Jump to content

റോബർട്ട് ഗ്രീൻ ഇംഗർസോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് ഗ്രീൻ ഇംഗർസോൾ
ജനനംറോബർട്ട് ഗ്രീൻ ഇംഗർസോൾ
(1833-08-11)ഓഗസ്റ്റ് 11, 1833
മരണംജൂലൈ 21, 1899(1899-07-21) (പ്രായം 65)
കയ്യൊപ്പ്

റോബർട്ട് ഗ്രീൻ 'ബോബ്' ഇംഗർസോൾ (1833 ആഗസ്റ്റ് 11 - 1899 ജൂലൈ 21 )അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു സന്ദേഹവാദിയും അഭിഭാഷകനും രാഷ്ടീയ നേതാവും ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത കേണലും ആയിരുന്നു.വിശ്രുത വാഗ്മിയായിരുന്ന അദ്ദേഹം തന്റെ വിശാലമായ സംസ്കാരസമ്പത്തു കൊണ്ടും ആജ്ഞേയവാദത്തോടുള്ള കൂറു കൊണ്ടും സ്വതന്ത്രചിന്തയുടെ ആ സംവൽസരത്തിൽ പ്രശസ്തനായി. അദ്ദേഹം "മഹാനായ സന്ദേഹവാദി" എന്നറിയപ്പെട്ടു.

ജീവിതവും ജോലിയും

[തിരുത്തുക]

ന്യൂയോർക്കിലെ ഡ്രെസ്ഡ്ണിലാണ് ജനിച്ചത്.ആദ്ദേഹത്തിന്റെ പിതാവ് ജോൺ ഇംഗർസോൾ അബോലീഷനിസ്റ്റ് വിഭാഗത്തിലേയ്ക്കു ചായ് വ് ഉണ്ടാായിരുന്ന കോങ്രിഗേഷനാലിസ്റ്റ് വിഭാഗം ആയിരുന്നു.അദ്ദേഹത്തിന്റെ പരികരണചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പാലായനത്തിനിടയാക്കി. അദ്ദേഹത്തിന്റെ പിതാവു ദൈവഭക്തനും ചാൾസ് ജി ഫിന്നി എന്ന അമേരിക്കൻ മത നവീകരണ നേതാവിന്റെ അസിസ്റ്റൻഡും ആയിരുന്നു. അങ്ങനെ,ഏറ്റവും പ്രശസ്തനായ അമേരിക്കൻ അവിശ്വാസിയായിരുന്ന കേണൽ ഇംഗർസോളിന്റെ ജനനവും ജീവിതവും വർഷങ്ങളോളം ഈശ്വരഭക്തി നിറഞ്ഞ ഒരു കുടുംബ പശ്ചാത്തലത്തിലായിരുന്നു.അദ്ദേഹത്തിന്റെ പിതാവ് ജോൺ ഇംഗർസോൾ ഒരു കോൺഗ്രിഗേഷനിസ്റ്റ് മതാനുയായിയും അക്കാലത്തെ വലിയ ചിന്തകനും വാഗ്മിയും വിശാലമനസ്കനും മറ്റുള്ളവരുടെ എതിരഭിപ്രായത്തെപ്പോലും മാനിക്കുവാൻ കെൽപ്പുള്ള വിശാല ഹൃദയനും ആയാണ് അറിയപ്പെട്ടതു. പൊതുവെ ചിലർ കരുതും പോലെ തന്റെ പിതാവിന്റെ അസഹ്യമായ യാഥാസ്ഥിതികത്വമോ ഉഗ്രമായ സന്മാർഗ്ഗ നിഷ്ടയോ ദുഃഖകരമായ കുടുംബ ചുറ്റുപാടുകളോ അല്ല ഇംഗർസോളിനെ ഒരു അവിശ്വാസി ആക്കിയതു. അതിനു പകരം,മുതിർന്ന ഇംഗർസോളിന്റെ സ്വതന്ത്രചിന്താഗതി തന്റെയും ആ കൂട്ടായ്മയിലുള്ളവരുടെയും തർക്കത്തിനിടയാക്കി. ഇതു അവസാനം പള്ളിവിചാരണയ്ക്കും കാരണമായി. ഇതെല്ലാം കൊണ്ട് അദ്ദേഹത്തിൻ നിരന്തരം സ്ഥലം മാറേണ്ടി വന്നു.ഇല്ലിനോയിയിൽ വച്ച് അദ്ദേഹം ,മരിച്ചു. മാഡിസൺ റ്റ്രയൽ എന്നറിയപ്പെട്ട വിചാരണ നടക്കുമ്പോൾ റോബർട്ട് ഇംഗർ സോളിന് അന്ന് 9 വയസ്സായിരുന്നു. തന്റെ പിതാവിന്ന്നേരിടേണ്ടി വന്നനീതിയും ഈ വിഷമതകൾ ആണ് ആദ്യം കാല്വിനിസത്തോടും പിന്നീട് ക്രിസ്തുമതത്തോടും ഉള്ള എതിർപ്പിനിടയക്കിയത്.

