Jump to content

റോയൽ എൻഫീൽഡ് (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Royal Enfield
Public
വ്യവസായംAutomotive
സ്ഥാപിതം1955; 69 വർഷങ്ങൾ മുമ്പ് (1955) (as Enfield Motors)
ആസ്ഥാനംChennai, India[1]
പ്രധാന വ്യക്തി
  • Vinod K. Dasari
    (CEO)
ഉത്പന്നങ്ങൾRoyal Enfield Bullet, Royal Enfield Classic, Royal Enfield Meteor 350, Royal Enfield Himalayan, Royal Enfield Interceptor 650, Royal Enfield Continental GT
Production output
Increase 846,000 units (2018)[2]
വരുമാനംIncrease 8,965.00 കോടി (US$1.4 billion) (2018)[2]
Increase 2,808.00 കോടി (US$440 million) (2018)[2]
Increase 1,960 കോടി (US$310 million) (2018)[2]
മാതൃ കമ്പനിEicher Motors
വെബ്സൈറ്റ്www.royalenfield.com

തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ മോട്ടോർസൈക്കിൾ നിർമാണ കമ്പനിയാണ് റോയൽ എൻഫീൽഡ്. ഇതിന് "the oldest global motorcycle brand in continuous production (തുടർച്ചയായ ഉൽപാദനത്തിലുള്ള ഏറ്റവും പഴയ ആഗോള മോട്ടോർസൈക്കിൾ ബ്രാൻഡ്)" [3] എന്ന ടാഗ് ഉണ്ട്. ഇന്ത്യൻ വാഹന നിർമാതാക്കളായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ മദ്രാസ് മോട്ടോഴ്‌സ് ആണ് റോയൽ എൻഫീൽഡ് കമ്പനിയിൽ നിന്ന് ഇന്ത്യൻ നിർമ്മാണ ലൈസൻസ് നേടിയത്. [4] റോയൽ എൻഫീൽഡ് ബുള്ളറ്റ്, ക്ലാസിക് 350, മെറ്റിയർ 350, ക്ലാസിക് 500, ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ തുടങ്ങി നിരവധി ക്ലാസിക് രൂപത്തിലുള്ള മോട്ടോർസൈക്കിളുകൾ കമ്പനി നിർമ്മിക്കുന്നു. റോയൽ എൻ‌ഫീൽഡ് ഹിമാലയൻ പോലുള്ള സാഹസിക ഓഫ്‌റോഡിംഗ് മോട്ടോർസൈക്കിളുകളും അവർ നിർമ്മിക്കുന്നു. സിംഗിൾ സിലിണ്ടർ, ഇരട്ട സിലിണ്ടർ എഞ്ചിനുകൾ ഇവരുടെ മോട്ടോർസൈക്കിളുകളിൽ സജ്ജീകരിച്ചിരിക്കുന്നു. 1901-ൽ തുടക്കം കുറിച്ച റോയൽ എൻഫീൽഡ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോർസൈക്കിൾ ബ്രാൻഡാണ്. അതേപോലെ റോയൽ എൻഫീൾഡിന്റെ ബുള്ളറ്റ് മോഡൽ എക്കാലത്തെയും ദൈർഘ്യമേറിയ മോട്ടോർ സൈക്കിൾ ബ്രാന്ഡ് ഉത്പാദനമാണ്.

ചരിത്രം

[തിരുത്തുക]
പ്ലെയിൻ "എൻ‌ഫീൽഡ്" ടാങ്ക് ബാഡ്ജ് ഉള്ള ബുള്ളറ്റ്
റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇലക്ട്ര 350, 2004
റോയൽ എൻഫീൽഡ് ക്ലാസിക് 350, 2010 മോഡൽ
1995 മുതൽ 2014 ആദ്യം വരെ ഉപയോഗിച്ച ലോഗോ
റോയൽ എൻഫീൽഡ് ബുള്ളറ്റ്, ലേക്ക് റിവാൽസർ. 2010

