റോ റോ റോ യുവർ ബോട്ട്
ഇംഗ്ലീഷ് ഭാഷയിലുള്ള സുപ്രസിദ്ധമായ ഒരു താരാട്ടുപാട്ടും നഴ്സറിപ്പാട്ടുമാണ് റോ റോ റോ യുവർ ബോട്ട് (ഇംഗ്ലീഷ്: Row Row Row Your Boat).
വരികൾ
[തിരുത്തുക]ഇംഗ്ലീഷ് | മലയാളം |
---|---|
Row, row, row your boat, |
റോ റോ റോ യുവർ ബോട്ട്, |
സാധാരണ പാടുന്നതിൽ നിന്ന് വ്യത്യസ്തമായി നാലുപാട്ടുകാർ ചേർന്ന് വരികൾ ഓവർലാപ് ചെയ്ത് പാടുന്ന ശൈലിയും ഈ ഗാനത്തിൽ സ്വീകരിക്കാറുണ്ട്. ഓരോ പാട്ടുകാരും പാടിത്തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമായ താളവട്ടങ്ങൾ താഴത്തെ പട്ടികയിൽ കാണിച്ചിരിക്കുന്നു.
ഒന്നാമൻ രണ്ടാമൻ മൂന്നാമൻ നാലാമൻ റോ റോ റോ യുവർ ബോട്ട്, ജെൻ്റ്ലി ഡൗൺ ദ സ്ട്രീം. റോ റോ റോ യുവർ ബോട്ട്, മെറിലി മെറിലി മെറിലി മെറിലി, ജെൻ്റ്ലി ഡൗൺ ദ സ്ട്രീം. റോ റോ റോ യുവർ ബോട്ട്, ലൈഫ് ഈസ് ബറ്റ് എ ഡ്രീം. മെറിലി മെറിലി മെറിലി മെറിലി, ജെൻ്റ്ലി ഡൗൺ ദ സ്ട്രീം. റോ റോ റോ യുവർ ബോട്ട്, ലൈഫ് ഈസ് ബറ്റ് എ ഡ്രീം. മെറിലി മെറിലി മെറിലി മെറിലി, ജെൻ്റ്ലി ഡൗൺ ദ സ്ട്രീം. ലൈഫ് ഈസ് ബറ്റ് എ ഡ്രീം. മെറിലി മെറിലി മെറിലി മെറിലി, ലൈഫ് ഈസ് ബറ്റ് എ ഡ്രീം.
ചരിത്രം
[തിരുത്തുക]അമേരിക്കൻ മിൻസ്ട്രെൽ പ്രദർശനങ്ങളിൽനിന്നാണ് ഈ ഗാനം ഉടലെടുത്തതെന്നാണ് സാമാന്യാഭിപ്രായം. 1852-ലാണ് ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഇന്ന് പാടുന്ന പോലെയുള്ള വരികളായിരുന്നു അതിലുള്ളതെങ്കിലും സംഗീതം വളരെ വ്യത്യസ്തമായിരുന്നു. രണ്ടുവർഷങ്ങൾക്ക് ശേഷം അതേ വരികളുപയോഗിച്ചുതന്നെ മറ്റൊരു സംഗീതത്തിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന് ഉപയോഗിക്കപ്പെടുന്ന സംഗീതത്തിൽ ആദ്യമായി ഈ ഗാനം റെക്കോഡ് ചെയ്തത് 1881-ലാണ്. എലിഫലെറ്റ് ഒറാം ലൈറ്റ് ആണ് ഈ സംഗീതത്തിൻ്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നതെങ്കിലും അദ്ദേഹം ഈ സംഗീതത്തിൻ്റെ സ്രഷ്ടാവാണോ അതോ അദ്ദേഹം ഇത് കടം കൊണ്ടതാണോ എന്ന കാര്യത്തിൽ ഉറപ്പില്ല.[1]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- റോ റോ റോ യുവർ ബോട്ട്, സൂപ്പർ സിംപിൾ സോങ്സ് യൂറ്റ്യൂബ് ചാനലിൽ നിന്ന്
- ↑ Studwell, S. M. (1997). The Americana Song Reader. New York: Haworth Press. p. 82. ISBN 0-7890-0150-0.