1853ൽ,ബോബ് ഇംഗർസോൾ ഇല്ലിനൊയിയിലെ മെറ്റ്രോപോളിസ് എന്ന സ്ഥലത്തെ സ്കൂളിൽ ഒരു ടേം പഠിപ്പിച്ചിരുന്നു.പിന്നീട്,കുടുംബം ഇല്ലിനോയിയിലെ മാറിയൊനിൽ താമസം തുടങ്ങി.അവിടെ 1854ൽ റോബർട്ടും അദ്ദേഹത്തിന്റെ സഹോദരൻ എബൺ ക്ലാർക്ക് ഇംഗർസോളും അഭിഭാഷക പഠനത്തിൽ ഏർപ്പെട്ടു. മാറിയോണിൽ ആയിരുന്നപ്പോൾ അദ്ദേഹം, ജഡ്ജി ആയിരുന്ന വിൽസ് അല്ലെന്റെ കീഴിൽ നിയമ വിദ്യാർഥിയായി. തുടർന്ന്, വില്ല്യംസൺ കൗണ്ടിയുടെ കൗണ്ടി ക്ലെർക്കും സർക്യൂട്ട്ക്ലെർക്കുമായിരുന്ന ജോൺ എം കണ്ണീൻഹാമ്മിന്റെ ഡെപ്യൂട്ടി ക്ലെർക്കായി സേവനം അനുഷ്ഠിച്ചു.ജോൺ എം കണ്ണീൻഹാം ഫെഡറൽ ലാൻഡ് ഓഫീസ്സിലെ രെജിസ്റ്റ്രാർ ആയി സ്ഥാനക്കയറ്റം ലഭിചു ഇല്ലിനോയിയിലേയ്ക്കു പോയപ്പോൾ, ഇംഗർസോൾ അദ്ദേഹത്തെ അനുഗമിച്ചു. ഇല്ലിനൊയിയിൽ എത്തിയ ഇംഗർസോൾ അവിടെ ജഡ്ജിയായ വില്യം ജീ ബൗമാന്റെ കീഴിൽ നിയമ പഠനത്തോടൊപ്പം ജോലിചെയ്യുകയും ചെയ്തു.അവിടെ ക്ലെർക് ജോലിക്കൊപ്പം അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരനും കൂടി, "ഇ.സി ആന്റ് ആർ ജി ഇംഗർസോൾ "എന്ന പേരിൽ അഭിഭാഷകവൃത്തിയിലും ഏർപ്പെട്ടു.1857ൽ അദ്ദേഹവും സഹോദരനും ഇല്ലിനൊയിയിലെ പിയോറിയാ എന്ന സ്ഥലത്തു താമസമുറപ്പിച്ചു. 1862 ഫെബ്രുവരി 13 നു ഈവാ അമേലിയാ പാർക്കെറെ (1841-1923)അദ്ദേഹം വിവാഹം കഴിച്ചു. അവർക്കു രണ്ടു പെൺകുട്ടികൾ ഉണ്ടായിരുന്നു.ഇംഗർസോൾ കുടുംബജീവിതത്തെ മാനിച്ചിരുന്നു. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ ഇല്ലിനൊയി ,സന്നദ്ധ കുതിരപ്പട 11ആം റെജിമെന്റിനെ ഇംഗർസോൾ നയിച്ചു. ഷീലൊ സമരത്തിൽ ഈ സൈന്യവിഭാഗം പങ്കെടുക്കുകയുണ്ടായി. യുദ്ധശേഷം അദ്ദേഹം ഇല്ലിനോയിയുടെ അറ്റോർണി ജെനറൽ ആയി സേവനമനുഷ്ടിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന മെംബർ ആയിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും ഇലക്ഷനിൽ മൽസരിച്ചിട്ടില്ല.

