റോബർട്ട് മൈക്കിലിസ് വോൺ ഓൾഷൗസെൻ

ഒരു ജർമ്മൻ സ്വദേശിയായ പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായിരുന്നു റോബർട്ട് മൈക്കിലിസ് വോൺ ഓൾഷൗസെൻ (ജീവിതകാലം: 3 ജൂലൈ 1835 - 1 ഫെബ്രുവരി 1915). കീലിൽ ജനിച്ച അദ്ദേഹം ബെർലിനിൽ വെച്ചാണ് അന്തരിച്ചത്. കീൽ സർവകലാശാലയിലെ പൗരസ്ത്യഭാഷാ പ്രൊഫസറായിരുന്ന ജസ്റ്റസ് ഓൾഷൗസന്റെ (1800-82) മകനായിരുന്നു അദ്ദേഹം.
ജീവചരിത്രം
[തിരുത്തുക]1857-ൽ കോനിഗ്സ്ബർഗിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം, അതിനുശേഷം ബെർലിൻ നഗരത്തിൽ എഡ്വേർഡ് അർനോൾഡ് മാർട്ടിന്റെയും ഹാലെ സർവകലാശാലയിൽ ആന്റൺ ഫ്രെഡറിക് ഹോലിന്റെയും സഹായിയായി സേവനമനുഷ്ഠിച്ചു. 1863-ൽ അദ്ദേഹം ഹാലെയിൽ അസോസിയേറ്റ് പ്രൊഫസറായി; അടുത്ത വർഷം പൂർണ പ്രൊഫസർ പദവിയും അദ്ദേഹത്തിന് ലഭിച്ചു. 1887-ൽ കാൾ ലുഡ്വിഗ് ഏണസ്റ്റ് ഷ്രോഡറിന്റെ പിൻഗാമിയായി സർവകലാശാലയിലെ ഫ്രോവൻക്ലിനിക്കിന്റെ ഡയറക്ടറായി അദ്ദേഹം ബെർലിനിലേക്ക് മടങ്ങി.[1]
ശസ്ത്രക്രിയയിൽ പുതിയ പ്രസവചികിത്സാ സങ്കേതങ്ങൾ അവതരിപ്പിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുള്ളതാണ്. "Zeitschrift für Geburtshilfe und Gynäkologie" എന്ന ജേണലിന്റെ പ്രസാധകനായിരുന്നു അദ്ദേഹം; ജോഹാൻ വീറ്റിനൊപ്പം (1852-1917) അദ്ദേഹം കാൾ ഷ്രോഡറുടെ "Lehrbuch der Geburtshülfe" പ്രസിദ്ധീകരിച്ചു.[2]
അനുബന്ധ നാമധേയം
[തിരുത്തുക]- ഓൾഷൗസന്റെ സസ്പെൻഷൻ: ഗർഭാശയത്തിന്റെ വൃത്താകൃതിയിലുള്ള ലിഗമെന്റുകളും വിശാല ലിഗമെന്റുകളുടെ ഒരു ഭാഗവും ഉദരഭിത്തിയോട് തുന്നിച്ചേർക്കുന്ന രീതി. ഗർഭധാരണം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഗർഭാശയത്തിന്റെ റിട്രോവേർഷൻ ചികിത്സിക്കുന്നതിനുള്ള ഒരു ശസ്ത്രക്രിയാ നടപടിക്രമമാണ് ഇത്.[3]
തിരഞ്ഞെടുത്ത രചനകൾ
[തിരുത്തുക]- Krankheiten der Ovarien (അണ്ഡാശയത്തിലെ രോഗങ്ങൾ). തിയോഡോർ ബിൽറോത്തിന്റെ "Handbuch der Frauenkrankheiten" എന്ന ഗ്രന്ഥത്തിൽ, Stuttgart, 1877. തിയോഡോർ ബിൽറോത്തും ജോർജ് ആൽബർട്ട് ലുക്കെയും പ്രസാധകരായ രണ്ടാം പതിപ്പ്: "Deutsche Chirurgie", Berlin, 1886
- Ueber ventrale Operation bei Prolapsus und Retroversio uteri (ഗർഭാശയത്തിന്റെ പ്രോലാപ്സസിലും റിട്രോവേർഷനിലും വെൻട്രൽ ശസ്ത്രക്രിയയെക്കുറിച്ച്). സെൻട്രൽബ്ലാറ്റ് ഫർ ഗൈനക്കോളജി, ലീപ്സിഗ്, 1886, 10: 698–701.
- Ueber Exstirpation der Vagina. (യോനി നീക്കം ചെയ്യുന്നതിനെക്കുറിച്ച്.) സെൻട്രൽബ്ലാറ്റ് ഫർ ഗൈനക്കോളജി, ലീപ്സിഗ്, 1895, 19: 1-6.
- Lehrbuch der Geburtshilfe (പ്രസവചികിത്സാ പാഠപുസ്തകം). ജോഹാൻ വീറ്റിനൊപ്പം. അഞ്ചാം പതിപ്പ്, ബോൺ, 1902[2]
കുറിപ്പുകൾ
[തിരുത്തുക]- ↑ Robert Michaelis von Olshausen Archived 2022-07-30 at the Wayback Machine @ Who Named It
- 1 2 Bibliography[പ്രവർത്തിക്കാത്ത കണ്ണി] @ Who Named It
- ↑ Olshausen's method Archived 2023-01-17 at the Wayback Machine @ Who Named It
പുറംകണ്ണികൾ
[തിരുത്തുക]
. New International Encyclopedia. 1905. {{cite encyclopedia}}: Cite has empty unknown parameters:|HIDE_PARAMETER15=,|HIDE_PARAMETER13=,|HIDE_PARAMETER2=,|HIDE_PARAMETER21=,|HIDE_PARAMETER11=,|HIDE_PARAMETER28=,|HIDE_PARAMETER32=,|HIDE_PARAMETER14=,|HIDE_PARAMETER17=,|HIDE_PARAMETER31=,|HIDE_PARAMETER20=,|HIDE_PARAMETER5=,|HIDE_PARAMETER30=,|HIDE_PARAMETER19=,|HIDE_PARAMETER29=,|HIDE_PARAMETER16=,|HIDE_PARAMETER26=,|HIDE_PARAMETER22=,|HIDE_PARAMETER25=,|HIDE_PARAMETER33=,|HIDE_PARAMETER24=,|HIDE_PARAMETER18=,|HIDE_PARAMETER10=,|HIDE_PARAMETER4=,|HIDE_PARAMETER3=,|HIDE_PARAMETER1=,|HIDE_PARAMETER23=,|HIDE_PARAMETER27=, and|HIDE_PARAMETER12=(help)