റോസ ഔസ്ലാൻഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rose Ausländer
Rose Ausländer (1914).jpg
ജനനം 1901 മേയ് 11(1901-05-11)
Czernowitz, Duchy of Bukovina, Austria-Hungary
മരണം 1988 ജനുവരി 3(1988-01-03) (പ്രായം 86)
Düsseldorf, West Germany
പൗരത്വം German, US
തൊഴിൽ poet, newspaper editor, bank clerk, foreign correspondent
ജീവിത പങ്കാളി(കൾ) Ignaz Ausländer (October 19, 1923 – 1931)
രചനാ സങ്കേതങ്ങൾ expressionism, Neue Sachlichkeit, modern poetry
വിഷയങ്ങൾ nature, homeland, shoah, love and death
പ്രധാന കൃതികൾ Blinder Sommer

ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബുക്കോവിനയിലെ ചെർനോവിറ്റ്സിൽ ജർമ്മൻ സംസാരിക്കുന്ന ഒരു ജൂതകുടുംബത്തിൽ ജനനം.(മേയ് 11, 1901 - ജനുവരി 3, 1988)ജർമ്മനിലും ഇംഗ്ലീഷിലും കവിതകൾ എഴുതിയ റോസ ഓസ്ട്രിയൻ-ഹംഗേറിയൻ സാമ്രാജ്യം, റൊമാനിയൻ രാജവംശം, ഒടുവിൽ സോവിയറ്റ് യൂണിയൻ എന്നിങ്ങനെ ആ രാജ്യങ്ങളിലുണ്ടായ പ്രക്ഷുബ്ധമായ രാഷ്ട്രീയചരിത്രഗതിവിഗതികൾക്ക് സാക്ഷിയായി.

കവിതകൾ[തിരുത്തുക]

3000-ലധികം കവിതകൾ റോസ രചിച്ചു. വീട്, ബാല്യം, മാതാവുമായുള്ള ബന്ധം, ജൂതസമൂഹം,ഹോളോകോസ്റ്റ്, പ്രവാസജീവിതം എന്നീ വിഷയങ്ങൾ ആണ് കവിതയ്ക്ക് അവർ പ്രമേയമാക്കിയത്.ലോകയുദ്ധക്കാലത്തെ ജൂതക്കൂട്ടക്കുരുതി കൃതികളിൽ സാധാരണ പ്രത്യക്ഷപ്പെടുന്ന വസ്തുതയാണ്.ഹോളോകോസ്റ്റിന്റെ അനുഭവം റോസയുടെ കവിതകളിൽ സ്വാധീനം ചെലുത്തുന്നതായി കാണാം.

പ്രധാനകൃതികൾ[തിരുത്തുക]

1965ൽ ബ്ലൈൻറർ സോമ്മർ (അന്ധഗ്രീഷ്മം), 1967ൽ 36 Gerechte (നിതിമാന്മാരിൽ 36 പേർ), 1974ൽ Ohne Visum(ഒരു വിസയില്ലാതെ), 1975ൽ Andere Zeichen (അന്യചിഹ്നങ്ങൾ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.[1]

യൂറോപ്പിലേയ്ക്ക്[തിരുത്തുക]

1967 ൽ അമേരിക്കയിൽ നിന്നും റോസ യൂറോപ്പിലേക്ക് വീണ്ടും താമസം മാറ്റി.വിയന്നയിൽ സ്ഥിരതാമസമാക്കിയതിന് ശേഷം അവർ ഡ്യൂസൽഡോർഫിലാണ് ശിഷ്ടകാലം ചിലവഴിച്ചത്.1972 മുതൽ നെല്ലി സാഷിലെ വൃദ്ധസദനത്തിൽ മരണം വരെ താമസിച്ചു. 1978 മുതൽ ആർത്രൈറ്റിസ് രോഗബാധയുടെ അവശതകൾ അവരെ വളരെയേറെ ബുദ്ധിമുട്ടിച്ചെങ്കിലും രോഗശയ്യയിലും എഴുത്തുതുടർന്ന അവർ ഗ്രന്ഥം സഹായിയ്ക്ക് പറഞ്ഞുകൊടുത്താണ് പൂർത്തിയാക്കിയത്.1988 ൽ അന്തരിച്ചു.[2]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://paribhaasha2016.blogspot.in/search/label/റോസ%20ഔസ്‌ലൻഡെർ
  2. "Rose Ausländer". Lyrikline.org. Literaturwerkstatt Berlin. n.d. Retrieved 11 May 2016.
"https://ml.wikipedia.org/w/index.php?title=റോസ_ഔസ്ലാൻഡർ&oldid=2835863" എന്ന താളിൽനിന്നു ശേഖരിച്ചത്