റോബർട്ട് വെഞ്ചുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് വെഞ്ചുറി
ജനനം 25 ജൂൺ 1925
ഫിലഡെൽഫിയ, പെൻസിൽവാനിയ
പുരസ്കാര(ങ്ങൾ) പ്രിറ്റ്സ്കർ പുരകാരം (1991), വിൻസെന്റ് സ്കള്ളി പുരസ്കാരം (2002)
വാനാ വെഞ്ചുറി ഭവനം

ലോകപ്രശസ്തനായ അമേരിക്കൻ വാസ്തുശില്പിയാണ് വെഞ്ചുറി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റോബർട്ട് വെഞ്ചുറി ജൂനിയർ ( ഇംഗ്ലീഷ്:Robert Charles Venturi, Jr ). 1925 ജൂൺ 25ന് ഫിലഡെൽഫിയയിലാണ് വെഞ്ചുറി ജനിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ അമെരിക്കൻ വാസ്തുശില്പികളിൽ അദ്വിതീയനായിരുന്ന ഇദ്ദേഹം വെഞ്ചുറി സ്കോട്ട് ബ്രൗൺ സംഘത്തിന്റെ സ്ഥാപകരിൽ പ്രധാനിയായിരുന്നു.

തന്റെ പത്നിയും ആർക്കിടെൿറ്റുമായ ഡെനിസ് സ്കോട്ട് ബ്രൗണുമായ് ചേർന്ന് ഇദ്ദേഹം നിരവധി മന്ദിരങ്ങൾ രൂപകല്പന ചെയ്ത്തിട്ടുണ്ട്. അമേരിക്കൻ വാസ്തുവിദ്യയ്ക്ക് ഇദ്ദേഹം നൽകിയ സംഭാവനകൾ അനവധിയാണ്. 1991ൽ പ്രിറ്റ്സ്കർ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തി.[1]

"കുറവ് വിരസമാണ്" (Less is Bore) എന്ന അദ്ദേഹത്തിന്റെ തത്ത്വം ആധുനികാനതര വാസ്തുവിദ്യയുടെ (Postmodern architecture) അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നാണ്. ലുഡ്വിഗ് വാന് ഡെ റോയുടെ "കുറവേ അധികം" എന്ന ആശയത്തിനെതിരായിരുന്നു അത്.

വാസ്തുവിദ്യ[തിരുത്തുക]

1960കളിൽ അമേരിക്കൻ മന്ദിരങ്ങളിൽ വ്യാപകമായ് പ്രയോഗ്ഗിച്ചുകൊണ്ടിരുന്നതും, പലപ്പോഴും വിരസമായതുമായ ആധുനിക വാസ്തു ശൈലിയിൽ നിന്ന് രാഷ്ട്രത്തെ പുനഃപ്രഷണം ചെയ്യുന്നതിന് വെഞ്ചുറി അധ്വാനിച്ചിരുന്നു എന്ന് നിസ്സംശയം പറയാം.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബർട്ട്_വെഞ്ചുറി&oldid=1762159" എന്ന താളിൽനിന്നു ശേഖരിച്ചത്