റോമൻ വിഡോ
Roman Widow | |
---|---|
Dis Manibus | |
![]() | |
കലാകാരൻ | Dante Gabriel Rossetti |
പൂർത്തീകരണ തീയതി | 1874 |
തരം | Oil paint on canvas |
അളവുകൾ | 104.8 cm × 93.3 cm (41 1⁄2 in × 36 1⁄2 in) |
സ്ഥാനം | Museo de Arte de Ponce, Ponce, Puerto Rico |
1874-ൽ ഇംഗ്ലീഷ് പ്രീ-റാഫേലൈറ്റ് ആർട്ടിസ്റ്റ് ദാന്തെ ഗബ്രിയൽ റോസെറ്റി വരച്ച ക്യാൻവാസ് പെയിന്റിംഗാണ് റോമൻ വിഡോ അല്ലെങ്കിൽ ഡിസ് മാനിബസ്. പ്യൂർട്ടോ റിക്കോയിലെ മ്യൂസിയോ ഡി ആർട്ടെ ഡി പോൺസിന്റെ ശേഖരത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.
ഒരു യുവ റോമൻ വിധവയായി മോഡലായ അലക്‌സാ വൈൽഡിംഗിനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. പരേതനായ ഭർത്താവിന്റെ ശവകുടീരത്തിന് സമീപം ഇരുന്നു കൊണ്ട് അവർ പ്രമാണയോഗ്യമായ വിലാപ വസ്ത്രം ധരിച്ച് ഓരോ കൈകൊണ്ടും രണ്ട് ചെറിയ കിന്നരങ്ങളിൽ ഒരു വിലാപകാവ്യം വായിക്കുന്നു. പിങ്ക് റോസാപ്പൂക്കൾ, വീനസിന്റെ പൂക്കളും പുഷ്പചക്രവും കിന്നരവും സ്നേഹത്തിന്റെ പ്രതീകവുമാണ്. [1]
അവലംബം[തിരുത്തുക]
- ↑ "Roman Widow". The Rossetti Archive. ശേഖരിച്ചത് 19 February 2020.