റോസിന്റെ നിയമാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ക്രിസ്ത്യാനികൾക്കു വേണ്ടി ഫ്രാൻസിസ് റോസ് എഴുതിയ "മലങ്കര മാർത്തോമാശ്ലീഹായുടെ ഇടവകയുടെ കൽപനകൾ" എന്ന രചനയാണ് "റോസിന്റെ നിയമാവലി" എന്ന പേരിൽ അറിയപ്പെടുന്നത്.[1] [2][1] പ്രാചീന മലയാള രേഖയായ റോസിന്റെ നിയമാവലി (1606)യിൽ നസ്രാണിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ സുറിയാനി ഇല്ല.[3]

ഈ ഗ്രന്ഥം ആദ്യമായി അച്ചടിയിലെത്തുന്നത് 1976 ൽ രണ്ടു പ്രാചീന കൃതികൾ എന്ന ഗ്രന്ഥത്തിലാണ്. 1606 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ രൂപതാ നിയമാവലിക്കു കൂനൻ കുരിശു സത്യം വരെ കേരളസഭയിൽ പ്രാബല്യമുണ്ടായിരുന്നു. വത്തിക്കാൻ ഗ്രന്ഥശേഖരത്തിൽ ഇതിന്റെ പകർപ്പു സൂക്ഷിച്ചിട്ടുണ്ട്. 1792 നു മുമ്പ് തന്നെ ഈ പകർപ്പ് റോമിലെത്തിയിരിക്കാമെന്ന് സ്കറിയ സക്കറിയ നിരീക്ഷിക്കുന്നു.[4] 1792 ൽ റോമിലുണ്ടായിരുന്ന കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഇതുമുണ്ട്. അങ്കമാലി ദേവാലയം വിലയ്ക്കു വാങ്ങിയ ക‍ർമ്മലീത്ത മിഷണറിമാരായിരിക്കണം ഇതു റോമിലേക്കു കൊണ്ടു പോയത്. മിലാനിലെ അംബ്രോസിയൻ ഗ്രന്ഥശാലയിൽ ക്രമ നമ്പർ MSY 116 Sup. ആയി ഈ കൈയെഴുത്തുഗ്രന്ഥം സൂക്ഷിച്ചിരിക്കുന്നു.[4]

ഭാഷയും ലിപി വ്യവസ്ഥയും[തിരുത്തുക]

ആര്യ എഴുത്താണ് റോസിന്റെ നിയമാവലിയിൽ ഉപയോഗിച്ചിരിക്കുന്നത്. തമിഴ് ലിപികളുടെ വടിവിൽ മലയാളലിപികൾ എഴുതാനുള്ള ശ്രമം ഈ ഗ്രന്ഥങ്ങളിലുണ്ട്. ഇതിലുപയോഗിച്ചിരിക്കുന്ന ക - ത ഇവയുടെ ലിപികൾക്കു തമിഴ് ലിപികളോടു സാദൃശ്യമുണ്ട്. ഏ. ഓ എന്നിവ ഉപയോഗിക്കേണ്ടുന്ന സ്ഥാനങ്ങളിൽ എ, ഒ എന്നീ ഹ്രസ്വ ചിഹ്നങ്ങൾ ഉപയോഗിച്ചിരിക്കുന്നു. കെട്ടുപുള്ളികൾ (േ, ൊ) ഉപയോഗിച്ചു കാണുന്നില്ല. ഉദാ: തെറി - തേറി, കെട്ടു - കേട്ടു, പൊക, പോക, ലൊകം - ലോകം. "ഇത" (ഇത്), 'കണ്ട്'(കണ്ട്) എന്നിങ്ങനെ അകാര ചിഹ്നം കൊണ്ട് സംവൃതോകാരം രേഖപ്പെടുത്തുന്ന രീതിയാണ് ഈ ഗ്രന്ഥത്തിൽ. "അതു" (അത്) പോലെ ഉകാര ചിഹ്നവും ഉപയോഗിച്ചു കാണുന്നു. ലിപി പരമായി ധാരാളം സവിശേഷതകൾ ഉള്ള ഒരു ഗ്രന്ഥമാണിത്.[4]

പുതിയ പതിപ്പ്[തിരുത്തുക]

ലിപി പരമായ സവിശേഷതകൾ പരമാവധി നില നിറുത്തി 2019 ൽ ഈ ഗ്രന്ഥം പ്രാചീന ഗദ്യ മാതൃകകൾ ഉദയം പേരൂ‍ർ മുതൽ മിലാൻ വരെ എന്ന പേരിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പുറത്തിറക്കി.

അവലംബം[തിരുത്തുക]

  1. 1.0 1.1 വടക്കൻ പറവൂരെ കോട്ടക്കാവ് കത്തോലിക്കാ ദേവാലയത്തിന്റെ വെബ്സൈറ്റ്
  2. ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഓശാന പ്രസിദ്ധീകരണം, സ്കറിയ സക്കറിയ എഴുതിയ ഉപോദ്ഘാതം
  3. ഹെർമൻ ഗുണ്ടർട്ട് കേരളോല്പത്തിയും മറ്റും,
  4. 4.0 4.1 4.2 സക്കറിയ, സ്കറിയ (2019). പ്രാചീന ഗദ്യ മാതൃകകൾ. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം. pp. 130–131. ISBN 978-93-88992-38-1.
"https://ml.wikipedia.org/w/index.php?title=റോസിന്റെ_നിയമാവലി&oldid=3433886" എന്ന താളിൽനിന്ന് ശേഖരിച്ചത്