റോസ്മേരി ക്ലൂനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസ്മേരി ക്ലൂനി
റോസ്മേരി ക്ലൂനി 1954 ൽ
ജനനം(1928-05-23)മേയ് 23, 1928
മരണംജൂൺ 29, 2002(2002-06-29) (പ്രായം 74)
അന്ത്യ വിശ്രമംസെന്റ് പാട്രിക്സ് സെമിത്തേരി, മെയ്‌സ്‌വില്ലെ
തൊഴിൽ
 • ഗായിക
 • നടി
 • രചയിതാവ്
സജീവ കാലം1946–2002
അറിയപ്പെടുന്നത്വൈറ്റ് ക്രിസ്മസ്
കം ഓൺ-എ മൈ ഹൌസ്
ബോച്ച്-എ-മീ
മാംബോ ഇറ്റാലിയാനോ
ടെൻഡർലി
ഹാഫ് ആസ് മച്ച്
ഹെയ് ദേർ
ദിസ് ഓലെ ഹൗസ്
ജീവിതപങ്കാളി(കൾ)
(m. 1953; div. 1961)
(m. 1964; div. 1967)
കുട്ടികൾമിഗ്വൽ ഫെറർ ഉൾപ്പെടെ 5.
ബന്ധുക്കൾ
Musical career
വിഭാഗങ്ങൾ
ലേബലുകൾ
വെബ്സൈറ്റ്Rosemary Clooney Palladium website

റോസ്മേരി ക്ലൂനി (ജീവിതകാലം: മെയ് 23 1928 - ജൂൺ 29, 2002), ഒരു അമേരിക്കൻ ഗായികയും നടിയുമായിരുന്നു. "കം ഓൺ ഓൺ എ മൈ ഹൗസ്" എന്ന ഗാനത്തോടെ 1950 കളുടെ ആരംഭത്തിൽ അവർ സംഗീതരംഗത്തു പ്രാമുഖ്യം നേടി. ഇതിനേത്തുടർന്ന് "ബോച്ച്-എ-മി", "മാംബോ ഇറ്റാലിയാനോ", "ടെൻഡർലി", "ഹാഫ് ആസ് മച്ച്" ", "ഹേയ് ദേർ ", "ദിസ് ഒലെ ഹൗസ് " തുടങ്ങിയ പോപ്പ് ഗാനങ്ങൾ ആലപിച്ചു. ഒരു ജാസ് ഗായികയായും അവർ പേരെടുത്തിരുന്നു.

വിഷാദ രോഗത്തിന് അടിപ്പെടുകയും മയക്കു മരുന്നിൽ അഭയം കണ്ടെത്തുകയും ചെയ്തതിൻറെ ഫലമായി 1960 കളിൽ ക്ലോണിയുടെ ജീവിതം കടുത്തപ്രതിസന്ധിയിലൂടെ കടന്നു പോകുകയും അവസരങ്ങൾ കുറയുകയും ചെയ്തു. എന്നാൽ 1977 ൽ അവരുടെ വൈറ്റ് ക്രിസ്തുമസ് എന്ന ചിത്രത്തിലെ സഹനടനായിരുന്ന ബിംഗ് ക്രോസ്ബിയുടെ അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിൻറെ അമ്പതാം വാർഷികാഘോഷവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ റോസ്മേരി ക്ലൂനിയുടെ ജീവിതം വീണ്ടും തളിരിടുകയും 2002 ൽ അവരുടെ മരണം വരെ കലാരംഗത്തു നിറസാന്നിദ്ധ്യമായിത്തീരുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