1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിനുശേഷം പുതിയ സർക്കാർ തങ്ങളുടെ സൈന്യത്തിന് രാജ്യത്തിന്റെ അതിർത്തിയിൽ പട്രോളിംഗ് നടത്താൻ അനുയോജ്യമായ മോട്ടോർ സൈക്കിൾ തേടി. 1952 ൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഈ ജോലിയ്ക്ക് ഏറ്റവും അനുയോജ്യമായ ബൈക്കായി തിരഞ്ഞെടുത്തു. 1954 ൽ 350 സിസി മോഡലിന്റെ 800 എണ്ണം വാങ്ങാൻ സർക്കാർ ഉത്തരവിട്ടു. 1955 ൽ റെഡ്ഡിച്ച് കമ്പനി ഇന്ത്യയിലെ മദ്രാസിലെ (ഇപ്പോൾ ചെന്നൈ) മദ്രാസ് മോട്ടോഴ്‌സുമായി സഹകരിച്ച് റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിൾ നിർമ്മിക്കാൻ 'എൻഫീൽഡ് ഇന്ത്യ' രൂപീകരിച്ചു. ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി എൻ‌ഫീൽഡ് ഇന്ത്യയ്ക്ക് ടൂളിംഗ് വിറ്റു. [5] 1962 ആയപ്പോഴേക്കും എല്ലാ ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടു. ഇന്ത്യൻ എൻ‌ഫീൽഡ് 1960 ലെ എഞ്ചിൻ ഉപയോഗിക്കുന്നു. വ്യത്യസ്ത മാർക്കറ്റ് സെഗ്‌മെന്റുകൾക്കായി നിരവധി മോഡലുകൾക്കൊപ്പം റോയൽ എൻ‌ഫീൽഡ് ഇപ്പോഴും പഴയ രൂപത്തിൽ 350 സിസി 500 സിസി മോഡലുകളും നിർമ്മിക്കുന്നു. [6]

1990 ൽ റോയൽ എൻഫീൽഡ് ഇന്ത്യയിലെ ഒരു ഓട്ടോമോട്ടീവ് കമ്പനിയായ ഐഷർ ഗ്രൂപ്പുമായി സഹകരിച്ച് തുടങ്ങുകയും 1994 ൽ രണ്ട് കമ്പനികളും ലയിക്കുകയും ചെയ്തു. ബൈക്കുകൾക്ക് പുറമെ വാണിജ്യ വാഹനങ്ങളുടെയും ഓട്ടോമോട്ടീവ് ഗിയറുകളുടെയും നിർമ്മാണത്തിലും വിൽപ്പനയിലും ഐഷർ ഗ്രൂപ്പ് പങ്കാളിയാണ്. 1990 കളിൽ റോയൽ എൻഫീൽഡിന് ബുദ്ധിമുട്ടുകൾ നേരിടുകയും 2002 ൽ അവരുടെ ജയ്പൂർ ഫാക്ടറി പൂട്ടുകയും ചെയ്തു. 2013 ഓടെ കമ്പനി ചെന്നൈ നഗരപ്രാന്തമായ ഒറഗഡാമിൽ ഒരു പുതിയ പ്രാഥമിക ഫാക്ടറി തുറന്നു. 2017-ൽ വള്ളം വാഗഡലിലെ ഒറഗഡത്തിൽ (പ്രതിവർഷം 600,000 വാഹനങ്ങൾ ശേഷി) സമാനമായ മറ്റൊരു പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്തു. അതോടെ തിരുവോട്ടിയൂരിലെ യഥാർത്ഥ ഫാക്ടറി ദ്വിതീയമായി മാറി. അവിടെ പരിമിതമായ ചില മോട്ടോർ സൈക്കിൾ മോഡലുകൾ നിർമ്മിക്കുന്നത് തുടരുന്നു.

റോയൽ എൻഫീൽഡ് മറ്റൊരു കമ്പനി ഏറ്റെടുക്കുന്നതായി 2015 മെയ് മാസത്തിൽ പ്രഖ്യാപിച്ചു. മുമ്പ് റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി കഫെ റേസറിന്റെ ചേസിസ് വികസിപ്പിച്ചെടുത്ത യുകെ മോട്ടോർ സൈക്കിൾ ഡിസൈൻ ആന്റ് മാനുഫാക്ചറിംഗ് കമ്പനിയായ ഹാരിസ് പെർഫോമൻസ് പ്രൊഡക്ട്സ്ആണ് ഏറ്റേടുത്തത്.

റോയൽ എൻഫീൽഡ് നിലവിൽ 50 ലധികം രാജ്യങ്ങളിൽ മോട്ടോർ സൈക്കിളുകൾ വിൽക്കുന്നു. 2015 ൽ ആഗോള വിൽപ്പനയിൽ റോയൽ എൻഫീൽഡ് ഹാർലി-ഡേവിഡ്‌സണെ മറികടന്നു. [7]

