റോയൽ ആൽബർട്ട് ഡോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Royal Albert Dock
Waterfront of the Royal Albert Dock, Liverpool
റോയൽ ആൽബർട്ട് ഡോക്ക് is located in Liverpool
റോയൽ ആൽബർട്ട് ഡോക്ക്
Location of Royal Albert Dock within Liverpool
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംLiverpool
നിർദ്ദേശാങ്കം53°24′1.08″N 2°59′33.72″W / 53.4003000°N 2.9927000°W / 53.4003000; -2.9927000
Current tenantsThe Beatles Story, Merseyside Maritime Museum, Tate Liverpool
നിർമ്മാണം ആരംഭിച്ച ദിവസം1841
പദ്ധതി അവസാനിച്ച ദിവസം1846 (official opening), 1847 (structural completion)
ചിലവ്£782,265
ഉടമസ്ഥതAlbert Dock Company Ltd
സാങ്കേതിക വിവരങ്ങൾ
തറ വിസ്തീർണ്ണം1.29m sq ft (warehouse space), 7.75 acres (dock basin area)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിJesse Hartley, Philip Hardwick

ആൽബർട്ട് ഡോക്കിന് ഇംഗ്ലണ്ടിൻറെ ചരിത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. ബ്രിട്ടീഷുകാർ ലോകം ഭരിച്ചിരുന്ന കൊളോണിയൽ കാലഘട്ടത്തിൽ ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായിരുന്നു ഇത്. 1846ൽ ലിവർപൂൾ പട്ടണത്തിൽ പണികഴിപ്പിച്ച ഈ തുറമുഖം അതിൻറെ നിർമ്മാണ വൈദഗ്ദ്യം കൊണ്ടും സാങ്കേതിക മികവുകൊണ്ടും ഏറെ മുന്നിലായിരുന്നു.

കപ്പലുകളിൽ നിന്നും നേരിട്ട് തുറമുഖത്തെ ഗോഡൗണുകളിലേക്ക് ചരക്ക് നീക്കം ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും മറ്റു ബ്രിട്ടീഷ് കോളനികളിൽ നിന്നുമുള്ള പരുത്തി, സിൽക്ക്, പുകയില, തേയില തുടങ്ങിയ ഉല്പന്നങ്ങൾ ഇവിടെയെത്തി. ബ്രിട്ടന്റെ അക്കാലത്തെ സാമ്പത്തിക വരുമാനത്തിൻറെ പ്രധാന ശ്രോതസ്സ് ഈ തുറമുഖമായിരുന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നേവിയുടെ പ്രധാന കേന്ദ്രമായും ആൽബർട്ട് ഡോക്ക് പ്രവർത്തിച്ചു. യുദ്ധത്തിൻറെ ഭാഗമായി വ്യോമാക്രമണങ്ങളിൽ തുറമുഖത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടന്റെയും ആൽബർട്ട് ഡോക്കിന്റെയും സ്ഥിതി പരുങ്ങലിലായി. സാമ്പത്തികമായും സാങ്കേതികമായും ഏറെ നഷ്ടം സഹിച്ച തുറമുഖം 1972ൽ പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിച്ചു.

ഇന്ന് ബ്രിട്ടണിലെ പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രമാണ് റോയൽ ആൽബർട്ട് ഡോക്ക്. തകർന്ന കെട്ടിടങ്ങളെല്ലാം പഴയപോൾത്തന്നെ പുനർനിർമ്മിച്ചു. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനു വേണ്ടി ധാരാളം കടകളും ഹോട്ടലുകളും ഉണ്ടായി. പഴയ പണ്ടകശാലകൾ റസ്റോറന്റുകളായും ഉല്ലാസ കേന്ദ്രങ്ങളായും പുനർനിർമ്മിക്കപ്പെട്ടു. യുനെസ്കോ അംഗീകരിച്ച World Heritage Maritime Mercantile City ആണ് ലിവർപൂളിലെ റോയൽ ആൽബർട്ട് ഡോക്ക്.

"https://ml.wikipedia.org/w/index.php?title=റോയൽ_ആൽബർട്ട്_ഡോക്ക്&oldid=3354715" എന്ന താളിൽനിന്ന് ശേഖരിച്ചത്