കെൻറുക്കിയിലെ മെയ്സ്വില്ലെയിൽ മേരി ഫ്രാൻസിസ് (മുൻകാലത്ത്, ഗ്വിൽഫോയ്ലെ), ആൻഡ്രൂ ജോസഫ് ക്ലൂനി എന്നിവരുടെ മകളായി റോസ്മേരി ക്ലൂനി ജനിച്ചു. അവർ മാതാപിതാക്കളുടെ അഞ്ച് കുട്ടികളിൽ ഒരാളായിരുന്നു.[1] പിതാവ് ഐറിഷ്, ജർമ്മൻ വംശജനും മാതാവ് ഐറിഷ് വംശജയുമായിരുന്നു. അവൾ കത്തോലിക്കാ വിശ്വാസിയായി വളർത്തപ്പെട്ടു. ക്ലൂനിയ്ക്ക് 15 വയസുള്ളപ്പോൾ മാതാവും സഹോദരൻ നിക്കും കാലിഫോർണിയയിലേക്ക് താമസം മാറി. ക്ലൂനിയും അവരുടെ സഹോദരി ബെറ്റിയും പിതാവിനോടൊപ്പം തുടർന്നു. 1940-കളുടെ അവസാനത്തിൽ കുടുംബം ജോൺ ബ്രെറ്റ് റിച്ച്സൺ​ഭവനത്തിൽ താമസമുറപ്പിച്ചു. റോസ്മേരിയും ബെറ്റിയും കലാപ്രകടനങ്ങൾ നടത്തുകയും നിക്ക് ഒരു പത്രപ്രവർത്തകനും ടെലിവിഷൻ പ്രക്ഷേപണകർത്താവായും മാറുകയും ചെയ്തു. മിഗ്വൽ ഫെറർ, റഫായേൽ ഫെറർ ഉൾപ്പെടെയുള്ള അവരുടെ കുട്ടികളിൽ ചിലരും അനന്തരവൻ ജോർജ്ജ ക്ലൂനിയും ആദരണീയരായ അഭിനേതാക്കളായും കാലപ്രകടനക്കാരായും പേരെടുത്തിരുന്നു. 1945 ൽ, ക്ലോനീ സഹോദരിമാർക്ക് ഒഹിയോയിലെ സിൻസിനാറ്റിയിൽ റേഡിയോ സ്റ്റേഷനിൽ WLW ഗായികമാരായി ഇടം ലഭിച്ചു. റോസ്മേരിയുടെ പിൽക്കാല തൊഴിൽ ജീവിതത്തിൽ സഹോദരി ബെറ്റി ഒപ്പം ആലാപനം നടത്തിയിരുന്നു.

ഗാനാരംഗം[തിരുത്തുക]

പ്രധാന ലേഖനം: Rosemary Clooney discography

സിനിമാരംഗം[തിരുത്തുക]

Rosemary Clooney, Dean Martin and Jerry Lewis on TV's The Colgate Comedy Hour, 1952
 • ടോണി പോസ്റ്റർ ആൻറ് ഹിസ് ഓർക്കസ്ട്ര (1947 ഹ്രസ്വ ചിത്രം)
 • ദ സ്റ്റാർസ് ആർ സിംഗിംസ് (1953)
 • ഹിയർ കം ദ ഗേൾസ് (1953)
 • റെഡ് ഗാർട്ടേർസ് (1954)
 • വൈറ്റ് ക്രിസ്തുമസ് (1954)
 • ഡീപ് ഇൻ മൈ ഹാർട്ട് (1954; cameo appearance)
 • കോൺക്വസ്റ്റ് ഓഫ് സ്പേസ് (1955; uncredited archive footage)
 • ദ ജോക്കേർസ് വൈൽഡ് (1968 TV movie)
 • ട്വലൈറ്റ് തീയേറ്റർ (1982 TV movie)
 • സിസ്റ്റർ മാർ‌ഗരറ്റ് ആൻറ് ദ സാറ്റർഡേ നൈറ്റ് ലേഡിസ് (1987 TV movie)
 • റേഡിയോലാൻറ് മർഡേർസ് (1994)

അവലംബം[തിരുത്തുക]

 1. Severo, Richard (July 1, 2012). "Rosemary Clooney, Legendary Pop Singer, Dies at 74". The New York Times. Retrieved December 31, 2012.
"https://ml.wikipedia.org/w/index.php?title=റോസ്മേരി_ക്ലൂനി&oldid=3976096" എന്ന താളിൽനിന്ന് ശേഖരിച്ചത്