Continental GT 535 2014
2014 കോണ്ടിനെന്റൽ ജിടി 535

ബുള്ളറ്റ് 500, ക്ലാസിക് 500, കോണ്ടിനെന്റൽ ജിടി 535 കഫെ റേസർ എന്നീ മൂന്ന് ബൈക്കുകളെ ചെയ്യാൻ ഉദ്ദേശിച്ച് റോയൽ എൻഫീൽഡ് മോട്ടോഴ്‌സ് 2015 ഓഗസ്റ്റിൽ വിസ്‌കോൺസിൻ മിൽവാക്കിയിൽ നോർത്ത് അമേരിക്കൻ ആസ്ഥാനവും ഡീലർഷിപ്പും സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. റോയൽ എൻഫീൽഡിന്റെ യുഎസിലെ ആദ്യത്തെ കമ്പനി ഉടമസ്ഥതയിലുള്ള സ്റ്റോറായിരിക്കും ഡീലർഷിപ്പ് എന്ന് റോയൽ എൻഫീൽഡ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് റോഡ് കോപ്‌സ് പറഞ്ഞു. [8] മിൽ‌വാക്കി മുതൽ അമേരിക്കൻ നഗരങ്ങളിൽ നൂറോളം ഡീലർഷിപ്പുകൾ സ്ഥാപിക്കാൻ കമ്പനി ആഗ്രഹിക്കുന്നതായി ഫറയുന്നു.

"ഞാൻ ഇവിടെ താമസിക്കുന്നു, അതിനാൽ എനിക്ക് പക്ഷപാതിത്വമുണ്ട്. എന്നിരുന്നാലും എന്റെ മനസ്സിൽ, മിൽ‌വാക്കി അമേരിക്കൻ ഐക്യനാടുകളിലെ മോട്ടോർ സൈക്ലിംഗിന്റെ കേന്ദ്രമാണ്”, മുൻ ഹാർലി-ഡേവിഡ്‌സൺ എക്സിക്യൂട്ടീവ് ആയിരുന്ന കോപ്‌സ് പറഞ്ഞു. “ഇത് ഞങ്ങളുടെ ആദ്യത്തെ മുൻനിര ഡീലർഷിപ്പായിട്ടാണ് ഞങ്ങൾ കാണുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീട് 2015 ഓഗസ്റ്റിൽ ഐഷർ ഇന്തോനേഷ്യയിൽ പ്രവേശനം പ്രഖ്യാപിച്ചു. മിഡ്-സൈസ് (250–750 സിസി) മോട്ടോർ സൈക്കിൾ വിഭാഗത്തിലെ ആഗോള തന്ത്രങ്ങളുടെ ഭാഗമായി, തുടക്കത്തിൽ ജക്കാർത്തയിലെ ഒരു ഡീലർഷിപ്പിൽ നിന്ന് റീട്ടെയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യയിൽ മോട്ടോർ സൈക്കിൾ വിപണിയിൽ ഇടിവുണ്ടായിട്ടും 2015 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ റോയൽ എൻഫീൽഡിന്റെ ആഭ്യന്തര വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 50% കൂടുതലാണ്.

2015 വെള്ളപ്പൊക്കം

[തിരുത്തുക]

ചെന്നൈയിലെ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം സംഭവിച്ച 2015 നവംബറിൽ റോയൽ എൻഫീൽഡിന്റെ ഉത്പാദനം 4,000 മോട്ടോർ സൈക്കിളുകൾ ആയി കുറയ്ക്കാൻ കാരണമായി, തുടർന്ന് ഡിസംബർ 1 ന് തിരുവോട്ടിയൂരിലെയും ഒറഗഡാമിലെയും പ്ലാന്റുകളും ചെന്നൈയിലെ കമ്പനി ഓഫീസുകളും അടച്ചുപൂട്ടി. ഡിസംബർ 7 ന് ഉത്പാദനം 50% ശേഷിയിൽ പുനരാരംഭിച്ചു, ഡിസംബർ 14 ന് രണ്ട് പ്ലാന്റുകളുടെയും പ്രവർത്തനം സാധാരണ നിലയിലായി.

ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജി.ടി

[തിരുത്തുക]

റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്ക് കരുത്തേകുന്നതിനായി 650 സിസി ഇരട്ട-സിലിണ്ടർ എഞ്ചിൻ 2017 നവംബറിൽ ഇംഗ്ലണ്ടിലെ ലീസെസ്റ്റർഷെയറിലെ അവരുടെ സാങ്കേതിക കേന്ദ്രത്തിൽ അനാച്ഛാദനം ചെയ്തു. 2017 നവംബർ 7 ന് ഇറ്റലിയിൽ നടന്ന മിലാൻ മോട്ടോർസൈക്കിൾ ഷോയിൽ ഇത് പ്രദർശിപ്പിച്ചു. അവിടെ 650 സിസി എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് മോട്ടോർസൈക്കിളുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവ പുറത്തിറക്കി. [9] രണ്ട് മോഡലുകളും 2018 നവംബറിൽ യുഎസ് വിപണിയിൽ അവതരിപ്പിച്ചു. [10] [11] ഹോണ്ടയ്ക്ക് ഇന്റർസെപ്റ്റർ എന്ന പേരിൽ യുഎസിൽ വ്യാപാരമുദ്രയുള്ളതിനാൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇന്റർസെപ്റ്റർ INT650 എന്ന പേരിൽ വിപണനം ചെയ്യുന്നു. [12] 650 സിസി ട്വിൻസ് നിലവിൽ (2020–2021) ഗ്രേറ്റ് ബ്രിട്ടനിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളാണ്. 

