റോസെറ്റാ സ്റ്റോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബി സി 196 ൽ റ്റോളമിയുടെ ഒരു രാജശാസനം ആലേഖനം ചെയ്ത ഒരു ശിലാഫലകമാണ് റോസെറ്റാ സ്റ്റോൺ. ഈ ശാസനം പ്രാചീന ഈജിപ്റ്റ്‌ലെ ഹൈറോഗ്ലിഫ്, ഡെമോട്ടിക്, പ്രാചീന ഗ്രീക്ക് എന്നീ മൂന്ന് ഭാഷകളിലായിരുന്നു എഴുതിയിരുന്നത്. ഈ മൂന്നു ഭാഷകളിലും എഴുതിയ വാക്കുകൾ താരതമ്യം ചെയ്ത് അതുവരെ അജ്ഞാതമായിരുന്ന(undecipherable) ഈജിപ്റ്റിലെ ഹൈറോഗ്ലിഫ് ഭാഷ മനസ്സിലാക്കാൻ ഉപകരിച്ചു. ഇത് ആദ്യം സ്ഥാപിച്ചിരുന്നത് പ്രാചീന ഈജിപ്റ്റിലെ മെംഫിസ് എന്ന പട്ടണത്തിലെ ഒരു ക്ഷേത്രത്തിലായിരുന്നു. പിന്നീട് അത് മ്ധ്യകാലത്ത് അവിടെ നിന്നും നീക്കി ഭവന നിർമ്മാണത്തിനു ഉള്ള കല്ലായി ഉപയോഗിച്ചു. പിന്നീട് അതു 1799 ലാണ് ഈജിപ്റ്റിലോട്ടുള്ള ഫ്രെഞ്ച് എക്സ്പെഡിഷനിലെ ഒരു ഭടനായ പിയർ ഫ്രാൻസ്വാ ബുഷാർ കണ്ടെത്തുന്നത്.

"https://ml.wikipedia.org/w/index.php?title=റോസെറ്റാ_സ്റ്റോൺ&oldid=3098193" എന്ന താളിൽനിന്ന് ശേഖരിച്ചത്