ഇംഗർസോൾ ആ കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധനായ പ്രസംഗകനായിരുന്നു. അദ്ദേഹം ഷേക്സ്പിയർ മുതൽ ഏതു വിഷയത്തെപ്പറ്റിയും സംസാരിക്കൻ പ്രാപ്തനായിരുന്നു.പക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം, ആജ്ഞേയവാദവും കുടുംബത്തിന്റെ മഹത്ത്വവും ആയിരുന്നു. തന്റെ ഓർമയിൽ മാത്രം അധിഷ്ഠിതമായ ആ വാഗ്ദോരണി ചില സമയത്ത് മണിക്കൂറുകൾ കടന്നിരുന്നു. ഇംഗർസോളിന്റെ പ്രസംഗങ്ങളിൽ മിക്കവയും സ്വതന്ത്രചിന്തയും മാനവികതയും വിളംബരം ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ മിക്ക പ്രസംഗങ്ങളും മതവിമർശനങ്ങളായിരുന്നു. അന്നത്തെ പത്ര മാധ്യമങ്ങൾ അദ്ദേഹത്തെ അതിനിശിതമായി വിമർശിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായപ്രകടനങ്ങളും പത്രമാധ്യമങ്ങളുടെ വിമർശനവുമൊന്നും അദ്ദേഹത്തിന്റെ പ്രശസ്തിക്കു ഒരു കുറവും ഉണ്ടാക്കിയില്ല.ഇംഗർസോളിന്റെ പ്രശസ്തിയുടെ കൊടുമുടിയിൽ അദ്ദേഹത്തിന്റെ ഒരു പ്രസംഗം ശ്രവിക്കാനായി ഒരു ഡോളർ വരെ ചെലവാക്കാൻ ശ്രോതാക്കൾ ചെലവാക്കിയിരുന്നത്രേ. അന്നത്തെ കാലത്ത് ഇതൊരു ചെറിയ തുകയായിരുന്നില്ല.

65-വയസ്സിൽ ഹൃദയസ്തംഭനം മൂലമാണു അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം അധികം താമസിക്കാതെ, സഹോദരനായിരുന്ന ക്ലിന്റൻ പി ഫാറെൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ സമാഹരം ശേഖരിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ നിലനിർത്താനും അവ ആ 12 വാള്യം ഡ്രസ്ഡൻ എഡിഷനുകൾ എന്നറിയപ്പെട്ട ശേഖരം ഭാവി തലമുറകൾക്കായി സൂക്ഷിച്ചു വെക്കാനും കഴിഞ്ഞു. ഇംഗർസോളിന്റെ ചിതാഭസ്മം ആർലിങ്ടൺ നാഷണൽ സെമിത്തേരിയിൽ സൂക്ഷിച്ചിരിക്കുന്നു.

2005ൽ സ്റ്റിയർഫോർത് പ്രെസ്സ് ഇംഗർസോളിന്റെ കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു.

കൃതികൾ

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണീകൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ റോബർട്ട് ഗ്രീൻ ഇംഗർസോൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
റോബർട്ട് ഗ്രീൻ ഇംഗർസോൾ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഗ്രീൻ_ഇംഗർസോൾ&oldid=3808090" എന്ന താളിൽനിന്ന് ശേഖരിച്ചത്