series, Miniseries or ടെലിവിഷൻ ഫിലിം (2016, 2018)
Nominated—Primetime Emmy Award for Outstanding Supporting Actress in a Drama Series (2017)
Nominated—Screen Actors Guild Award for Outstanding Performance by a Female Actor in a Drama Series (2016)
Nominated—Screen Actors Guild Award for Outstanding Performance by an Ensemble in a Drama Series (2016)
Nominated—Saturn Award for Best Supporting Actress on Television (2016)
2017 ലൈൻ ഓഫ് ഡ്യൂട്ടി DCI ഡിസിഐ റോസ് ഹണ്ട്ലി മുഖ്യ കഥാപാത്രം
Nominated—British Academy Television Award for Best Actress
2019 ബിഗ് മൗത്ത് മോന ദി ഹോർമോൺ മോൺസ്ട്രെസ് ആവർത്തിച്ചുള്ള റോൾ; 2 എപ്പിസോഡുകൾ

അവലംബം[തിരുത്തുക]

  1. "New Year Honours List 2019". The London Gazette. 29 Dec 2018. Retrieved 28 Dec 2018.
  2. Barton, Laura; "'I was so incredibly self-conscious'" Guardian.co.uk, 28 May 2008
  3. Lewis, Sian; "Thandie Newton: 'Condi was my hardest role ever'" Independent.co.uk, 31 October 2008
  4. "Thandie Newton Biography" Yahoo! Movies
  5. Williams, Kam; "Sweet as Thandie" KamWilliams.com, 24 March 2008
  6. A Taste of My Life, Series 4 (BBC Two, 4 June 2008) Thandie Newton – Quote: "Nigel Slater (host): You were born in London but you didn't stay here for long did you? You went down to Cornwall? Thandie Newton (answers): Actually I don't know how my mum and dad managed to do this. But we lived in Zambia, and my mum was pregnant with me. And I was born on a two-week trip back to London, and then we went back to Zambia and my brother was born there. And we ended up coming to England finally when I was three years old. So my dad could help out with the family antique business."
  7. "Thandie Newton: Embracing otherness, embracing myself". Ted.com. July 2011. Retrieved 11 May 2013.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റ്റാണ്ടി_ന്യൂട്ടൺ&oldid=3501909" എന്ന താളിൽനിന്ന് ശേഖരിച്ചത്