റോമൻ സംഖ്യകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വളരെ വിചിത്രമായ ഒരു സംഖ്യാശാസ്ത്രമാണ് റോമൻ സംഖ്യാ സമ്പ്രദായം.സ്ഥാനവില ഇല്ലാത്തതും പൂജ്യം ഉപയോഗിക്കാത്തതും അക്കങ്ങൾക്ക് പകരമായി ചിഹ്നങ്ങളുപയോഗിക്കുന്ന സംഖ്യാശാസ്ത്രമാണിത് .

പ്രധാന അക്കങ്ങൾക്കായുള്ള ചിഹ്നങ്ങൾ :-

1. = l, 2. = ll, 3. = lll, 4. = lV, 5. = V, 6. = Vl, 7. = Vll, 8. = Vlll, 9. = lX, 10. = X.

ഒരു ചിഹ്നത്തിന്റെ മുകളിൽ ഒരു വര (-) ഇട്ടാൽ ആ സംഖ്യയുടെ 1000 മടങ്ങിനെ സൂചിപ്പിക്കുന്നു .

ഉദാ :- V എന്ന സംഖ്യയുടെ മുകളിൽ വരയിട്ടാൽ അത് 5000 ആവും.

ഒരു സംഖ്യയുടെ ഇടത് വശത്ത് എഴുതുന്ന ചെറിയ സംഖ്യ കുറയ്ക്കുകയും വലതുവശത്തെഴുതുന്ന ചെറിയ സംഖ്യ കൂട്ടുകയും വേണം .

lV - 5-1 = 4, VI - 5+1 = 6, XL - 50-10 = 40, LX - 50+10 = 60, CD - 500-100 = 400, CM -1000-100 = 900,

X =10, XX =20, XXX =30, എന്നാൽ 40 എന്നത് XXXX അല്ല. പകരം XL ആണ് .

ഒരു ചിഹ്നം ഒരു സംഖ്യയിൽ മൂന്നു പ്രാവശ്യത്തിലധികം ഉപയോഗിക്കാൻ പാടില്ല .

"https://ml.wikipedia.org/w/index.php?title=റോമൻ_സംഖ്യകൾ&oldid=3199974" എന്ന താളിൽനിന്ന് ശേഖരിച്ചത്