റോമൻ കുംലിക്
ഉക്രേനിയൻ നാടോടി, ഫിൽഹാർമോണിക് സംഗീതജ്ഞനും നാടോടി ഉപകരണ നിർമ്മാതാവും "ചെറെമോഷ്" [ukr. Черемош, pol. Czeremosz] എന്ന നാടോടി ബാൻഡിന്റെ സ്ഥാപകനും ആയിരുന്നു റോമൻ കുംലിക്. (ജ: 1948 ഡിസം. 4 — മ: 2014 ജനു. 22) [1]വെർകോവിനയിലെ മ്യൂസിയം ഓഫ് മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ് ആന്റ് ഹട്‌സൽസ് ലൈഫ്സ്റ്റൈലിന്റെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.[2]പരമ്പരാഗത വസ്ത്രങ്ങൾ, ഹട്‌സുൾ സെറാമിക്സ്, ഗാർഹിക വസ്തുക്കൾ, വാദ്യോപകരണങ്ങൾ (ഉദാ. ട്രെംബിറ്റ, വയലിൻ, സിംബലോം, ഹർഡി-ഗുർഡി, ബാഗ്‌പൈപ്പുകൾ, അക്കാഡിയനുകൾ, വ്യത്യസ്ത തരം പൈപ്പുകൾ) പോലുള്ള പ്രദർശനങ്ങൾ 30 വർഷത്തിലേറെയായി ശേഖരിച്ചു.[3]അദ്ദേഹത്തിന്റെ മരണശേഷം മ്യൂസിയവും സംഗീത പരിപാടികളും അദ്ദേഹത്തിന്റെ കുടുംബം വിജയകരമായി തുടർന്നു.
നിരവധി യുവ നാടോടി സംഗീതജ്ഞർക്ക് അദ്ധ്യാപകനായിത്തീർന്ന അദ്ദേഹം 30 വ്യത്യസ്ത വാദ്യോപകരണങ്ങൾ വായിക്കുകയും രാജ്യത്തും വിദേശത്തും ധാരാളം സംഗീതകച്ചേരികൾ നടത്തുകയും ചെയ്തു. [4]
അവലംബം
[തിരുത്തുക]- ↑ www.stelmaszczuk.pl, Marcin Stelmaszczuk -. "The Saint Nicholas Orchestra - discography - huculskie muzyki". www.mikolaje.lublin.pl (in ഇംഗ്ലീഷ്). Retrieved 2018-02-10.
- ↑ "Roman Kumlyk Hutsul Musical Instruments Museum | Green Ukraine". green-ukraine.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-02-10.
- ↑ "Hutsul household, ethnography and musical instruments museum of Roman Kumlyk — Museum Circle of Prykarpattja". en.museum.if.ua. Retrieved 2018-02-10.
- ↑ Ashley, Hardaway (2011). Ukraine (1st ed.). [United States]: Other Places Publishing. ISBN 1935850040. OCLC 793819244.