2020 മെറ്റീരിയർ 350

[തിരുത്തുക]

റോയൽ എൻഫീൽഡ് 2020 നവംബർ 6 ന് ക്രൂസർ മോട്ടോർസൈക്കിളുകളുടെ ഒരു പുതിയ നിര പുറത്തിറക്കി. ആ വർഷം ആദ്യം നിർത്തലാക്കിയ തണ്ടർബേഡ് 350, 350 എക്സ് സീരീസുകൾക്ക് പകരനാണ് ഇത് അവതരിപ്പിച്ചത്. ഇത് 349 സിസി സിംഗിൾ ഓവർഹെഡ് ക്യാംഷാഫ്റ്റ് സിസ്റ്റം (എസ്‌എ‌എച്ച്‌സി) ഉൾക്കൊള്ളുന്ന സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നു. [13] ട്രിപ്പർ നാവിഗേഷൻ സംവിധാനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ റോയൽ എൻഫീൽഡാണിത്. [14]

നിർമ്മാണ പ്ലാന്റുകൾ

[തിരുത്തുക]
  1. തിരുവോട്ടിയൂർ, ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ [15]
  2. ഒറഗ്രഡാം ഇൻഡസ്ട്രിയൽ കോറിഡോർ, ഒറഗ്രഡാം, ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
  3. സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്ക്, വല്ലം വഡഗൽ, ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ [16]
  4. കാമ്പാന, ബ്യൂണസ് അയേഴ്സ്, അർജന്റീന [17]

ഇതും കാണുക

[തിരുത്തുക]
  • റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ പട്ടിക

അവലംബം

[തിരുത്തുക]
  1. "Royal Enfield Ltd India". Retrieved 1 October 2019.
  2. 2.0 2.1 2.2 2.3 "Royal Enfield Motorcycles – Data & Facts 2019". 6 August 2019.
  3. Can the oldest global motorcycle brand become sexy & cool to draw in a younger audience?, Economic Times, 23 December 2017.
  4. Sinha, Varun (15 January 2014). "Royal Enfield's success boosts Eicher Motors fortunes". NDTV. Retrieved 7 November 2015.
  5. "History | Royal Enfield | "Made Like A Gun", Since 1901". Royal Enfield Australia (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-03.
  6. "History". Royal Enfield – Official Website. Retrieved 4 November 2015.
  7. Balachandran, Manu (22 February 2015). "How Royal Enfield won over the Indian motorcyclist—and now looks unstoppable". Quartz. Retrieved 1 November 2015.
  8. Nabanita Singha Roy (18 January 2015). "Royal Enfield President rides a Continental GT". RushLane. Archived from the original on 2019-12-16. Retrieved 30 October 2015.
  9. "Royal Enfield Enters New Era With Two 650s, the Interceptor and Continental GT". 8 November 2017.
  10. "2019 Royal Enfield Interceptor 650 and Continental GT | Road Test Review". 5 October 2018.
  11. "2019 Royal Enfield Continental GT 650 First Ride". 18 November 2018.
  12. "2019 Royal Enfield INT650 First Ride". 26 November 2018.
  13. "Royal Enfield Meteor 350: How Different Is The New Engine?". carandbike (in English). Retrieved 2021-02-03.{{cite web}}: CS1 maint: unrecognized language (link)
  14. "Meet Royal Enfield's Tripper On-Board Navigation System". RideApart.com (in ഇംഗ്ലീഷ്). Retrieved 2021-02-03.
  15. "Royal Enfield – Official Website". royalenfield.com (in ഇംഗ്ലീഷ്). Archived from the original on 2017-07-28. Retrieved 2017-06-10.
  16. www.ETAuto.com. "Royal Enfield to double its production capacity; setting up third plant in Tamil Nadu – ET Auto". ETAuto.com (in ഇംഗ്ലീഷ്). Retrieved 2017-06-10.
  17. Clarín.com. "Motos: Royal Enfield comienza a fabricar en la Argentina". www.clarin.com (in സ്‌പാനിഷ്). Retrieved 2020-09-08.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോയൽ_എൻഫീൽഡ്_(ഇന്ത്യ)&oldid=4072970" എന്ന താളിൽനിന്ന് ശേഖരിച്ചത്