റോസ് മേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ പ്രമുഖ സാഹിത്യകാരിയാണ് റോസ് മേരി.

ജീവിതരേഖ[തിരുത്തുക]

1956 ജൂൺ 22-നു കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. പിതാവ്: ഡോ. കെ.സി. ചാക്കോ (പാപ്പച്ചൻ) കടമപ്പുഴ. മാതാവ്: റോസമ്മ. പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, ചിദംബരം അണ്ണാമല സർവകലാശാല, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ഇന്ത്യാ ടുഡേ (മലയാളം) ടെലിവിഷൻ കറസ്പോണ്ടന്റായും ജോലിചെയ്തിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • വാക്കുകൾ ചേക്കേറുന്നിടം
  • ചാഞ്ഞുപെയ്യുന്ന മഴ
  • വേനലിൽ ഒരു പുഴ
  • വൃശ്ചികക്കാറ്റു വീശുമ്പോൾ
  • ഇവിടെ ഇങ്ങനെയുമൊരാൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോസ്_മേരി&oldid=3091141" എന്ന താളിൽനിന്ന് ശേഖരിച്ചത്