റോസ് ലില്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോസ് ലില്ലി
ശാസ്ത്രീയ വർഗ്ഗീകരണം edit
Kingdom: സസ്യലോകം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: അമരില്ലിഡേസി
Subfamily: Amaryllidoideae
Genus: Zephyranthes
Species:
Z. rosea
Binomial name
Zephyranthes rosea
Synonyms[1][2]
  • Amaryllis carnea Schult. & Schult.f.
  • Amaryllis rosea (Lindl.) Spreng. nom. illeg.
  • Atamasco rosea (Lindl.) Greene
  • Zephyranthes carnea (Schult. & Schult.f.) D.Dietr.

മഴലില്ലി, മെയ് ഫ്ളവർ, എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഒരു അലങ്കാരച്ചെടിയാണ് റോസ് ലില്ലി (റെയിൻ ലില്ലി റോസ്, Zephyranthes rosea) പതിനഞ്ച് മുതൽ ഇരുപത്തഞ്ച് സെന്റീമീറ്റർ വരെ ഉയരം വയ്ക്കുന്ന ചെടിയ്ക്ക് നെല്ലോലകളോട് സാമ്യമുള്ളതും നീണ്ട് മിനുസമാർന്നതുമായ പച്ച ഇലകളാണുള്ളത്. ഉള്ളിയോട് സാമ്യമുള്ള വിത്തുകളുടെ കൂട്ടം വേനൽക്കാലത്ത് സുഷുപ്താവസ്ഥയിൽ മണ്ണിനടിയിൽസ്ഥിതി ചെയ്യുന്നു. മഴക്കാലാരംഭത്തോടെ മുളച്ചു കൂട്ടമായ് പുഷ്പിക്കുന്നു.

ഘടന[തിരുത്തുക]

ഇലകൾക്കിടയിൽ നിന്ന് തണ്ട് നീണ്ട് അതിൽ ഒരു പുഷ്പം എന്നരീതിയിൽ പുഷ്പിക്കുന്ന ഈ ചെടി മഴലില്ലി വിഭാഗത്തിൽ റോസ് മഴ ലില്ലി എന്ന പേരിൽ അറിയപ്പെടുന്നു. മറ്റു ലില്ലി ചെടികളെ അപേക്ഷിച്ച് റോസ് മഴ ലില്ലിയ്ക്ക് വളരെ ചെറിയ പൂക്കളാണുള്ളത് പരമാവധി അഞ്ച് സെന്റീമീറ്റർ ചുറ്റളവ് വരുന്ന പുഷ്പങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ വാടിപ്പോകുകയും പുതിയ കാണ്ഢങ്ങളിൽ നിന്ന് ധാരാളമായി പുതിയപൂവുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കാലവർഷാവസനത്തോടെ ഉണങ്ങിപ്പോകുന്ന ചെടി അടുത്ത വർഷകാലത്തിനായി മണ്ണിനടിയിൽ വിത്തു രൂപത്തിൽ വിശ്രമം കൊള്ളുന്നു.[3]

ഉത്ഭവം[തിരുത്തുക]

ക്യൂബ, പോർട്ടോ റിക്കോ എന്നീ കരീബിയൻ രാജ്യങ്ങളിലാണ് ഉത്ഭവമെങ്കിലും അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, പസഫിക്ക് ദ്വീപുകൾ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ഇവ കാണപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Zephyranthes rosea Lindl". Tropicos.org, Missouri Botanical Garden. ശേഖരിച്ചത് August 7, 2011.
  2. "Zephyranthes rosea Lindl". The Plant List. ശേഖരിച്ചത് August 7, 2011.
  3. "ആർക്കൈവ് പകർപ്പ്". %5bhttps://web.archive.org/web/20140831194504/http://www.flowersofindia.net/catalog/slides/Rain%20Lily%20Rose.html Archived%5d 2014-08-31 at the %5b%5bWayback Machine%5d%5d.%5b%5bCategory:Webarchive template wayback links%5d%5d മൂലതാളിൽ നിന്നും 2014-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-25. {{cite web}}: Check |url= value (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോസ്_ലില്ലി&oldid=3675873" എന്ന താളിൽനിന്ന് ശേഖരിച്ചത്