റോർച്ചസ്റ്റസ് ബെഡ്ഡോമി
| റോർച്ചസ്റ്റസ് ബെഡ്ഡോമി | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Amphibia |
| Order: | Anura |
| Family: | Rhacophoridae |
| Genus: | Raorchestes |
| Species: | R. beddomii |
| Binomial name | |
| Raorchestes beddomii (Günther, 1876) | |
| Synonyms | |
|
Ixalus beddomii Günther, 1876 | |
റാക്കോഫോറിഡേ കുടുംബത്തിലെ ഒരു തവള ഇനമാണ് റാവോർചെസ്റ്റസ് ബെഡോമി (Beddome's bubble-nest frog or Beddome's bush frog). തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ തെക്കൻ പശ്ചിമഘട്ടത്തിലെ കേരളത്തിലും (അതിരിമല, മൂന്നാർ), തമിഴ്നാട്ടിലും (കന്നിക്കട്ടി) ഈ ഇനം കാണപ്പെടുന്നു.[2]ടൈപ്പ് സ്പെസിമെൻ ശേഖരിച്ച കേണൽ റിച്ചാർഡ് ഹെൻറി ബെഡോമിന്റെ ബഹുമാനാർത്ഥമാണ് ഇതിന് ഈ പേര് ലഭിച്ചത്.[3]
വിവരണം
[തിരുത്തുക]
റാവോർക്കസ്റ്റസ് ബെഡോമി ചെറിയ തവളകളാണ്: ആൺ തവളകൾ 16–23 മില്ലിമീറ്റർ (0.63–0.91 ഇഞ്ച്) നീളത്തിലും പെൺ തവളകൾ 23–30 മില്ലിമീറ്റർ (0.91–1.18 ഇഞ്ച്) നീളത്തിലും വളരുന്നു. മുൻകാലുകളുടെ പിൻഭാഗത്തും പിൻകാലുകളിലും ലോറിയൽ, ടിമ്പാനിക് മേഖലകളിലും അവയുടെ നിറം ഏതാണ്ട് ഒരുപോലെ പച്ചയാണ്. അവയുടെ ഐറിസ് ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. ജനസംഖ്യ അനുസരിച്ച് വലുപ്പവും നിറവും വ്യത്യാസപ്പെടുന്നു; മൂന്നാറിൽ നിന്നുള്ള തവളകൾ വലുതും ഇളം നിറമുള്ളതുമാണ്.[3]
ആവാസ വ്യവസ്ഥ
[തിരുത്തുക]റോർച്ചെസ്റ്റസ് ബെഡോമി ഈർപ്പമുള്ള വനപ്രദേശങ്ങളിലും വഴിയോര സസ്യജാലങ്ങളിലും തേയിലത്തോട്ടങ്ങളിലും കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 120 നും 460 നും ഇടയിൽ ഉയരമുള്ള പശ്ചിമഘട്ട മലനിരകളിൽ ഇവയെ നിരീക്ഷിച്ചിട്ടുണ്ട്.[2][4]കോളിംഗ് ആൺ തവളകൾ സാധാരണയായി നിലത്തുനിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിൽ ഇലകളിൽ ഇരിക്കും.[3] ഇവ നേരിട്ട് ഭീഷണി നേരിടുന്നില്ല. പക്ഷേ അറിയപ്പെടുന്ന വിതരണ പ്രദേശം ചെറുതാണ്.[1]
അവലംബം
[തിരുത്തുക]- 1 2 IUCN SSC Amphibian Specialist Group (2022). "Raorchestes beddomii". IUCN Red List of Threatened Species. 2022 e.T58822A166106450. Retrieved 26 December 2022.
- 1 2 Frost, Darrel R. (2013). "Raorchestes beddomii (Günther, 1876)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 9 November 2013.
- 1 2 3 Biju, S. D.; Bossuyt, F. (2009). "Systematics and phylogeny of Philautus Gistel, 1848 (Anura, Rhacophoridae) in the Western Ghats of India, with descriptions of 12 new species". Zoological Journal of the Linnean Society. 155 (2): 374–444. doi:10.1111/j.1096-3642.2008.00466.x.
- ↑ "Raorchestes beddomii (Günther, 1876)". AmphibiaWeb. University of California, Berkeley. Retrieved August 3, 2023.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]
Raorchestes beddomii എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.