റോബർട്ട് വാൾസർ
Robert Otto Walser | |
---|---|
ജനനം | Biel/Bienne, Switzerland | 15 ഏപ്രിൽ 1878
മരണം | 25 ഡിസംബർ 1956 near Herisau, Switzerland | (പ്രായം 78)
തൊഴിൽ | Writer |
ദേശീയത | Swiss |
സാഹിത്യ പ്രസ്ഥാനം | Modernism |
ഫയ്ത്തോൻ(Feuilleton) എന്ന രചനാരീതി പിന്തുടർന്ന ഒരു സ്വിസ് എഴുത്തുകാരനായിരുന്നു റോബർട്ട് വാൾസർ (Robert Walser) (ജനനം-1878, ബിയേൽ, ബേൺ; മരണം- 1956 ഡിസംബർ 25) [1] 14ആം വയസിൽ ബാങ്കിൽ ജോലിക്കു കയറി. ചെറിയകാലയളവുകളിലായി സ്യൂറിക്, ബെർലിൻ, ബിയേൽ, ബാസ്ൽ, ബേൺ തുടങ്ങിയ നഗരങ്ങളിൽ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്തു.1929 ൽ സ്കീസോഫ്രീനിയ നിർണയിക്കപ്പെട്ടതിനെത്തുടർന്ന് ദീർഘകാലം മനോരോഗാശുപത്രിയിൽ കഴിഞ്ഞു. 20 ആം വയസ്സിൽ ആരംഭിച്ച സാഹിത്യ രചന 1933 വരെ സജീവമായി തുടർന്നു. നാലു നോവലുകൾ, ധാരാളം കഥകൾ, കവിതകൾ, കുറിപ്പുകൾ, രേഖാ ചിത്രങ്ങൾ, കലാ വിവരണങ്ങൾ, പത്രക്കുറിപ്പുകൾ എന്നിവ വാൾസറുടേതായുണ്ട്. അതിസൂക്ഷ്മമായി പെൻസിൽ കൊണ്ട് കുത്തിക്കുറിച്ച 526 കടലാസുകളിലെ കുറിപ്പുകളുടെ അർഥം ഇപ്പോഴും കണ്ടെത്തിക്കൊണ്ടൊരിക്കുകയാണ്. ഫയ്ത്തോൻ എന്ന ഫ്രഞ്ച് വാക്കിന്റെ അർഥം ചെറിയ കടലാസ് എന്നാണ്. സത്യമായ കാര്യങ്ങൾ, ചെറിയ നേരം കൊണ്ട് പറയുന്ന രീതിയാണിത്. വാൾസറിന്റെ രചനകളധികവും ഫയ്ത്തോൻ രീതിയിലായിരുന്നു. ജീവിച്ചിരിക്കുമ്പോൾ 'നടത്തം' എന്ന ഒരു കഥമാത്രമാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്.[1]
വാൾസറെ 1956-ലെ ക്രിസ്തുമസ് ദിവസം മഞ്ഞു മൂടിയ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.[2]
അവലംബങ്ങൾ
[തിരുത്തുക]- Pages using the JsonConfig extension
- CS1 maint: year
- Articles with BNE identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with MusicBrainz identifiers
- Articles with RKDartists identifiers
- Articles with ULAN identifiers
- Articles with RISM identifiers
- Articles with TLS identifiers