റോസ വെർട്ട്ണർ ജെഫ്രേ
റോസ വെർട്ട്ണർ ഗ്രിഫിത് ജോൺസൺ ജെഫ്രേ (ജീവിതകാലം:1828-1894) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മിസിസിപ്പിയിൽനിന്നുള്ള ഒരു നോവലിസ്റ്റും കവയിത്രിയുമായിരുന്നു. ഐക്യനാടുകളിലാകമാനം ശ്രദ്ധ നേടിയ സാഹിത്യ സൃഷ്ടികളെഴുതിയ തെക്കൻ പ്രദേശങ്ങളിൽനിന്നുള്ള ആദ്യഗ്രന്ഥകാരിയായിരുന്നു റോസ വെർട്ടണർ.
ജീവിതരേഖ
[തിരുത്തുക]1828 ൽ മിസിസ്സിപ്പിയിലെ നാറ്റ്ച്ചെസിലാണ് റോസ വെർട്ട്ണർ ജനിച്ചത്. അവരുടെ പിതാവ് ജോൺ ഗ്രഫിത് (മരണം: 1853) ഗദ്യസാഹിത്യവും പദ്യങ്ങളുമെഴുതുന്നയാളായിരുന്നു. അദ്ദേഹത്തിൻറെ നിരവധി ഇന്ത്യൻ കഥകൾ മുൻനിര വാർഷികപ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. "The Fawn's Leap," "Indian Bride" തുടങ്ങിയ സാഹിത്യകൃതികൾക്ക് ഇംഗ്ലണ്ടിൽ നിന്നു വരെ പ്രശംസകൾ ലഭിച്ചിരുന്നു. അദ്ദേഹത്തിൻറെ സഹോദൻ വില്ല്യം ടി. ഗ്രിഫിത് മിസിസ്സിപ്പിയിലെ പ്രമുഖനായ അഭിഭാഷകനായിരുന്നു. റോസ വെർട്ട്ണർക്ക് 9 മാസം മാത്രം പ്രായമുള്ളപ്പോൾ അവരെയും മറ്റു നാലു ചെറിയ കുട്ടികളെയും ഉപേക്ഷിച്ച് മാതാവ് മിസ് അബെർക്രോംബീ മരണപ്പെടുകയും റോസയുടെ അമ്മ വഴിയുള്ള അമ്മായി മിസിസ് റോസ വെർട്ട്ണർ അവരെ ദത്തെടുക്കുകയും ചെയ്തു. അവരെ ദത്തെടുത്ത പിതാവിൻറെ മിസിസ്സിപ്പിയിലെ പോർട്ട് ജിബ്സണു സമീപമുള്ള "ബർലിംഗ്‍ടൺ" എന്ന നാട്ടുഭവനത്തിലാണ് അവർ കുട്ടിക്കാലം ചെലവഴിച്ചത്.[1]
1838-ൽ, ലെക്സിങ്ടൺ കോളനിയിൽ താമസമാക്കിയ അവളുടെ മാതാപിതാക്കൾ കെന്റക്കിയിലേക്ക് മാറി. [2] ബിഷപ്പ് സ്മിത്തിൻെറ സെമിനാരിയിൽ, ലെക്സിങ്ടണിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.[3]
അവലംബം
[തിരുത്തുക]- ↑ Tardy 1872, പുറം. 33-37.
- ↑ Willard 1893, pp. 418-19.
- ↑ Tardy 1872, p. 33-37.
പുറം കണ്ണികൾ
[തിരുത്തുക]- റോസ വെർട്ട്ണർ ജെഫ്രേ public domain audiobooks from LibriVox